For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേശസംരക്ഷണത്തിന് നാളികേരപ്പാല്‍

By SHIBU T Joseph
|

എല്ലാ സ്ത്രീകളും തിളക്കമുള്ള ഇടതൂര്‍ന്ന മുടിക്കായി കൊതിക്കും. മുടി തന്നെയാണ് അവളുടെ സൗന്ദര്യം നിശ്ചയിക്കുക., എങ്ങനെ നല്ല മുടി കിട്ടുമെന്നോര്‍ത്ത് ആശ്ചര്യപ്പെടേണ്ടതി്. അതിന് കുറുക്കുവഴികളില്ല. മുടിക്ക് വീട്ടിലിരുന്ന് തന്നെ പ്രകൃതിദത്ത പരിചരണം നല്‍കുക.

മുടി കൊഴിയാനും വരളാനും തുടങ്ങിയാല്‍ എന്താണ് ചെയ്യുക. രാസപദാര്‍ത്ഥങ്ങളടങ്ങിയ മരുന്നുകള്‍ക്ക് പിന്നാലെ ഓടിയാല്‍ അത് അധികകാലത്തേക്ക് ഗുണം ചെയ്യില്ല. അതിനാല്‍ പ്രകൃതിയുടെ വഴിയിലേക്ക് മടങ്ങുകയാണ് പോംവഴി. പാര്‍ശ്വഫലങ്ങളുമുണ്ടാകി്. നല്ല ഫലം നല്‍കുകയും ചെയ്യും.

coconut milk for hair care

മുടി വളരാനും അത് നല്ലരീതിയില്‍ പരിപരിക്കുവാനുമാണ് നിങ്ങളാഗ്രഹിക്കുന്നതെങ്കില്‍ നാളികേരപ്പാലാണ് നിങ്ങള്‍ മുടി സംരക്ഷണത്തിന് തീര്‍ച്ചയായും ഉപയോഗിക്കേണ്ടത്. മുടി വളരുന്നതിന് സഹായകമാണ് നാളികേരപാല്‍. ഏപ്പോഴും ചെയ്യാവുന്ന ഒന്നാണ്. നാളികേരപ്പാല്‍ ഉപയോഗിച്ച് മുടി സംരക്ഷിക്കാനുള്ള വഴിയാണ്.

1)നാളികേരപ്പാലില്‍ അടങ്ങിയിരിക്കുന്നത്
പ്രോട്ടീനുകളാല്‍ സമ്പന്നം. അയണും മാംഗനിസും അടങ്ങിയിരിക്കുന്നു. മുടി വളരാന്‍ ഉപയോഗിക്കാന്‍ പറ്റിയതല്ലേ നാളികേരപ്പാല്‍. നാളികേരപ്പാലു കൊണ്ടുള്ള ഗുണങ്ങള്‍ പലതാണ്. അവയിലൊന്നാണ് മുടിയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നുവെന്നത്. മുടി കൊഴിയുന്നത് തടയുകയും ചെയ്യും. ആരോഗ്യകരമായ മുടിക്ക് അത് നല്ലതാണ്.

2)പ്രോട്ടീന്‍ ചികിത്സ
പ്രോട്ടീന്‍ ചികിത്സ ഇടയ്ക്കിടെ മുടിക്ക് നല്‍കുന്നത് വളര്‍ച്ചയെ സ്വാധീനിക്കും. പ്രോട്ടീന്‍ ചികിത്സ മുടിയുടെ തണ്ട് വരെ എത്തുന്നതിനാല്‍ വളര്‍ച്ചയ്ക്ക് സഹായകമാണ്. മുടി പൊട്ടിപ്പോകുന്നതിനും നല്ല മരുന്നാണ്. മാസത്തിലൊരിക്കല്‍ പ്രോട്ടീന്‍ ചികിത്സ നടത്തുന്നത് കേശവളര്‍ച്ചയ്ക്ക് നല്ലതാണ്. കാശ് മുടക്കുന്നതിനെക്കുറിച്ചോര്‍ത്താണ് ഭയമെങ്കില്‍ ഇതൊന്ന് പരീക്ഷിച്ചുനോക്കൂ. നാളികേരപ്പാല്‍ നല്‍കുന്ന ഗുണങ്ങള്‍ അപാരമാണ്. നാളികേരപ്പാിന്റെ ഗുണങ്ങള്‍ പൂര്‍ണ്ണമായും കിട്ടണമെങ്കില്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ചെയ്യേണ്ടത് അത്യാവശ്യമാണ്.

പ്രോട്ടീന്‍ ചികിത്സയ്ക്ക് വേണ്ട ചേരുവകള്‍

1-നാളികേരപ്പാല്‍

2-മുട്ട

3)വിര്‍ജിന്‍ ഒലിവെണ്ണ

4)അര്‍ഗന്‍ ഓയില്‍

5)വെളിച്ചെണ്ണ

ചെയ്യേണ്ട വിധം

എല്ലാ ചേരുവകളും സമം ചേര്‍ത്ത് കുഴയ്ക്കുക. മുടി തുല്യമായി ഭാഗിക്കുക. വൃത്താകൃതിയില്‍ വേണം പുരട്ടുവാന്‍. രക്തോട്ടം വര്‍ദ്ധിപ്പിക്കുവാന്‍ ഇത് സഹായിക്കും. രക്തോട്ടം കൂടുന്നതും മുടി വളരുവാന്‍ സഹായിക്കും.

കൃത്രിമമായി ഒന്നും ചേര്‍ക്കാത്തതിനാലും എളുപ്പത്തില്‍ ലഭിക്കുന്നതിനാലും എന്തുകൊണ്ടും നല്ലതാണ് നാളികേരപ്പാല്‍. ആകെ ചെയ്യേണ്ടത് നാളികേരം ചിരകുകയും അതില്‍ നിന്നും പാല്‍ എടുക്കുകയുമാണ്. നാളികേരപ്പാല്‍ നേരെ തലമുടിയില്‍ പുരട്ടുകകയും ചെയ്യാം. ഇത്ര എളുപ്പത്തിലും പ്രകൃതിദത്തമായും മുടി സംരക്ഷിക്കാമെങ്കില്‍ എന്തിനാണ് ബ്യൂട്ടി പാര്‍ലറുകളിലേയ്ക്ക് ഓടുന്നത്.

English summary

coconut milk for hair care

Every woman desires a lustrous and thick hair! Her hair indeed defines her beauty! When this is true, getting a thick and long hair doesn’t come easy. Hair care women are something important to get a beautiful hair. If you are wondering what can be done to get a beautiful hair and to make it stay long, then there are solutions. One of the things you can do to get natural hair is to get natural homemade treatments done.
Story first published: Saturday, December 14, 2013, 19:13 [IST]
X
Desktop Bottom Promotion