For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടിയില്‍ ഹെന്ന ചെയ്താല്‍.......

|

നല്ല മുടി സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവരുടേയും സ്വപ്‌നമാണ്. ഇത് ഒരു പരിധി വരെ പാരമ്പര്യവും ബാക്കി ശ്രദ്ധയുമാണെന്നു പറയാം.

ഫാഷന്‍ പരീക്ഷണങ്ങളും ജീവിതശൈലികളും മാറിയതോടെ മുടിയേയും ഇത് വിപരീതമായി ബാധിച്ചു തുടങ്ങിയെന്നു വേണം പറയാന്‍.

മുടി സംരക്ഷണത്തിന് എപ്പോഴും നാടന്‍ മാര്‍ഗങ്ങള്‍ തന്നെയാണ് നല്ലതെന്നു പറയാം. ഇതിലൊന്നാണ് ഹെന്ന. മുടിയില്‍ മയിലാഞ്ചി തേയ്ക്കുന്നത് പല മുടിപ്രശ്‌നങ്ങളും അകറ്റാന്‍ നല്ലതാണ്.

മുടിയില്‍ ഹെന്ന ചെയ്യുന്നതു കൊണ്ടുള്ള ഗുണങ്ങളെന്തൊക്കെയെന്നറിയൂ,

നിറം

നിറം

മുടിയുടെ നിറം മാറ്റാനാഗ്രഹിയ്ക്കുന്നവര്‍ക്ക് ദോഷങ്ങളില്ലാതെ ചെയ്യാവുന്ന ഒന്നാണ് ഹെന്ന തേയ്ക്കുന്നത്. ഇത് മുടിയ്ക്ക് ആരോഗ്യവും നിറവ്യത്യാസവും നല്‍കും.

കണ്ടീഷണര്‍

കണ്ടീഷണര്‍

തൈര്, ഒലീവ് ഓയില്‍ എന്നിവ കലര്‍ത്തി തലയില്‍ തേയ്ക്കുന്നത് നല്ലൊരു ഹെയര്‍ കണ്ടീഷണറിന്റെ ഗുണമാണ് നല്‍കുക.

താരന്‍

താരന്‍

താരന്‍ ചെറുക്കുന്നതിനുള്ള നല്ലൊരു വഴി കൂടിയാണ് തലയില്‍ ഹെന്ന ചെയ്യുന്നത്.

മുടികൊഴിച്ചില്‍

മുടികൊഴിച്ചില്‍

മുടികൊഴിച്ചില്‍ അകറ്റുവാനും ഹെന്ന നല്ലതാണ്. ഇത് മുടിവേരുകളെ ബലപ്പെടുത്തും.

മുടിയെ ബലമുള്ളതാക്കും

മുടിയെ ബലമുള്ളതാക്കും

ഹെന്ന ചെയ്യുന്നത് മുടിയെ ബലമുള്ളതാക്കും. മുടിയ്ക്ക് കരുത്തു നല്‍കും.

മൃദുവാക്കും

മൃദുവാക്കും

വരണ്ട മുടിയില്‍ ഹെന്ന ഹെയര്‍ പായ്ക്ക് ചെയ്യുന്നത് നല്ലതാണ്. ഇത് മുടിയെ മൃദുവാക്കും.

സ്‌ടെയ്റ്റനിംഗ്

സ്‌ടെയ്റ്റനിംഗ്

മുടി അല്‍പം നീട്ടുവാനും ഹെന്നയിടുന്നതു കൊണ്ടു സാധിയ്ക്കും. സ്‌ടെയ്റ്റനിംഗ് ഇഫക്ടുണ്ടെന്നു ചുരുക്കം.

മുടി നര

മുടി നര

മുടി നര ഒഴിവാക്കാനുള്ള നല്ലൊരു വഴിയാണിത്. ഹെന്ന ചെയ്യുന്നത് നരച്ച മുടിയുടെ നിറം മാറ്റുകയും മുടി നരയ്ക്കാതിരിക്കാന്‍ സഹായിക്കുകയും ചെയ്യും.

Read more about: hair മുടി
English summary

Henna Effects On Hair

Henna is often applied to treat the most common hair problem, dry and frizzy hair. Henna also benefits the hair as it prevents dandruff. This makes it a popular hair care remedy for several conditions.
Story first published: Wednesday, November 27, 2013, 13:45 [IST]
X
Desktop Bottom Promotion