For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടികൊഴിച്ചില്‍ മാറാന്‍ ആയുര്‍വേദം

|

ആയുര്‍വേദ പ്രകാരം മുടികൊഴിച്ചിന് കാരണം ശരീരത്തിലെ പിത്തദോഷമാണ്. അനാരോഗ്യകരമായ ജീവിതരീതികളും ഭക്ഷണശൈലികളും പിത്തദോഷം വര്‍ദ്ധിപ്പിക്കുയും ചെയ്യുന്നു. ഇത് തൃ തടയുന്നതിന് ചില വഴികളുണ്ട്.

ആര്യവേപ്പില ഇതില്‍ പെട്ടൊരു മാര്‍ഗമാണ്. ഇത് താരന്‍, പേന്‍ എന്നിവയെ തടയുന്നതിന് മാത്രമല്ല, മുടികൊഴിച്ചിലിനും നല്ലൊരു പരിഹാരമാണ്. ആര്യവേപ്പില തിളപ്പിക്കുക. ഇത് ചൂടാറിയ ശേഷം അരയ്ക്കണം. ഇതില്‍ അല്‍പം വെളിച്ചെണ്ണ, തേന്‍ എന്നിവ ചേര്‍ത്ത് തലയോടില്‍ തേച്ചു പിടിപ്പിക്കുക. അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം.

Leaves

ക്യാരറ്റ് ജ്യൂസും ആയുര്‍വേദം നിര്‍ദേശിക്കുന്ന ഒരു പ്രതിവിധിയാണ്. ഇതിലെ കരോട്ടിന്‍ എന്ന ആന്റി ഓക്‌സിഡന്റ് മുടി കൊഴിച്ചിലിനുള്ള നല്ലൊന്നാന്തരം പ്രതിവിധിയാണ്. പഴ,പച്ചക്കറി ജ്യൂസുകള്‍ മുടി കൊഴിച്ചില്‍ തടയാന്‍ ആയുര്‍വേദം നിര്‍ദേശിക്കുന്നു.

മല്ലിയില, ചെമ്പരത്തിയില എന്നിവ തിളപ്പിച്ച് അരയ്ക്കുക. ഇതില്‍ അല്‍പം ബദാം ഓയില്‍ ചേര്‍ത്ത് തലയില്‍ തേച്ചു പിടിപ്പിക്കാം. മുടി കൊഴിച്ചില്‍ മാറാന്‍ മാത്രമല്ല, മുടി വളരാനും സഹായിക്കുന്ന നല്ലൊന്നാന്തരം ഹെയര്‍ പായ്ക്കാണിത്.

അതിമധുരം എന്ന സസ്യത്തിന്റ ഇല, വേര് എന്നിവ അരച്ചു തേയ്ക്കുന്നതും മുടികൊഴിച്ചില്‍ തടയാന്‍ സഹായിക്കും.

മുടികൊഴിച്ചില്‍ തടയാന്‍ ഇത്തരം പ്രകൃതിദത്ത വഴികള്‍ പരീക്ഷിച്ചു നോക്കൂ.

English summary

Haircare, Ayurveda, juice, Vegetable, Dandruff, മുടി സംരക്ഷണം, ആയുര്‍വേദം, ജ്യൂസ്, താരന്‍,

According to Ayurveda, hair fall increases due to Pitta Dosha. The Pitta Dosha is increased due to unhealthy lifestyle like having fried, spicy or sour foods, smoking, drinking etc. So, you have to control the aggravating Pitta Dosha and try some herbal remedies to cure hair loss. Apart from having vitamin E, B and iron rich foods in your diet, drink lots of water to stay hydrated and include green leafy vegetables and fresh fruits to cure the problem of hair loss.
 
 
Story first published: Thursday, January 17, 2013, 15:26 [IST]
X
Desktop Bottom Promotion