For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അല്‍പ്പം ശ്രദ്ധിക്കൂ, അകാലനര ഒഴിവാക്കൂ

By Super
|

അകാലനര ഏതൊരു സ്‌ത്രീയെ സംബന്ധിച്ചും ഒരു പേടിസ്വപ്‌നമാണ്‌. അതുകൊണ്ട്‌ തന്നെ അകലാനര ഉണ്ടാകാനുള്ള കാരണങ്ങളെ കുറിച്ചും അത്‌ പ്രതിരോധിക്കാനുള്ള മാര്‍ഗ്ഗങ്ങളെ കുറിച്ചും അറിഞ്ഞിരിക്കുന്നത്‌ നല്ലതാണ്‌.

അകാലനര ഉണ്ടാകാനുള്ള പത്ത്‌ കാരണങ്ങളാണ്‌ ഇവിടെ വിശദീകരിക്കുന്നത്‌.

അകാല നര ഒഴിവാക്കാം

അകാല നര ഒഴിവാക്കാം

പോഷക സമ്പുഷ്ടമായ സമീകൃത ആഹാരമല്ല നിങ്ങള്‍ കഴിക്കുന്നതെങ്കില്‍ അത്‌ നിങ്ങളുടെ ആരോഗ്യത്തെയും മുടിയുടെ ആരോഗ്യത്തെയും ദോഷകരമായി ബാധിക്കും. ഇത്തരം ആഹാരശീലങ്ങള്‍ പോഷകക്കുറവിന്‌ കാരണമാകും. ത്വക്ക്‌, പല്ലുകള്‍, മുടി എന്നിവയെ ആയിരിക്കും ഇത്‌ ഏറ്റവുമധികം ബാധിക്കുന്നത്‌.

അകാല നര ഒഴിവാക്കാം

അകാല നര ഒഴിവാക്കാം

വിറ്റാമിന്‍ ബി12 അപര്യാപ്‌തതയുള്ളവരില്‍ അകലാനര കണ്ടുവരാറുണ്ട്‌. അതുകൊണ്ട്‌ തന്നെ നിങ്ങളുടെ ആഹാരത്തില്‍ ആവശ്യത്തിന്‌ വിറ്റാമിന്‍ ബി12 അടങ്ങിയിട്ടുണ്ടെന്ന്‌ ഉറപ്പാക്കുക.

അകാല നര ഒഴിവാക്കാം

അകാല നര ഒഴിവാക്കാം

തൈറോയ്‌ഡ്‌ ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തില്‍ ഉണ്ടാകുന്ന താളപ്പിഴ തൈറോയ്‌ഡിന്റെ ഉത്‌പാദനത്തെ ബാധിക്കുകയും ഇത്‌ അകാലനരയ്‌ക്ക്‌ കാരണമാകുകയും ചെയ്യും. ഇത്‌ സ്‌ത്രീകളില്‍ സര്‍വ്വസാധാരണമായി കണ്ടുവരുന്ന ഒരു രോഗമാണ്‌. അതിനാല്‍ തൈറോയ്‌ഡ്‌ ഗ്രന്ഥി ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന്‌ പരിശോധിച്ച്‌ ഉറപ്പുവരുത്തുക. ശരിയായ രീതിയില്‍ ചികിത്സിച്ചാല്‍ തൈറോയ്‌ഡ്‌ ഗ്രന്ഥിയുടെ തകരാറ്‌ മൂലം ഉണ്ടാകുന്ന അകാലനര ഭേദമാക്കാന്‍ കഴിയും.

അകാല നര ഒഴിവാക്കാം

അകാല നര ഒഴിവാക്കാം

പിറ്റിയൂട്ടറി ഗ്രന്ഥയിലെ തകരാറുകള്‍ നിമിത്തം തൈറോയ്‌ഡ്‌ ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തില്‍ താളപ്പിഴകള്‍ ഉണ്ടാകാറുണ്ട്‌. പിറ്റിയൂട്ടറി ഗ്രന്ഥിയിലെ തകരാറുകളും അകാലനരയ്‌ക്ക്‌ കാരണമാകും.

അകാല നര ഒഴിവാക്കാം

അകാല നര ഒഴിവാക്കാം

പുകവലി നിങ്ങളുടെ ആരോഗ്യത്തോടൊപ്പം മുടിയുടെ ആരോഗ്യത്തെയും നശിപ്പിക്കുമെന്ന്‌ അറിയുക. അമിതമായ പുകവലി അകാലനരയ്‌ക്ക്‌ കാരണമാകാറുണ്ട്‌.

