Thought for the day
Your page will load in ...
Close Ad X
Advertisement
Englishहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

മുടിസംരക്ഷണം പുരുഷന്മാര്‍ക്കും

Posted by:
Published: Wednesday, July 18, 2012, 13:27 [IST]

ഒരുക്കി ചീകി വച്ചിരിക്കുന്ന ഭംഗിയുള്ള മുടി പുരുഷസൗന്ദര്യത്തിനും മാറ്റേകുന്ന ഒന്നാണ്. സ്ത്രീകള്‍ക്കു മാത്രമല്ലാ, പുരുഷന്മാര്‍ക്കുമുണ്ട് മുടി പ്രശ്‌നങ്ങള്‍.

07 18 hair care tips men

കട്ടിയില്ലാത്ത മുടിയും കഷണ്ടി വരുന്നതും പുരുഷനെ ബാധിക്കുന്ന സൗന്ദര്യപ്രശ്‌നമാണ്. ഇത്തരക്കാര്‍ മുടി നീട്ടരുത്. രണ്ടുമൂന്നാഴ്ച കൂടുമ്പോഴെങ്കിലും മുടി മുറിക്കുക. മുടി തീരെക്കുറവുള്ള ഭാഗത്ത് മറ്റു ഭാഗത്തേക്കാള്‍ നീളം കുറച്ചു വെട്ടുന്നത് മുടിക്ക് കട്ടി തോന്നിക്കും. കഷണ്ടിയും മറയ്ക്കും.

താരന്‍ പുരുഷന്മാര്‍ക്കും പ്രശ്‌നം തന്നെ. താരന്‍ പോകാനുള്ള മാര്‍ഗങ്ങളോ ഷാംപൂവോ തന്നെയാണ് പരിഹാരം. ചിലരുടെ ശിരോചര്‍മം വല്ലാതെ വരണ്ടിരിക്കും. ഹോട്ട് ഓയില്‍ മസാജ് ഗുണം ചെയ്യും. ശിരോചര്‍മത്തെ ബാധിക്കുന്ന മറ്റു ചില രോഗങ്ങള്‍ക്ക് സൂര്യപ്രകാശമേല്‍ക്കുന്നത് നല്ലതാണ്.

വല്ലാതെ വരണ്ട, ഭംഗിയില്ലാത്ത മുടിക്കു പറ്റിയ കണ്ടീഷണറാണ് ബിയര്‍. മുടി ഷാംപൂ പെയ്ത് ശേഷം അല്‍പം ബിയര്‍ കൊണ്ട് കഴുകുന്നത് നല്ലതാണ്.

മുടിയില്‍ അമിത എണ്ണമയമുള്ള പുരുഷന്മാരുണ്ട്. ഇത് ചിലപ്പോള്‍ മുഖക്കുരുവിനും ഇടയാക്കും. മുടിയില്‍ ചെറുനാരങ്ങാനീര് പിഴിഞ്ഞൊഴിച്ച വെള്ളം കൊണ്ട് കഴുകുന്നത് നല്ലതാണ്. ഇതിലെ ആസിഡ് എണ്ണയുല്‍പാദനം കുറയ്ക്കും.

മുടി നര തടയാന്‍ ഹെന്ന പോലുള്ള പ്രകൃതിദത്ത മാര്‍ഗങ്ങള്‍ പുരുഷന്മാര്‍ക്കും ഉപയോഗിക്കാം. ഡൈ ചെയ്യുന്നതു കൊണ്ടുള്ള കെമിക്കല്‍ പ്രശ്‌നങ്ങളെ ഭയക്കേണ്ട.േ

English summary
Hair is a part of male beauty. Here are some tips for men hair care,
Subscribe Newsletter