ആഴത്തില്‍ പല്ലില്‍ പറ്റിപ്പിടിച്ച കറയേയും ഇളക്കും

പല്ലിലെ കറയെ എന്നന്നേക്കുമായി ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒറ്റമൂലി നോക്കാം.

Posted By:
Subscribe to Boldsky

ദന്തസംരക്ഷണത്തില്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. പല്ലിലെ കറ, വായ്‌നാറ്റം, മോണരോഗങ്ങള്‍ എന്നിവയെല്ലാം ഇത്തരത്തില്‍ പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ ഇനി പല്ലില്‍ പറ്റിപ്പിടിച്ചിരിയ്ക്കുന്ന ഏത് കറയേയും ഇല്ലാതാക്കാം. അതും നിമിഷ നേരം കൊണ്ട് തന്നെ. മുടി വളര്‍ത്തുന്ന കറിവേപ്പില രഹസ്യം

അതിന് ചില ഒറ്റമൂലികള്‍ ഉണ്ട്. ഇത് പല്ലിലെ കറയെ പൂര്‍ണമായും ഇല്ലാതാക്കും. പല്ലിലെ കറ കാരണം പലപ്പോഴും ചിരിയ്ക്കാന്‍ പോലും മടി കാണിക്കുന്നവരായിരിയ്ക്കും നമുക്കിടയില്‍ പലരും. ദന്തസംരക്ഷണത്തിന് സഹായിക്കുന്ന ഈ ഒറ്റമൂലി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. പച്ചനെല്ലിക്ക നീരില്‍ തേന്‍ ചാലിച്ച് കഴിയ്ക്കാം

 ആവശ്യമുള്ള വസ്തുക്കള്‍

ആവശ്യമുള്ള വസ്തുക്കള്‍

സിട്രസ് അടങ്ങിയ പഴം- നാരങ്ങ, ഓറഞ്ച് തുടങ്ങിയവയില്‍ ഏതെങ്കിലും, നിങ്ങള്‍ക്കിഷ്ടപ്പെട്ട ഒരു ടൂത്ത് പേസ്റ്റ്, അര ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍.

 തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

പഴം പിഴിഞ്ഞ് അതിലെ നീര് മുഴുവന്‍ എടുക്കാം. അത് ഓറഞ്ച് ആണെങ്കിലും നാരങ്ങയാണെങ്കിലും മുഴുവന്‍ നീരും പിഴിഞ്ഞെടുക്കാം. ശേഷം ഒരു ബൗളില്‍ ടൂത്ത് പേസ്റ്റില്‍ അല്‍പം എടുത്ത് അതില്‍ അല്‍പം ഉമിക്കരിയും മിക്‌സ് ചെയ്യാം. ഇതിലേക്ക് ബേക്കിംഗ് സോഡയും മിക്‌സ് ചെയ്യാം. അവസാനം സിട്രസ് നീര് കൂടി മിക്‌സ് ചെയ്ത് ഉപയോഗിക്കാം.

 ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

പല്ലിലേക്ക് ഈ മിശ്രിതം നല്ലതു പോലെ കട്ടിയില്‍ തേച്ച് പിടിപ്പിക്കാം. അഞ്ച് മിനിട്ട് ഇത്തരത്തില്‍ പല്ലില്‍ ആ മിശ്രിതം ഉണ്ടായിരിക്കണം. ശേഷം ബ്രഷ് ഉപയോഗിച്ച് ബ്രഷ് ചെയ്യാവുന്നതാണ്. ഒരു തവണ ബ്രഷ് ചെയ്തതിനു ശേഷം സാധാരണ ബ്രഷ് ചെയ്യുന്ന രീതിയില്‍ ചെയ്യാവുന്നതാണ്.

 ഉമിക്കരി

ഉമിക്കരി

പണ്ട് കാലത്ത് നമ്മുടെ മുത്തശ്ശിമാര്‍ ഉമിക്കരിയിട്ട് പല്ല് തേയ്ക്കാന്‍ പറയുന്നത് നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ഇന്ന് പേസ്റ്റിലേക്ക് മാറിയതോടെ ഉമിക്കരിയെ ആര്‍ക്കും വേണ്ടാതായി. എന്നാല്‍ ഉമിക്കരി ഇട്ട് പല്ല് തേയ്ക്കുന്നത് പല്ലിന് മുല്ലപ്പൂവിന്റെ തിളക്കം നല്‍കുകയും പല്ലിലെ കറയെ ഇല്ലാതാക്കാനും സഹായിക്കുന്നു.

 സിട്രസ്ഫ്രൂട്ട് നീര്

സിട്രസ്ഫ്രൂട്ട് നീര്

നാരങ്ങ, അല്ലെങ്കില്‍ ഓറഞ്ച് എന്നിവയുടെ നീര് ഉപയോഗിച്ച് പല്ല് തേയ്ക്കുന്നതും പല്ലില്‍ അടിഞ്ഞിരിക്കുന്ന കറയെ എന്നന്നേക്കുമായി ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

നിരവധി ആരോഗ്യ സൗന്ദര്യ ഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് ബേക്കിംഗ് സോഡ. എന്നാല്‍ ബേക്കിംഗ് സോഡ കൊണ്ട് പല്ലിലെ കറ പൂര്‍ണമായും ഇല്ലാതാക്കാം എന്നത് യാഥാര്‍ത്ഥ്യമാണ്.

English summary

DIY citrus teeth whitener and plaque cleaner

Brighten that smile with simple ingredients. DIY citrus teeth whitener and plaque cleaner.
Please Wait while comments are loading...
Subscribe Newsletter