For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടി വളര്‍ച്ചയ്ക്കു ചില ശീലങ്ങള്‍

|

ഭംഗിയുള്ള മുടി ആഗ്രഹിക്കാത്തവരുണ്ടാകില്ല. എന്നാല്‍ ഇത് എപ്രകാരം നേടാമെന്ന കാര്യത്തില്‍ പലര്‍ക്കും സംശയമുണ്ടാകും.

മുടിവളര്‍ച്ചയെ ബാധിയ്ക്കുന്ന ഘടകങ്ങള്‍ നിരവധിയാണ്. പാരമ്പര്യം, ഭക്ഷണം, ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍, മുടിസംരക്ഷണം തുടങ്ങിയവ ഇതില്‍ ചിലതു മാത്രം.

മുടി വളര്‍ച്ചയെ സഹായിക്കുന്ന ചില ശീലങ്ങളുമുണ്ട്. ഇത്തരം ശീലങ്ങളെക്കുറിച്ച് അറിയൂ,

ചീകുക

ചീകുക

മുടി നല്ലപോലെ ചീകുന്നത് മുടി വളര്‍ച്ചയെ സഹായിക്കുന്ന ഒരു ഘടകമാണ്. ഇത് തലയോടിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിക്കും. പുതിയ മുടിയുണ്ടാകാന്‍ സഹായിക്കും. ദിവസം ചുരുങ്ങിയത് നാലഞ്ചു തവണയെങ്കിലും മുടി ചീകുക.

മസാജ്

മസാജ്

മുടി ആഴ്ചയിലൊരിക്കലെങ്കിലും എണ്ണ തേച്ചു മസാജ് ചെയ്യുന്നത് മുടിവളര്‍ച്ചെയ സഹായിക്കുന്ന ഒരു ഘടകമാണ്. ചെറുചൂടുള്ള എണ്ണ പുരട്ടി മസാജ് ചെയ്യുന്നത് കൂടുതല്‍ നല്ലത്. താരന്‍ പോലുള്ള പ്രശനങ്ങളകറ്റാനും ഇത് നല്ലതു തന്നെ. മുടി മസാജ് ചെയ്യുമ്പോള്‍ മുടിയുടെ വേരുകള്‍ക്ക് ബലം കൂടും. പുതിയ മുടി മുളച്ചു വരും.

അഴിച്ചിട്ടുറങ്ങരുത്

അഴിച്ചിട്ടുറങ്ങരുത്

മുടി രാത്രിയില്‍ അഴിച്ചിട്ടുറങ്ങരുത്. ഇത് മുടി നശിക്കാന്‍ ഇട വരുത്തും. മുടിയുടെ സ്വാഭാവിക ആരോഗ്യത്തെ ഇത് ബാധിയ്ക്കും.

തണുത്ത വെള്ളത്തില്‍

തണുത്ത വെള്ളത്തില്‍

തണുത്ത വെള്ളത്തില്‍ കുളിയ്ക്കുന്നതാണ് മുടിയുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും ഏറെ നല്ലത്. വല്ലാതെ തണുത്ത വെള്ളവും ചൂടുവെള്ളവും ഒഴിവാക്കുക. ചൂടുവെള്ളം നിര്‍ബന്ധമെങ്കില്‍ ഇളം ചൂടുവെള്ളം ഉപയോഗിക്കാം.

വെയിലത്തു പോകുമ്പോള്‍

വെയിലത്തു പോകുമ്പോള്‍

ചര്‍മത്തിനെന്ന പോലെ മുടിയ്ക്കും കടുത്ത വെയില്‍ നല്ലതല്ല. വെയിലത്തു പോകുമ്പോള്‍ മുടി ഷാളോ തൊപ്പിയോ ഉപയോഗിച്ചു മൂടുക.

കെട്ടി വയ്ക്കുക

കെട്ടി വയ്ക്കുക

മുടി എപ്പോഴും അഴിച്ചിട്ടു നടക്കുന്ന ശീലം പലര്‍ക്കുമുണ്ട്. എന്നാല്‍ ഇത് മുടിയുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും നല്ലതല്ല. ഇത് മുടി കെട്ടുപിണയാനും പൊട്ടിപ്പോകാനും ഇട വരുത്തും.

 മുടി കഴുകുന്ന ശീലം

മുടി കഴുകുന്ന ശീലം

ആഴ്ചയില്‍ ഒരിക്കലോ രണ്ടു തവണയോ മാത്രം മുടി കഴുകുന്ന ശീലം പലര്‍ക്കുമുണ്ട്. ദിവസവും കുളിച്ചാല്‍ മുടി കൊഴിഞ്ഞുപോകുമെന്ന ന്യായം പറയുന്നവരുമുണ്ട്. ദിവസവും മുടി കഴുകുന്നത് അഴുക്കില്‍ നിന്നും മുടിയ്ക്കു സംരക്ഷണം നല്‍കും.

നനഞ്ഞ മുടി

നനഞ്ഞ മുടി

നനഞ്ഞ മുടി ഉണങ്ങിയ ശേഷം മാത്രം ചീകുന്ന ശീലവും നല്ലതാണ്. അല്ലെങ്കില്‍ മുടി ജട പിടിച്ചു പൊട്ടിപ്പോകും.

Read more about: haircare മുടി
English summary

Good Habits For Hair Growth

Most of habits that are good for hair growth are useful only if you maintain them on a regular basis. In fact, the whole point of inculcating these good habits is so that you can do these every day. For example, we all know that brushing hair is good for hair growth.
Story first published: Saturday, August 3, 2013, 11:56 [IST]
X
Desktop Bottom Promotion