For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്‌ട്രെച്ച് മാര്‍ക്ക് പൂര്‍ണമായും മാറ്റാം

സ്‌ട്രെച്ച് മാര്‍ക് എന്നന്നേക്കുമായി ഇല്ലാതാക്കാന്‍ സഹായിക്കുന്ന ചില ഒറ്റമൂലികള്‍.

|

പ്രസവശേഷം സ്ത്രീകളെ ഇത്രയ്ക്കധികം പ്രശ്‌നത്തിലാക്കുന്ന മറ്റൊരു പ്രശ്‌നമില്ല. സ്ത്രീകളുടെ സാധാരണ സൗന്ദര്യ പ്രശ്‌നങ്ങളില്‍ മുന്നിലാണ് സ്‌ട്രെച്ച് മാര്‍ക്‌സ്. എന്നാല്‍ ഇതിനെ പൂര്‍ണമായും ഇല്ലാതാക്കാന്‍ ഇനി എളുപ്പമാണ്. എന്ത് കൊണ്ട് കഷണ്ടിയാവുന്നു, യഥാര്‍ത്ഥ കാരണം ഇതാണ്

സ്‌ട്രെച്ച് മാര്‍ക്ക് കാണുമെന്ന ഭയത്താല്‍ ഇഷ്ടമുള്ള സാരി പോലും ഉടുക്കാന്‍ മടിയ്ക്കുന്നവരാണ് പലരും. എന്നാല്‍ ഇനി ഇതിനെ പേടിയ്ക്കണ്ട. കാരണം സ്‌ട്രെച്ച് മാര്‍ക്കിന്റെ ഒരു പാടു പോലും അവശേഷിപ്പിക്കാതെ പൂര്‍ണമായും മാറ്റാന്‍ ചില ഒറ്റമൂലികള്‍.

ആവണക്കെണ്ണ

ആവണക്കെണ്ണ

ഏത് ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതില്‍ മുന്നിലാണ് ആവണക്കെണ്ണ. അല്‍പം ആവണക്കെണ്ണ കൈയ്യില്‍ എടുത്ത് സ്‌ട്രെച്ച് മാര്‍ക്കില്‍ പുരട്ടി നല്ലതു പോലെ പുരട്ടുക. 10 മിനിട്ട് മസ്സാജ് ചെയ്തതിനു ശേഷം പഞ്ഞി ഉപയോഗിച്ച് തുടച്ച് കളയാം.

 കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

സൗന്ദര്യസംരക്ഷണത്തില്‍ എന്നും മുന്നിലാണ് കറ്റാര്‍ വാഴ. ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെ. അല്‍പം കറ്റാര്‍ വാഴ ജെല്‍ എടുത്ത് സ്‌ട്രെച്ച് മാര്‍ക്കിനു മുകളില്‍ മസ്സാജ് ചെയ്യുക. 15 മിനിട്ടിനു ശേഷം കഴുകിക്കളയാം.

 മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ളയാണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. മുട്ടയുടെ വെള്ള മാത്രം എടുത്ത് ബ്രഷ് ഉപയോഗിച്ച് സ്‌ട്രെച്ച് മാര്‍ക്കിനു മുകളില്‍ തേച്ച് പിടിപ്പിക്കാം. അല്‍പസമയത്തിനു ശേഷം ഇത് നല്ലതു പോലെ ഉണങ്ങിക്കഴിഞ്ഞാല്‍ തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം.

നാരങ്ങ നീര്

നാരങ്ങ നീര്

നാരങ്ങ നീരാണ് മറ്റൊന്ന്. നാരങ്ങ നീരില്‍ മുഴുവന്‍ സൗന്ദര്യ സംരക്ഷണത്തിനുള്ള മാര്‍ഗ്ഗങ്ങളാണ്. അല്‍പം നാരങ്ങ നീര് എടുത്ത് വയറിനു മുകളില്‍ വട്ടത്തില്‍ തേച്ച് പിടിപ്പിക്കാം. 10 മിനിട്ട് കഴിഞ്ഞ് ഇളം ചൂട് വെള്ളത്തില്‍ കഴുകിക്കളയാം. അതിനു ശേഷം അല്‍പം വെള്ളരിയ്ക്ക നീരും തേച്ച് പിടിപ്പിക്കണം. 10 മിനിട്ടിനു ശേഷം കഴുകിക്കളയാം.

പഞ്ചസാര

പഞ്ചസാര

പഞ്ചസാര ഉപയോഗിച്ചും സ്‌ട്രെച്ച് മാര്‍ക്‌സ് മുഴുവന്‍ മാറ്റാം. പഞ്ചസാരയില്‍ അല്‍പം ബദാം എണ്ണയും അല്‍പം നാരങ്ങ നീരും മിക്‌സ് ചെയ്ത് സ്‌ട്രെച്ച് മാര്‍ക്കിനു മുകളില്‍ തേച്ച് പിടിപ്പിക്കാം. ഇത് ദിവസം കഴിയുന്തോറും സ്‌ട്രെച്ച് മാര്‍ക്ക് കുറയാന്‍ സഹായിക്കുന്നു.

ഉരുളക്കിഴങ്ങ് നീര്

ഉരുളക്കിഴങ്ങ് നീര്

ഉരുളക്കിഴങ്ങ് നീരാണ് സ്‌ട്രെച്ച് മാര്‍ക്‌സ് മാറ്റുന്ന മറ്റൊന്ന്. ഉരുളക്കിഴങ്ങ് ചെറിയ കഷ്ണമാക്കി മുറിച്ച് അതുപയോഗിച്ച് മസ്സാജ് ചെയ്യാം. ദിവസവും 10 മിനിട്ട് ചെയ്താല്‍ അത് സ്‌ട്രെച്ച് മാര്‍ക്കിനെ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇല്ലാതാക്കും.

കൊക്കോബട്ടര്‍

കൊക്കോബട്ടര്‍

കൊക്കോബട്ടറാണ് മറ്റൊരു പ്രധാന പരിഹാരം. കുറച്ച് കൊക്കോബട്ടര്‍ അല്‍പം വിറ്റാമിന്‍ സി എണ്ണയില്‍ മിക്‌സ് ചെയ്ത് പുരട്ടാം. ഇത് സ്‌ട്രെച്ച് മാര്‍ക്കിനെ മാറ്റും.

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍ ഉപയോഗിച്ച് സ്‌ട്രെച്ച് മാര്‍ക്ക് മാറ്റാം. അല്‍പം ഒലീവ് ഓയില്‍ ഉപയോഗിച്ച് വയറിനു മുകളില്‍ മസ്സാജ് ചെയ്യാം. അല്‍പ ദിവസത്തിനു ശേഷം സ്‌ട്രെച്ച് മാര്‍ക്ക് ഇല്ലാതാവുന്നത് മനസ്സിലാവും.

വെള്ളം കുടിയ്ക്കുന്നത്

വെള്ളം കുടിയ്ക്കുന്നത്

വെള്ളം കുടിയ്ക്കുന്നത് അയഞ്ഞ ചര്‍മ്മത്തിന് മുറുക്കം കിട്ടാന്‍ സഹായിക്കുന്നു. ഇത് സ്‌ട്രെച്ച് മാര്‍ക്കിനെ ഇല്ലാതാക്കുന്നു.

English summary

How to Get Rid of Stretch Marks Fast forever

Stretch marks can make you feel self-conscious and uncomfortable about your appearance. Fortunately, there are several natural ways to reduce the appearance of stretch marks.
X
Desktop Bottom Promotion