For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പഴം കൊണ്ട് ഹെയര്‍ പായ്ക്ക്

|

മുടിയുടെ ആരോഗ്യത്തിന് എപ്പോഴും സ്വാഭാവിക രീതികള്‍ തന്നെയാണ് കൂടുതല്‍ നല്ലത്. കൃത്രിമ വസ്തുക്കള്‍ മുടിയെ എപ്പോഴും കേടു വരുത്തുകയേയുള്ളൂ.

വീട്ടില്‍ തന്നെ മുടിയുടെ ആരോഗ്യത്തിനു ചെയ്യാന്‍ സാധിയ്ക്കുന്ന ധാരാളം പ്രകൃതിദത്ത കൂട്ടുകളുണ്ട്. ഇതിലൊന്നാണ് പഴം. പഴമുപയോഗിച്ച് മുടിയില്‍ പുരട്ടാന്‍ പറ്റില ഹെയര്‍ പായ്ക്കുകളുണ്ടാക്കാം. ഇവയെങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ.

Banana

പഴവും തൈരും ഉപയോഗിച്ച് ഹെയര്‍ പായ്ക്കുണ്ടാക്കാം. 3 പഴുത്ത പഴം, മൂന്നു ടേബിള്‍ സ്പൂണ്‍ തൈര്, രണ്ടു ടേബിള്‍ സ്പൂണ്‍ തേന്‍, ഒരു ടേബിള്‍ സ്പൂണ്‍ പാല്‍ എന്നിവ മിക്‌സിയിലോ ബ്ലെന്ററിലോ അടിയ്ക്കുക. ചെറുചൂടുള്ള വെള്ളത്തില്‍ മുടി കഴുകിയ ശേഷം ഈ ഹെയര്‍ പായ്ക്ക് തേച്ചു പിടിപ്പിയ്ക്കുക. 20 മിനിറ്റു കഴിഞ്ഞ ശേഷം ഇത് കഴുകിക്കളയണം.

പഴവും ബട്ടര്‍ ഫ്രൂട്ടും ഉപയോഗിച്ചും ഹെയര്‍ പായക്കുണ്ടാക്കാം. പഴവും ബട്ടര്‍ ഫ്രൂട്ടും നാളികേരപ്പാലും ചേര്‍ത്ത് തലയോടിലും മുടിയിലും തേച്ചു പിടിപ്പിയ്ക്കാം. ഇത് അര മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുകയും ചെയ്യാം.

പഴം, കൊക്കോ, പാല്‍, ബാദാം ഓയില്‍ എന്നിവ ഒരുമിച്ചു ചേര്‍ത്തും ഹെയര്‍പായ്ക്കുണ്ടാക്കാം. വരണ്ട മുടിയുള്ളവര്‍ക്ക് ഈ ഹെയര്‍ പായ്ക്ക് നല്ലതാണ്.

പഴുത്ത പഴം, മുട്ടവെള്ള, ഒലീവ് ഓയില്‍, തേന്‍ എന്നിവ കൂട്ടിക്കലര്‍ത്തി തലയില്‍ തേയ്ക്കാനുള്ള ഹെയര്‍ പായ്ക്കുണ്ടാക്കാം. ഇത് മുടിയ്ക്ക് ആവശ്യമായ പ്രോട്ടീന്‍ നല്‍കുന്ന ഒരു ഹെയര്‍ പായ്ക്കാണ്.

പഴുത്ത പഴം, മയോനീസ്, ലാവെന്‍ഡര്‍ ഓയില്‍, ഒലീവ് ഓയില്‍ എന്നിവ ചേര്‍ത്ത് ഹെയര്‍ പായക്കുണ്ടാക്കാം. ഇത് തലയിലും മുടിയിലും തേച്ചു പിടിപ്പിച്ച് അര മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം. മുടിയ്ക്ക് മൃദുത്വവും തിളക്കവും ലഭിയ്ക്കും.

താരന്‍ പോലുള്ള പ്രശ്‌നങ്ങള്‍ അകറ്റാനും മുടി കൊഴിച്ചില്‍ തടയാനുമെല്ലാം ഇത്തരം ഹെയര്‍ പായ്ക്കുകള്‍ സഹായിക്കും.

Read more about: hair മുടി
English summary

Hair, Haircare, Banana, Dandruff, മുടി, മുടിസംരക്ഷണം, ഹെയര്‍ പായ്ക്ക്, താരന്‍, പഴം

The numerous health benefits of bananas are widely recognized. Including bananas in your regular diet gives you a glowing complexion and luxurious hair. Bananas can also be used externally in the form of hair packs. Banana hair packs will moisturise the hair and makes it smooth and silky. It contains vitamins, minerals and antioxidants which rejuvenates and revitalises the dull hair. Using banana hair packs prevent split ends, breakage and dandruff.
 
 
Story first published: Tuesday, May 21, 2013, 13:06 [IST]
X
Desktop Bottom Promotion