For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുള്‍ത്താണി മിട്ടി മുടിസംരക്ഷണത്തിനും!

|

സൗന്ദര്യവര്‍ധക വസ്തുക്കളിലൊന്നാണ് മുള്‍ത്താണി മിട്ടി. തികച്ചും പ്രകൃതിദത്തമായൊരു സൗന്ദര്യവര്‍ധക ഉപാധി.

മുള്‍ത്താളി മിട്ടി ചര്‍മത്തില്‍ തേയ്ക്കുന്നതു കൊണ്ട് പല പ്രയോജനങ്ങളുമുണ്ട്. അമിത എണ്ണമയം നീക്കാനും മുഖക്കുരു അകറ്റാനും ചര്‍മത്തിളക്കം നല്‍കാനുമെല്ലാം ഇത് ഉപയോഗിക്കാം.

മുള്‍ത്താണി മിട്ടി മുടിസംരക്ഷണത്തിനും ഉപയോഗിക്കാമെന്നറിയാമോ, താരന്‍ പോലുള്ള പല പ്രശ്‌നങ്ങള്‍ക്കും ഇത് നല്ലൊരു പരിഹാരമാര്‍ഗമാണ്. കുറഞ്ഞ വീര്യമുള്ളതു കൊണ്ടുതന്നെ മുടിയുടെ സ്വാഭാവികതയ്ക്കു കോട്ടം വരുത്തുകയുമില്ല.

വിവിധതരം മുടികള്‍ക്കും മുടിപ്രശ്‌നങ്ങള്‍ക്കും ഇത് ഏതെല്ലാം വിധത്തില്‍ ഉപയോഗിക്കാമെന്നു നോക്കൂ,

Multani Mitti

മുടിത്തുമ്പു പിളരുന്നതിന് മുള്‍ത്താണി മിട്ടി പായ്ക്ക് ഉപയോഗിക്കാം. രാത്രി മുടിയില്‍ എണ്ണ പുരട്ടി മസാജ് ചെയ്യുക. രാവിലെ ചൂടുവെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ തുണി തലയില്‍ കെട്ടുക. മുള്‍ത്താണി മിട്ടി തൈരില്‍ കലര്‍ത്തി മുടിയുടെ തുമ്പു വരെ പുരട്ടുക. ഇത് ഉണങ്ങുമ്പോള്‍ കഴുകിക്കളയാം.

നാലു സ്പൂണ്‍ മുള്‍ത്താണി മിട്ടി, അരക്കപ്പ് തൈര്, പകുതി ചെറുനാരങ്ങയുടെ നീര്, രണ്ട് സ്പൂണ്‍ തേന്‍ എന്നിവ കൂട്ടിക്കലര്‍ത്തുക. ഇത് മുടിയില്‍ തേച്ചു പിടിപ്പിയ്ക്കാം. ഇത് ഉണങ്ങിക്കഴിയുമ്പോള്‍ കഴുകിക്കളയാം. വരണ്ട മുടിയ്ക്കുള്ള നല്ലൊരു പരിഹാരമാണിത്.

മുള്‍ത്താണി മിട്ടി വെള്ളത്തില്‍ കലര്‍ത്തി മൂന്നു മണിക്കൂര്‍ വയ്ക്കുക. ഇത് മുടിയില്‍ തേച്ച് ഉണങ്ങുമ്പോള്‍ കഴുകിക്കളയാം. മുടിയിലെ അമിത എണ്ണമയം നീങ്ങും.

നീണ്ട മുടിയ്ക്ക് മുള്‍ത്താണി മിട്ടി, മുട്ടവെള്ള, അരിപ്പൊടി എന്നിവ കലര്‍ത്തിയ പായ്ക്കു തേച്ചു പിടിപ്പിയ്ക്കാം. ഇത് ഉണങ്ങിക്കഴിയുമ്പോള്‍ ഷാംപൂ ഉപയോഗിച്ചു കഴുകിക്കളയാം. മുടി മൃദുവാകാനും തിളങ്ങാനും ഈ പായ്ക്ക് സഹായിക്കും.

English summary

Hair Care Using Multani Mitti

Apart from the skin, Multani mitti has wondrous effects on hair as well. A Multani mitti hair pack is effective in getting rid of split ends. Being a mild cleansing agent, it does not cause any damage to your hair. Multani mitti effectively absorbs oil from the scalp, preventing the occurrence of dandruff. It also helps in facilitating blood circulation in the hair follicles; making your roots healthy. So, a regular application of Multani mitti hair pack will make your hair look radiant and beautiful.
 
 
Story first published: Friday, October 25, 2013, 13:16 [IST]
X
Desktop Bottom Promotion