For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടിയഴകിന്‌ പ്രകൃതിദത്ത കണ്ടീഷനറുകള്‍

By Lekhaka
|

തേന്‍, പഴം, വെളിച്ചെണ്ണ, അവക്കാഡോ എന്നിവ കാണുമ്പോള്‍ സ്വാദിഷ്‌ഠമാര്‍ന്ന വിഭവം തയ്യാറാക്കാനുള്ള ചേരുവകള്‍ ആണന്ന്‌ തോന്നിയേക്കാം. ഇവ ഉപയോഗിച്ച്‌ മുടിക്ക്‌ ആരോഗ്യവും അഴകും നല്‍കുന്ന പ്രകൃദിത്ത കണ്ടീഷണര്‍ ഉണ്ടാക്കുന്ന കാര്യമാണിവിടെ പറയുന്നത്‌. ഷാമ്പൂ തേച്ചു കഴിഞ്ഞാല്‍ നമ്മുടെ മുടിക്ക്‌ നല്ല കണ്ടീഷനിങ്‌ ആവശ്യമാണ്‌.

എല്ലായ്‌പ്പോഴും ഇതിനായി കണ്ടീഷണറടങ്ങിയ ബോട്ടില്‍ കരുതേണ്ടതില്ല. നമ്മള്‍ കഴിക്കുന്ന പല ഭക്ഷ്യവസ്‌തുക്കളും കണ്ടീഷണറായി ഉപയോഗിക്കാന്‍ സാധിക്കും. അങ്ങനെ ചിലത്‌ ഇതാ,

വാഴപ്പഴം

വാഴപ്പഴം

വളരെ ഫലപ്രദമായ കണ്ടീഷനറാണ്‌ വാഴപ്പഴം. ഇത്‌ മുടിയ വളരെ മൃദുവാക്കും. മുടിയിലേക്കരിച്ചിറങ്ങി ജലാംശം നിലനിര്‍ത്താന്‍ കഴിവുള്ള തേന്‍, ഗ്ലിസറിന്‍, ഒലിവ്‌ എണ്ണ എന്നിവ വാഴപ്പഴത്തോടൊപ്പം ചേര്‍ത്ത്‌ തേയ്‌ക്കുന്നത്‌ മുടിയെ വളരെ മൃദുവാക്കും.

മേല്‍പറഞ്ഞ ചേരുവകള്‍ എല്ലാം ചേര്‍ത്ത്‌ നന്നായി ഇളക്കുക. പഴത്തിന്റെ മുറികളും മറ്റ്‌ തുണ്ടുകളും ഒട്ടുമില്ലന്ന്‌ ഉറപ്പ്‌ വരുത്തുക. ഈ മിശ്രിതം തലയില്‍ തേച്ച്‌ പിടിപ്പിക്കുക. 30-45 മിനുട്ടിന്‌ ശേഷം ഏതെങ്കിലും നേര്‍ത്ത ഷാമ്പു ഉപയോഗിച്ച്‌ നന്നായി കഴുകി കളയുക.

തേന്‍

തേന്‍

ജല കണികകളെ ആകര്‍ഷിക്കാനും നിലനിര്‍ത്താനും കഴിവുള്ളതിനാല്‍ തേനിനെ വളരെ നല്ല പ്രകൃതി ദത്ത കണ്ടീഷനറും മേയിസ്‌ച്യുറൈസറുമായിട്ടാണ്‌ കണക്കാക്കുന്നത്‌. ഇവ മുടിക്ക്‌ തിളക്കവും മൃദുലതയും നല്‍കും. വിറ്റാമിനുകളും ധാതുക്കളും ഇതില്‍ ഏറെ അടങ്ങിയിട്ടുണ്ട്‌. സ്ഥിരം ഉപയോഗിക്കുന്ന കണ്ടീഷണറില്‍ കാല്‍ തുള്ളി തേന്‍ ചേര്‍ത്ത്‌ മുടിയില്‍ നന്നായി തേച്ച്‌ പിടിപ്പിക്കുക. മുടിയുടെ വേര്‌ മുതല്‍ അറ്റം വരെ പുരട്ടി 30 മിനുട്ടിന്‌ ശേഷം കഴുകി കളയുക.

