For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടികൊഴിച്ചിലിന് ഭക്ഷണത്തിലൂടെ പരിഹാരം

By Super
|

നിങ്ങളുടെ തലമുടി ഉണങ്ങിയ വൈക്കോല്‍ പോലെ പൊഴിയുമ്പോള്‍ എന്താണ് ചെയ്യാനാവുക? അസ്വസ്ഥമായ മനസുമായി പരിഹാരമാര്‍ഗ്ഗങ്ങളന്വേഷിച്ച് അടുത്തുള്ള സലൂണിലേക്ക് പോവുന്നത് നല്ലത് തന്നെ. എന്നാല്‍ വീട്ടില്‍ തന്നെ ഈ പ്രശ്നത്തിന് പരിഹാരം കാണാനാവും.

മുടി കൊഴിയുന്നതിന് പല കാരണങ്ങളുണ്ടാവും. ആദ്യം ചെയ്യേണ്ടത് അത് കണ്ടെത്തുകയാണ്. പഠനങ്ങളനുസരിച്ച് പുരുഷന്മാരുടെ മുടി കൊഴിച്ചിലിന് പിന്നിലുള്ള പ്രധാന കാരണങ്ങള്‍ ഭക്ഷണക്രമത്തിലെ തകരാറ്, വിറ്റാമിനുകളുടെ കുറവ്, ജനിതകപ്രശ്നങ്ങള്‍, മാനസിക സംഘര്‍ഷം, ഉത്കണ്ഠ, അനീമിയ,സന്നിപാതജ്വരം, വയറുകടി, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങളും, രക്തചംക്രമണത്തിലെ തകരാറ്, തലയോട്ടിയിലെ വൃത്തിയില്ലായ്മ തുടങ്ങിയവയുമാണ്.

മുടികൊഴിച്ചിലിനുള്ള കാരണം കണ്ടെത്തിയാല്‍ പരിഹാരവും വേഗത്തില്‍ കണ്ടെത്താം. ഇന്നത്തെ സാഹചര്യത്തില്‍ കഴിയുന്നത്ര സ്വഭാവിക ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതാണ് നല്ലത്. രാസഘടകങ്ങള്‍ അടങ്ങിയ ഉത്പന്നങ്ങള്‍ ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക. മുടികൊഴിച്ചില്‍ തടയാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങളാണ് ഇനി പറയുന്നത്.

ഫഌക് സീഡ്‌സ്‌

ഫഌക് സീഡ്‌സ്‌

ഒരു ഗ്ലാസ് വെള്ളം അല്പം ചണവിത്തിനോടൊപ്പം വെറുംവയറ്റില്‍ കഴിക്കുക. ഇത് വഴി ശരീരത്തില്‍ ഒമേഗ 3 ആസിഡ് ഉത്പാദിപ്പിക്കപ്പെടുകയും മുടികൊഴിച്ചില്‍ കുറയുകയും ചെയ്യും.

നെല്ലിക്ക

നെല്ലിക്ക

എല്ലാ ദിവസവും രാവിലെ ആദ്യം തന്നെ ഒരു നെല്ലിക്ക കഴിക്കുക. സ്ത്രീകള്‍ ഉപയോഗിക്കുന്ന മുടിവളരാനുള്ള ആയുര്‍വേദ എണ്ണകളിലൊക്കെ നെല്ലിക്ക ഒരു പ്രധാന ഘടകമാണ്.

ബദാം

ബദാം

രാത്രി അഞ്ച് ബദാം വെള്ളത്തിലിട്ട് വെച്ച് രാവിലെ അത് തൊലിയോടുകൂടി തന്നെ തിന്നുക.

പോഷകങ്ങള്‍

പോഷകങ്ങള്‍

തലയോട്ടിക്ക് പോഷകങ്ങള്‍ ആവശ്യമാണ്. മോര്, നാരങ്ങവെള്ളം, ഇളനീര് എന്നിവ ധാരാളമായി കുടിക്കുക. എല്ലാ ദിവസവും 8-10 ഗ്ലാസ് വെള്ളം കുടിക്കണം.

മുളപ്പിച്ച പയറുവര്‍ഗ്ഗങ്ങള്‍

മുളപ്പിച്ച പയറുവര്‍ഗ്ഗങ്ങള്‍

ദിവസവും ഒരു ചെറിയ പാത്രം മുളപ്പിച്ച പയറുവര്‍ഗ്ഗങ്ങള്‍ കഴിക്കുന്നത് ഏറെ ഗുണം ചെയ്യും.

പ്രോട്ടീന്‍

പ്രോട്ടീന്‍

പ്രോട്ടീന്‍ ശരീരത്തിലേക്ക് ധാരാളം ലഭിക്കാന്‍ കോഴിയിറച്ചി, മുട്ട എന്നിവ കഴിക്കുക.

ചായ, കാപ്പി

ചായ, കാപ്പി

ചായ, കാപ്പി എന്നിവയുടെ ഉപയോഗം കുറയ്ക്കുക.

നാരങ്ങനീര്

നാരങ്ങനീര്

കുളിക്കുമ്പോള്‍ അവസാനത്തെ തലകഴുകലിന് മുമ്പ് അല്പം നാരങ്ങനീര് തലയില്‍ തേക്കുക. ഇത് തിളക്കമുള്ള മുടി നല്കുന്നതിനൊപ്പം താരനെ നീക്കുകയും ചെയ്യുന്നു.

പാല്‍

പാല്‍

പാട നീക്കിയ രണ്ട് ഗ്ലാസ് പാല്‍ ദിവസവും കുടിക്കുക.

ഉലുവ

ഉലുവ

അല്പം ഉലുവ അരച്ച് തലയോട്ടിയില്‍ തേച്ച് അര മണിക്കൂറിരിക്കുക. ഇത് ആഴ്ചയില്‍ ഒരു പ്രാവശ്യം ചെയ്യാം. വെറും വയറ്റില്‍ ഉലുവ വെള്ളം കുടിക്കുകയും ചെയ്യുക.

പഴങ്ങള്‍

പഴങ്ങള്‍

സ്ട്രോബറി, വാഴപ്പഴം, ആപ്പിള്‍, മാങ്ങ, സപ്പോട്ട, മുന്തിരി തുടങ്ങി ഏതെങ്കിലും രണ്ടോ മൂന്നോ പഴങ്ങള്‍ ദിവസവും കഴിക്കുക.

പച്ചക്കറികള്‍

പച്ചക്കറികള്‍

ധാരാളം പച്ചക്കറികള്‍ കഴിക്കുക. ഇരുമ്പ് ധാരാളമായി അടങ്ങിയ ചീര ആഹാരത്തില്‍ ഉള്‍പ്പെടുത്തുക.

വെളുത്ത ഇറച്ചി

വെളുത്ത ഇറച്ചി

വെളുത്ത ഇറച്ചി കഴിക്കാന്‍ ശ്രദ്ധിക്കുക. മത്സ്യം, കോഴിയിറച്ചി, മുട്ട എന്നിവ മുടിയുടെ ആരോഗ്യത്തെ നല്ലതുപോലെ സ്വാധീനിക്കും. ചുവപ്പ് മാംസയിനങ്ങള്‍ ഒഴിവാക്കുക.

English summary

Food For Healthy Hair

When your hair starts falling off like dry straws, what can you do? Well, panicking and running around to expensive salons for hair treatment might seem a brilliant idea, but the truth is that you can manage to get a hold of the situation back at your home alone.
 
 
X
Desktop Bottom Promotion