അകാല നര ഒഴിവാക്കാം

അകാല നര ഒഴിവാക്കാം

അന്തരീക്ഷ മലിനീകരണം ചര്‍മ്മത്തിന്‌ ഹാനികരമാണെന്ന്‌ എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഇത്‌ മുടിയുടെ ആരോഗ്യത്തെയും ബാധിക്കുമെന്ന കാര്യം പലര്‍ക്കും അറിയില്ല.

അകാല നര ഒഴിവാക്കാം

അകാല നര ഒഴിവാക്കാം

കേശസംരക്ഷണ വസ്‌തുക്കളുടെ അമിതമായ ഉപയോഗം അകാലരനരയ്‌ക്ക്‌ കാരണമാകും. ഹൈഡ്രജന്‍ പെറോക്‌സയിഡ്‌ അടങ്ങിയിട്ടുള്ള പദാര്‍ത്ഥങ്ങളുടെ ഉപയോഗം ദോഷകരമാണ്‌. ഡൈകള്‍, ബ്‌ളീച്ചിംഗിനുള്ള ഉത്‌പന്നങ്ങള്‍, ചില ഷാംപൂകള്‍, കണ്ടീഷനറുകള്‍ എന്നിവയിലെല്ലാം ഹൈഡ്രജന്‍ പെറോക്‌സയിഡ്‌ അടങ്ങിയിട്ടുണ്ട്‌. അതുകൊണ്ട്‌ തന്നെ സ്വാഭാവികമായ രീതിയിലുള്ള കേശസംരക്ഷണമായിരിക്കും ഉത്തമം.

അകാല നര ഒഴിവാക്കാം

അകാല നര ഒഴിവാക്കാം

വളരെ നാളുകളായി പിരിമുറുക്കത്താലുള്ള ഒരു ജീവിതമാണോ നിങ്ങള്‍ നയിക്കുന്നത്‌? എങ്കില്‍ നിങ്ങള്‍ക്ക്‌ അകാലനര ബാധിക്കാം. അതുകൊണ്ട്‌ മാനസിക സംഘര്‍ഷങ്ങള്‍ ഒഴിവാക്കി സ്വസ്ഥമായിരിക്കുക.

അകാല നര ഒഴിവാക്കാം

അകാല നര ഒഴിവാക്കാം

പല്ല്‌ വെളുപ്പിക്കുന്നതിനുള്ള ഉത്‌പന്നങ്ങളില്‍ ഹൈഡ്രജന്‍ പെറോക്‌സയിഡ്‌ അടങ്ങിയിട്ടുണ്ട്‌. അതുകൊണ്ട്‌ തന്നെ ഇവയുടെ അമിത ഉപയോഗം അകാലനരയ്‌ക്ക്‌ കാരണമാകാം. ശരീരത്തില്‍ ഹൈഡ്രജന്‍ പെറോക്‌സയിഡിന്റെ അളവ്‌ അമിതമാകുന്നത്‌ മുടിക്ക്‌ കറുപ്പ്‌ നിറം നല്‍കുന്ന രാസാഗ്നികളെ ബാധിക്കും. ഇത്തരം ഉത്‌പന്നങ്ങള്‍ ഉപയോഗിക്കുന്നതിന്‌ മുമ്പ്‌ ഒരു ഡോക്ടറുടെ ഉപദേശം തേടുക. ഇവയുടെ പാര്‍ശ്വഫലങ്ങളില്‍ നിന്ന്‌ രക്ഷനേടാന്‍ ഇത്‌ നിങ്ങളെ സഹായിക്കും.

അകാല നര ഒഴിവാക്കാം

അകാല നര ഒഴിവാക്കാം

പാരമ്പര്യ ഘടകങ്ങളാലും അകാലനര ഉണ്ടാകും. ഇത്‌ നമ്മുടെ നിയന്ത്രണത്തിനും അപ്പുറത്തുള്ള കാര്യമാണ്‌. അതുകൊണ്ട്‌ തന്നെ ഇത്തരത്തിലുള്ള അകാലനരയ്‌ക്ക്‌ പരിഹാരം കാണുക സാധ്യമല്ല.

English summary

Hair, Haircare, Premature Greying, Exercise, Thyroid, Food, മുടി, മുടിസംരക്ഷണം, നര, ഭക്ഷണം, വ്യായാമം, തൈറോയ്ഡ്‌

Premature graying of hair can be any woman’s nightmare. Obviously you want to know all about it so that you can prevent it from happening to you. So read on to know about the 10 causes of premature graying of hair and avoid such causes accordingly:
X
Desktop Bottom Promotion