അവക്കാഡോ

അവക്കാഡോ

വെളിച്ചെണ്ണ കഴിഞ്ഞാല്‍ മുടിക്കേറ്റവും ഗുണമുള്ള ഒന്നാണ്‌ അവക്കാഡോ. അവക്കാഡോ തേങ്ങാപാലിലും ഒലിവ്‌ എണ്ണയിലും ചേര്‍ത്തിളക്കിയാല്‍ നല്ല കണ്ടീഷണര്‍ ലഭിക്കും. ഒരു അവക്കാഡോ എടുത്ത്‌ ചതച്ച്‌ കുഴമ്പ്‌ രൂപത്തിലാക്കുക. അതിന്‌ ശേഷം വെളിച്ചെണ്ണയും ഒലിവ്‌ എണ്ണയും ചേര്‍ത്ത്‌ കട്ടിയായ കുഴമ്പ്‌ രൂപത്തിലാക്കുക. ഇവയെല്ലാം വളരെ നന്നായി ഇളക്കിയിട്ട്‌ ഗ്ലാസ്സ്‌ ബോട്ടിലില്‍ ഒഴിച്ച്‌ വയ്‌ക്കുക. ഈ മിശ്രിതം ഫ്രിഡ്‌ജില്‍ സൂക്ഷിച്ചാല്‍ മുടി കഴുകുമ്പോഴെല്ലാം ഇത്‌ ഉപയോഗിക്കാം.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

മുടിക്കല്‍പ്പം ബലം കൂടി വേണം എന്നാഗ്രഹിക്കുന്നവര്‍ക്ക്‌ വെളിച്ചെണ്ണ കണ്ടീഷനറായി ഉപയോഗിക്കാം. മുടിയുടെ ആരോഗ്യത്തിനും ഭംഗിക്കുമായി കാലങ്ങളായി ഉപയോഗിച്ചു വരുന്ന ഒന്നാണ്‌ വെളിച്ചെണ്ണ. മുടിയില്‍ പിടിക്കുന്ന എണ്ണ കെരാറ്റിന്‍ നഷ്‌ടപ്പെടാതെ സഹായിക്കും. ജലാംശം നിലനിര്‍ത്താന്‍ തേന്‍ ചേര്‍ക്കുന്നത്‌ നല്ലതാണ്‌.

ഒരു ചെറിയ കപ്പില്‍ വെളിച്ചെണ്ണയും തേനും കൂടിയുള്ള മിശ്രിതം എടുക്കുക. എന്നിട്ട്‌ ചൂടുവെള്ളം നിറച്ച പാത്രത്തില്‍ വയ്‌ക്കുക. മിശ്രിതം ചൂടാകുന്നത്‌ വരെ കപ്പ്‌ ചൂട്‌ വെള്ളത്തില്‍ വയ്‌ക്കുക. ഈ മിശ്രിതം നനവുള്ള എന്നാല്‍ തോര്‍ത്തിയതുമായ മുടിയില്‍ പുരട്ടി 20 മിനുട്ടിരിക്കുക. എന്നിട്ട്‌ കഴുകി കളയുക.

വിനാഗിരി

വിനാഗിരി

വിനാഗിരി, പ്രധാനമായും ആപ്പിള്‍ നീരില്‍ നിന്നുള്ള പാനീയം, മുടിയിഴകള്‍ വൃത്തിയാക്കാനും പിഎച്ച്‌ തോത്‌ ഒരേസമയം സന്തുലിതപെടുത്താനും സഹായിക്കും. അതിനാല്‍ ഇതൊരു നല്ല കണ്ടീഷണറാണ്‌. രണ്ട്‌ കപ്പ്‌ വെള്ളത്തില്‍ വിനാഗിരി ചേര്‍ത്തിളക്കിയ മിശ്രിതം 20-30 മിനിട്ടത്തേയ്‌ക്ക്‌ തലയില്‍ തേയ്‌ക്കുക. മിശ്രിതം തലയില്‍ പുരട്ടിയിരിക്കുന്ന സമയത്ത്‌ 4-5 തവണ മുടിയിഴകള്‍ക്കിടയിലൂടെ വിരലോടിക്കുക. പിന്നീട്‌ തണുത്ത വെള്ളത്തില്‍ കഴുകി കളയുക. മുടിയെ കണ്ടീഷന്‍ ചെയ്യുന്നതിന്‌ പുറമെ ഇത്‌ തലമുടിയില്‍ കഴുകിയിട്ടും പോകാതിരിക്കുന്ന ഏത്‌ രാസ വസ്‌തുവും , ഷാമ്പുവും നീക്കം ചെയ്യാന്‍ സഹായിക്കും.

