Thought for the day
Your page will load in ...
Close Ad X
Advertisement
Englishहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

മുടിക്കു ചേര്‍ന്ന ഷാംപൂ തെരഞ്ഞെടുക്കൂ

Posted by:
Published: Saturday, July 21, 2012, 17:50 [IST]

07 21 Types Shampoo For Hair Type
 

പലരുയേും മുടി പലതരത്തിലാണ്. ഇതിനനുസരിച്ചാണ് ഷാംപൂ, കണ്ടീഷണര്‍ എന്നിവ തെരഞ്ഞെടുക്കേണ്ടതും. നിങ്ങളുടെ മുടിയ്ക്കനുസരിച്ച് ഇവ തെരഞ്ഞെടുക്കാന്‍ സഹായിക്കുന്ന ചില വഴികളിതാ,

പരുക്കനായ, ചുരുണ്ട മുടിയുള്ളവര്‍ മോയിസ്ചറൈസറുള്ള ഷാംപൂവാണ് ഉപയോഗിക്കേണ്ടത്. ഷിയ ബട്ടര്‍, ജെം ഓയില്‍, നട്‌സ് ഓയില്‍ എന്നിവയടങ്ങിയ ഷാംപൂവാണ് ഇത്തരം മുടിക്കാര്‍ക്ക് നല്ലത്.

എണ്ണമയമുള്ള മുടിയ്ക്ക് ക്രീം അടങ്ങിയ തരത്തിലുള്ള ഷാംപൂ ഉപയോഗിക്കരുത്. പാന്റെനോള്‍ അടങ്ങിയ ഷാംപൂ ഉപയോഗിക്കാം. അധികം വീര്യമില്ലാത്ത കണ്ടീഷണറാണ് നല്ലത്. സ്േ്രപ കണ്ടീഷണറുകള്‍ ഇത്തരം മുടിയുള്ളവര്‍ക്ക് ഗുണം ചെയ്യും.

വരണ്ട, ആരോഗ്യക്കുറവുള്ള മുടിക്ക് മോയിസ്ചറൈസറുകളാണ് കൂടുതല്‍ നല്ലത്്. ക്ലിയര്‍ ഷാംപൂ ഇത്തരം മുടിക്ക് ഗുണം ചെയ്‌തെന്നു വരില്ല. അള്‍ട്രാ മോയിസ്ചറൈസര്‍ അടങ്ങിയ ഷാംപൂ ഗുണം ചെയ്യും. ഇത്തരം മുടിയില്‍ ഇടയ്ക്കിടെ കണ്ടീഷണര്‍ ഉപയോഗിക്കുന്നത് നന്നായിരിക്കും. മുടി മൃദുവാക്കാന്‍ ഇത് നല്ലതാണ്.

ഷാംപൂവും കണ്ടീഷണറും വാങ്ങുമ്പോള്‍ മുടിയ്ക്കനുസരിച്ച് ഇത്തരം പദാര്‍ത്ഥങ്ങള്‍ അടങ്ങിയവ നോക്കി വാങ്ങുക.

English summary
With so many options for the different kinds of hair, it is difficult to choose which shampoo would be best suited for your hair type.
Subscribe Newsletter