For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുരികമില്ലായ്മ വിഷമിപ്പിക്കുന്നുവോ?

ഇനി പുരികത്തിന്റെ കാര്യത്തില്‍ അധികം പ്രശ്‌നം ആരും അനുഭവിക്കേണ്ടതില്ല, പുരിക വളര്‍ച്ചയെ സഹായിക്കുന്ന

|

നല്ല വീതിയോട് കൂടിയ ഷേപ്പുള്ള പുരികം വേണമെന്ന് ആഗ്രഹിക്കാത്തവരായി ആരുമില്ല. അതിനായി പല കാര്യങ്ങളും പല തരത്തില്‍ പുരികത്തിന്റെ സൗന്ദര്യത്തിനായി ചില കാര്യങ്ങള്‍ ചെയ്യും.

ഭാഗ്യവതികളായ ചിലര്‍ക്ക് മാത്രമേ ഭംഗിയുള്ള പുരികം ലഭിയ്ക്കുകയുള്ളൂ. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും ഇത്തരത്തില്‍ ഭംഗിയുള്ള പുരികം സ്വന്തമാക്കാം.

അതിനായി ചില കാര്യങ്ങള്‍ ചെയ്യാം. ചെറിയ ചില കാര്യങ്ങളിലും നമ്മുടെ മേക്കപ് കാര്യങ്ങളും അല്‍പം ശ്രദ്ധിച്ചാല്‍ ഇത്തരം പ്രശ്‌നങ്ങളെ ഒരു പരിധി വരെ നമുക്ക് ഒഴിവാക്കാം. മാത്രമല്ല ഭംഗിയുള്ള പുരികങ്ങള്‍ ലഭിയ്ക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍.

ഐബ്രോ പെന്‍സില്‍

ഐബ്രോ പെന്‍സില്‍

കട്ടിയുള്ള പുരികമായി തോന്നിക്കാന്‍ ഐബ്രോ പെന്‍സില്‍ ഉപയോഗിക്കാം. പുരികത്തിന്റെ നിറത്തിനനുസരിച്ച് തന്നെയുള്ള ഐബ്രോ പെന്‍സില്‍ വേണം ഉപയോഗിക്കാം. ഔട്ട്‌ലൈന്‍ വരച്ച ശേഷം പുരികം കട്ടിയായി വരച്ചു നോക്കൂ. അത് പ്രത്യേക ഭംഗി തന്നെ പുരികത്തിന് നല്‍കും.

 പൗഡര്‍ ഉപയോഗിക്കാം

പൗഡര്‍ ഉപയോഗിക്കാം

പുരികത്തിനു മുകളില്‍ കട്ടിയുള്ള പൗഡര്‍ ഇട്ടാല്‍ പുരികത്തിന് കട്ടി കൂടുതല്‍ തോന്നും. മാത്രമല്ല പലപ്പോഴും ബ്രൗണ്‍ കളറുള്ള പൗഡര്‍ വേണം പുരികത്തിനു മുകളില്‍ ഇടാന്‍.

 ഐബ്രോ കണ്ടീഷണര്‍

ഐബ്രോ കണ്ടീഷണര്‍

ഐബ്രോ കണ്ടീഷണര്‍ ഉപയോഗിക്കാം. ഇത് തിളക്കമുള്ള പുരികത്തിന് സഹായിക്കും. നിങ്ങളുടെ പുരികത്തിന് കട്ടി വരുത്താനും പുരികത്തിന് തിളക്കം നല്‍കാനും സഹായിക്കുന്നു.

 ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

ഒലീവ് ഓയിലാണ് മറ്റൊന്ന്. ഇത് പുരികം വളരാനും സഹായിക്കുന്നു.. നിരന്തരമുള്ള ഒലീവ് ഓയിലിന്റെ ഉപയോഗം രോമവളര്‍ച്ച അധികമാക്കുന്നു. അല്‍പം ഒലീവ് ഓയില്‍ പഞ്ഞിയില്‍ എടുത്ത് പുരികത്തിനു മുകളിലായി എന്നും കിടക്കുന്നതിനു മുന്‍പ് തടവുക. ഇത് പുരികത്തിന് കട്ടി വര്‍ദ്ധിയ്ക്കുന്നതിനും ഷേപ്പ് ആവാനും സഹായിക്കുന്നു.

ഐബ്രോ ബ്രഷ്

ഐബ്രോ ബ്രഷ്

ഐബ്രോ ബ്രഷ് ആണ് മറ്റൊന്ന്. ഇത് എത്ര ചെറിയ പുരികം ആണെങ്കിലും ഇതുപയോഗിച്ച് ചീകി വെയ്ക്കുന്നത് നിറയെ പുരികമുള്ളതു പോലെ തോന്നാന്‍ സഹായിക്കുന്നു. മാത്രമല്ല കൃത്യമായ ഷേപ്പ് പുരികത്തിന് നല്‍കാനും പറ്റുന്നു.

 ഐബ്രോ ജെല്‍

ഐബ്രോ ജെല്‍

ഐബ്രോ ജെല്‍ ആണ് മറ്റൊന്ന്. ഐബ്രോ ജെല്‍ ഇന്നത്തെ കാലത്ത് വിപണിയില്‍ സാധാരണ ലഭിയ്ക്കുന്ന ഒന്നാണ്. ഇത് പുരികത്തിന് കട്ടി തോന്നാന്‍ കാരണമാകുന്നു.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

പ്രകൃതിദത്തമായ ഉത്പ്പന്നം തന്നെയാണ് ആദ്യം ഉപയോഗിക്കേണ്ടതും. അതുകൊണ്ട് തന്നെ രോമവളര്‍ച്ചയ്ക്ക് വെളിച്ചെണ്ണ എന്നും മികച്ച് നില്‍ക്കുന്നത് തന്നെയാണ്. അല്‍പം വെളിച്ചെണ്ണയെടുത്ത് പുരികത്തിനു മുകളിലായി തടവുക. ദിവസവും കിടക്കാന്‍ പോകുന്നതിനു മുന്‍പ് ഇത് ചെയ്താല്‍ പുരിക വളര്‍ച്ച വര്‍ദ്ധിയ്ക്കുന്നു.

English summary

How To Thicken Your Eyebrows Naturally

Here are some important things you should consider if you are interested in faking the thickness of your eyebrows.
X
Desktop Bottom Promotion