Thought for the day
Your page will load in ...
Close Ad X
Advertisement
Englishहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

മുടി ചീകുമ്പോള്‍ ശ്രദ്ധിക്കുക

Posted by:
Published: Friday, June 22, 2012, 16:25 [IST]

മുടി സംരക്ഷണത്തില്‍ ശ്രദ്ധിക്കുന്നവര്‍ മുടി ചീകുന്ന കാര്യത്തിലും ശ്രദ്ധിക്കേണ്ട ആവശ്യമുണ്ട്. മുടി ചീകുമ്പോള്‍ അറിഞ്ഞിരിക്കേണ്ട ചില പ്രത്യേക കാര്യങ്ങളുമുണ്ട്.

06 22 rules comb hair

ഒരിക്കലും നനഞ്ഞ മുടി ചീകരുത്. ഇത് മുടി കെട്ടുപിണയാനും പൊട്ടിപ്പോകാനും ഇട വരുത്തും. മുടിയിലെ വെള്ളം നല്ലപോലെ കളഞ്ഞ് മുടി ഒരുവിധം ഉണങ്ങിയ ശേഷം മാത്രം ചീകുക.

മുടിയേക്കാള്‍ തലയോടിലും നല്ലപോലെ ചീകണം. ഇത് രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുകയും മുടി നല്ലപോലെ വളരാന്‍ വഴിയൊരുക്കുകയും ചെയ്യും.

കൂടുതല്‍ മുടിയുള്ളവര്‍ മുടി ഒരുമിച്ചു ചീകുന്നതിന് പകരം കുറേശെയായി എടുത്തു ചീകണം. ഇത് മുടി കെട്ടുപിണയാതിരിക്കാന്‍ സഹായിക്കും.

പാകത്തിന് പല്ലകലമുള്ള ചീപ്പു വേണം ഉപയോഗിക്കാന്‍. ഇത് മുടി പൊട്ടിപ്പോകുന്നത് തടയുന്നു. മുടി ചീകാന്‍ എളുപ്പമാവുകയും ചെയ്യും.

ഒരിക്കലും കെട്ടിവച്ച മുടിയിലൂടെ ചീപ്പോടിക്കരുത്. അതുപോലെ മുടി ജട പിടിച്ചിട്ടുണ്ടെങ്കില്‍ ജട മാറ്റിയ ശേഷം മാത്രം ചീകുക.

മുടിയില്‍ എണ്ണ പുരട്ടി ചീകുന്നത് തലയോട് മസാജ് ചെയ്യുന്ന ഫലമാണ് നല്‍കുക.

English summary
Are you one of those people who attack their soaking wet hair with a comb because they are getting late? Do yourselves a favour; get up 10 minutes early to take a bath and dry your hair comfortably. Never pass a comb through your hair when it is wet because it is full of knots and tears easily.
Subscribe Newsletter