For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കണ്ണിനു താഴെയുള്ള കറുപ്പിന്റെ ഞെട്ടിയ്ക്കും കാരണം

സൗന്ദര്യസംരക്ഷണത്തില്‍ പ്രശ്‌നം സൃഷ്ടിയ്ക്കുന്ന കണ്ണിനു താഴെയുള്ള കറുപ്പിന്റെ കാരണങ്ങള്‍ നോക്കാം.

|

കണ്ണിനു താഴെ കറുപ്പ് വന്നാല്‍ അത് പലപ്പോഴും സൗന്ദര്യസംരക്ഷണത്തിന് വില്ലനാണ്. കാരണം കണ്ണിനു താഴെയുള്ള കറുപ്പുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ പെണ്‍കുട്ടികളെ ചില്ലറയല്ല പ്രതിസന്ധിയിലാക്കുന്നത്. ആരോഗ്യകരമായ പ്രശ്‌നങ്ങളും ഇതിന്റെ പിന്നിലുണ്ടാകും. തേങ്ങാവെള്ളം, ഉണക്കമുന്തിരി വെളുക്കാന്‍ വേറെന്ത്?

എന്നാല്‍ മുഖത്ത് നോക്കുമ്പോള്‍ വിടര്‍ന്നിരിക്കേണ്ട കണ്ണിനു താഴെ കറുപ്പ് നിറം പടര്‍ന്ന് കിടക്കുമ്പോള്‍ അത് പലപ്പോഴും പ്രശ്‌നം തന്നെയാണ്. എന്നാല്‍ എന്തൊക്കെ കാരണങ്ങള്‍ കൊണ്ടാണ് ഇത്തരത്തില്‍ കണ്ണിനു താഴെ കറുപ്പ് പടരുന്നത് എന്ന് നിങ്ങള്‍ക്കറിയുമോ? വായ്‌നാറ്റത്തിന് നിമിഷനേരം കൊണ്ട് പരിഹാരം

പാരമ്പര്യം

പാരമ്പര്യം

ചിലര്‍ക്ക് പാരമ്പര്യമായി തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതയുണ്ട്. പ്രത്യേകിച്ച് അച്ഛനും അമ്മയ്ക്കും ഇത്തരത്തില്‍ ഒരു പ്രശ്‌നമുണ്ടെങ്കില്‍ അത് പലപ്പോഴും മക്കളിലേക്കും പകരാവുന്നതാണ്. അതുകൊണ്ട് തന്നെ കണ്ണിനു താഴെയുള്ള കറുപ്പിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നാണ് പാരമ്പര്യം.

 ഉറക്കമിളക്കുന്നത്

ഉറക്കമിളക്കുന്നത്

ഉറക്കമിളക്കുന്നതാണ് മറ്റൊരു പ്രശ്‌നം. ദീര്‍ഘനേരം ഉറങ്ങാതിരിയ്ക്കുന്നത് കണ്ണിനു താഴെ കറുപ്പ് പടരാന്‍ കാരണമാകും. കണ്ണിനു താഴെ രക്തയോട്ടം കുറയുന്നതാണ് ഇതിന്റെ പ്രധാന കാരണം.

എക്‌സിമയുടെ തുടക്കം

എക്‌സിമയുടെ തുടക്കം

എക്‌സിമ പോലുള്ള ചര്‍മ്മ രോഗത്തിന് മുന്നോടിയായും പലപ്പോഴും കണ്ണിനു താഴെ കറുപ്പ് പടരാറുണ്ട്. അതുകൊണ്ട് തന്നെ ചര്‍മ്മ രോഗമെന്ന അവസ്ഥയെയും തള്ളിക്കളയാനാവില്ല.

പ്രായം കൂടുന്നത്

പ്രായം കൂടുന്നത്

പ്രായം കൂടുന്തോറും കണ്ണിനു താഴെ കറുപ്പ് വരാനുള്ള സാധ്യത കൂടുതലാണ്. ചര്‍മ്മത്തില്‍ ചുളിവ് വീഴുന്നതാണ് ഇതിന് കാരണം.

 പോഷകാഹാരക്കുറവ്

പോഷകാഹാരക്കുറവ്

പോഷകാഹാരക്കുറവാണ് മറ്റൊരു പ്രശ്‌നം. ഇതും കണ്ണിനു താഴെയുള്ള കറുപ്പിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നാണ്. പോഷകക്കുറവ് കാരണം കണ്ണിനു താഴെ കറുപ്പ് പടരാന്‍ കാരണമാകും.

മദ്യപാനം പുകവലി

മദ്യപാനം പുകവലി

മദ്യപാനവും പുകവലിയും ഉണ്ടെങ്കില്‍ ആദ്യം അത് മനസ്സിലാകുന്നത് നമ്മുടെ കണ്ണിലാണ്. അതുകൊണ്ട് തന്നെ മദ്യപിക്കുന്നവരില്‍ കണ്ണിനു താഴെ കറുപ്പ് കണ്ടാല്‍ അതിശയിക്കേണ്ട കാര്യമില്ല.

English summary

Surprising Reasons You Have Under Eye Circles

Surprising Reasons You Have Under Eye Circles, read on to know more about it.
Story first published: Thursday, February 9, 2017, 17:10 [IST]
X
Desktop Bottom Promotion