മുടി സൗന്ദര്യത്തിന്റെ പ്രധാന ഘടകങ്ങളിലൊന്നാണ്. മുടി കൊഴിയുന്നത് വലിയൊരു സൗന്ദര്യപ്രശ്‌നവും. പല കാരണങ്ങളും മുടി കൊഴിച്ചിലിനു പുറകിലുണ്ട്. താരന്‍, പോഷകാഹാരക്കുറവ് എന്നിങ്ങനെ പോകുന്നു പട്ടിക. എന്നാല്‍ ചില സൈക്കോളജിക്കല്‍ പ്രശ്‌നങ്ങളും മുടികൊഴിച്ചിലിന് പുറകിലുണ്ട്.
ആക്‌സിഡന്റിലും മറ്റും പെടുന്നവരിലും ശസ്ത്രക്രിയ കഴിഞ്ഞവരിലും മുടി കൂടുതായി നഷ്ടപ്പെടുന്ന അവസ്ഥ കണ്ടുവരാറുണ്ട്. ടെലോജന്‍ എഫഌവിയം എന്ന മാനസിക പ്രശ്‌നമാണ് ഇതിന് പുറകില്‍.
ഇവിടെ മുടി ഒരുവിധത്തില്‍ ഹൈബര്‍നേറ്റ് അവസ്ഥയിലേക്കു മാറുകയാണ്. അതായത് മാസങ്ങളോളം വളര്‍ച്ചയില്ലാത്ത അവസ്ഥ. ഇത്തരം അവസ്ഥയില്‍ ചിലപ്പോള്‍ 70 ശതമാനം വരെ മുടിയും കൊഴിഞ്ഞു പോയെന്നു വരും. എന്നാല്‍ അല്‍പകാലത്തിനു ശേഷം മുടി സാധാരണ അവസ്ഥയിലെത്തുകയും ചെയ്യും.
അലോപെസിയ അരിയേറ്റ എന്നൊരു അവസ്ഥയുണ്ട്. ഇവിടെ ശരീരത്തിലെ പ്രതിരോധസംവിധാനം മുടിയുടെ വേരുകളെ ദുര്‍ബലപ്പെടുത്തുകയാണ് ചെയ്യുന്നത്. കഷണ്ടി വരെ വരാന്‍ ഈ അവസ്ഥ കാരണമാകും. കോര്‍ട്ടികോസ്‌റ്റെറോയ്ഡ് അടങ്ങിയ ക്രീമുകള്‍ ഈ പ്രശ്‌നം പരിഹരിക്കും.
ട്രൈകോടിലോമാനിയ എന്ന മാനസിക അവസ്ഥയും മുടി കൊഴിച്ചിലിന് ഇട വരുത്തും. ഈ മാനസിക പ്രശ്‌നമുള്ളവര്‍ ദേഷ്യവും ടെന്‍ഷനും വരുമ്പോള്‍ സ്വന്തം മുടി വലിച്ചു പറിക്കും. ഇത് നിര്‍ത്തണമെന്ന് ആഗ്രഹമുണ്ടെങ്കിലും ഇവര്‍ക്കിത് നിര്‍ത്താനാവുകയുമില്ല.
നാഡീസംബന്ധമായ പ്രശ്‌നങ്ങളും സെറോട്ടിനിന്‍ എന്ന ഹോര്‍മോണിന്റെ കുറവുമാണ് ഈ പ്രശ്‌നം ഉണ്ടാക്കുന്നത്. സൈക്കോതെറാപ്പി മുതല്‍ ആന്റിഡിപ്രസന്റുകള്‍ വരെ ഇത്തരം രോഗചികിത്സക്കായി ഉപയോഗിക്കുന്നു.




