പുതിന

പുതിന

ചേരുവ: 3 ഗ്ലാസ്സ്‌ വെള്ളം, ഒരു ബൗള്‍ നിറയെ പുതിന ഇല

തയ്യാറാക്കേണ്ട വിധം

2-3 ഗ്ലാസ്സ്‌ വെള്ളത്തില്‍ കുറച്ച്‌ പുതിന ഇല ഇട്ട്‌ തിളപ്പിച്ചിട്ട്‌ പിഴിഞ്ഞെടുക്കുക. പിന്നീട്‌ തണുക്കാന്‍ വയ്‌ക്കുക. ഷാമ്പു ചെയ്‌തതിന്‌ ശേഷം ഇത്‌ ഉപയോഗിച്ച്‌ മുടി കഴുകുക. മുടിയിഴകള്‍ക്ക്‌ പുതുജീവന്‍ ലഭിക്കും.

കണ്ടീഷണര്‍ വീട്ടിലുണ്ടാക്കുമ്പോള്‍

കണ്ടീഷണര്‍ വീട്ടിലുണ്ടാക്കുമ്പോള്‍

കണ്ടീഷനര്‍ വീട്ടിലുണ്ടാക്കുമ്പോള്‍ ഔഷധങ്ങളും സുഗന്ധ തൈലങ്ങളും ചേര്‍ത്താല്‍ നല്ല സുഗന്ധം ലഭിക്കും.

കണ്ടീഷണര്‍ വീട്ടിലുണ്ടാക്കുമ്പോള്‍

കണ്ടീഷണര്‍ വീട്ടിലുണ്ടാക്കുമ്പോള്‍

എല്ലാത്തരം മുടികളിലും ഉപയോഗിക്കാവുന്ന അത്ഭുതകരമായ ഔഷധമാണ്‌ റോസ്‌മേരി. ഇത്‌ വിനാഗിരിയില്‍ ചേര്‍ത്തുപയോഗിക്കാം.

കുറച്ച്‌ ആപ്പിള്‍ നീര്‌ പാനീയത്തില്‍ റോസ്‌മേരി തളിരുകള്‍ ഇട്ട്‌ 1-2 ആഴ്‌ച വയ്‌ക്കുക. റോസ്‌മേരി പിഴിഞ്ഞെടുത്തതിന്‌ ശേഷം വിനാഗിരി കണ്ടീഷനറായി ഉപയോഗിക്കാം. റോസ്‌ മേരി ഔഷധ ഗുണത്തിനൊപ്പം നല്ല സുഗന്ധവും നല്‍കും. റോസ്‌മേരി തൈലം ഉണ്ടെങ്കില്‍ 1-2 ആഴ്‌ച കാത്തിരിക്കേണ്ട ആവശ്യമില്ല. 6-8 തുള്ളി കണ്ടീഷണറില്‍ ഒഴിച്ച്‌ അപ്പോള്‍ തന്നെ ഉപയോഗിക്കാം.

കണ്ടീഷണര്‍ വീട്ടിലുണ്ടാക്കുമ്പോള്‍

കണ്ടീഷണര്‍ വീട്ടിലുണ്ടാക്കുമ്പോള്‍

എണ്ണ മയമുള്ള മുടിയാണെങ്കില്‍ 6-8 തുള്ളി കര്‍പ്പൂരതൈലം, നാരങ്ങ,ചന്ദനം, റോസ്‌മേരി, ഇലാങ്‌ ഇലാങ്‌ പോലുള്ള സുഗന്ധ തൈലങ്ങള്‍ കൂടി ചേര്‍ക്കുക.

കണ്ടീഷണര്‍ വീട്ടിലുണ്ടാക്കുമ്പോള്‍

കണ്ടീഷണര്‍ വീട്ടിലുണ്ടാക്കുമ്പോള്‍

വരണ്ട മുടിയും താരനുമുണ്ടെങ്കില്‍ 6-8 തുള്ളി കര്‍പ്പൂര തുളസി,യൂക്കാലിപ്‌റ്റസ്‌, നാരങ്ങ,റോസ്‌മേരി പോലുള്ള സുഗന്ധ തൈലങ്ങള്‍ കൂടി ചേര്‍ക്കുക.

English summary

Best Natural Hair Conditioners

You might think avocados, bananas, honey and coconut as the perfect ingredients for a fabulous recipe? Well, what if we tell you they are actually used to make a natural hair conditioner. Our hair needs good conditioning after a shampoo.
 
 
X
Desktop Bottom Promotion