For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബദാം ഓയില്‍ രണ്ടാഴ്ച ഉപയോഗിക്കൂ, ഫലം അത്ഭുതം

ബദാംഓയില്‍ ഉപയോഗിക്കുന്നതിലൂടെ ഉണ്ടാവുന്ന സൗന്ദര്യ ഗുണങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം

|

ശരീരത്തില്‍ എണ്ണ തേയ്ക്കുന്നത് സൗന്ദര്യസംരക്ഷണത്തിന് ഏറ്റവും സഹായിക്കുന്ന ഒന്നാണ്. സൗന്ദര്യം മാത്രമല്ല ആരോഗ്യത്തിനും വളരെ ഉത്തമമാണ് എണ്ണ. നല്ല നാടന്‍ വെളിച്ചെണ്ണയിലൂടെ സൗന്ദര്യസംരക്ഷണം പലപ്പോഴും പല വിധത്തിലുള്ള ഗുണങ്ങളാണ് ഉണ്ടാക്കുന്നത്.

എന്നാല്‍ വെളിച്ചെണ്ണയേക്കാള്‍ ഗുണം നല്‍കുന്ന ഒന്നാണ് ബദാം ഓയില്‍. ബദാം ഓയില്‍ ഉപയോഗിക്കുമ്പോള്‍ അത് നമ്മുടെ ചര്‍മ്മത്തില്‍ കാണിയ്ക്കുന്ന അത്ഭുതം അത് ഒന്ന് വേറെ തന്നെയാണ്. ബദാംഓയില്‍ ഉപയോഗിക്കുന്നതിലൂടെ ഉണ്ടാവുന്ന സൗന്ദര്യ ഗുണങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം.

കറുത്ത പാടുകള്‍ മാറ്റുന്നു

കറുത്ത പാടുകള്‍ മാറ്റുന്നു

മുഖത്തെ കറുത്ത പാടുകള്‍ തന്നെയാണ് പലരേയും പ്രതിസന്ധിയിലാക്കുന്ന ഒന്ന്. പ്രത്യേകിച്ച് കണ്ണിന് താഴെയുള്ള കറുത്ത പാടുകള്‍. അല്‍പം ബദാം ഓയില്‍ ഉപയോഗിച്ച് മസ്സാജ് ചെയ്താല്‍ ഈ കറുത്ത പാടുകള്‍ ഇല്ലാതാവുന്നു.

 ചുളിവുകള്‍ക്ക് പരിഹാരം

ചുളിവുകള്‍ക്ക് പരിഹാരം

ചര്‍മ്മത്തിലെ ചുളിവുകള്‍ ഉണ്ടാക്കുന്ന സൗന്ദര്യ പ്രശ്‌നവും ചില്ലറയല്ല. ആത്മവിശ്വാസം പോലും ഇല്ലാതാക്കാന്‍ ഇത് കാരണമാകുന്നു. അതിലുപരി പ്രായമാകുന്നു എന്നതിന്റെ സൂചന നല്‍കുന്ന ഒന്നാണ് ഇത്തരം ചുളിവുകള്‍. ഇതിനെ ഇല്ലാതാക്കാന്‍ ബദാം ഓയില്‍ പുരട്ടുന്നത് നല്ലതാണ്.

മൃതചര്‍മ്മ കോശങ്ങള്‍

മൃതചര്‍മ്മ കോശങ്ങള്‍

മൃത ചര്‍മ്മ കോശങ്ങളെ നശിപ്പിക്കുന്നതിനും ബദാം ഓയില്‍ ധാരാളം. ഇത് ചര്‍മ്മോപരിതലത്തില്‍ മാത്രമല്ല ചര്‍മ്മത്തിന്റെ ആഴങ്ങളിലേക്കും ഇറങ്ങി ചെന്ന് ചര്‍മ്മത്തെ സഹായിക്കുന്നു.

 അഴുക്കും മെഴുക്കും കളയുന്നു

അഴുക്കും മെഴുക്കും കളയുന്നു

മുഖത്തെപ്പോഴും അഴുക്കും മെഴുക്കും ഉണ്ടാവും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് ബദാം ഓയില്‍. ബദാം ഓയില്‍ ഉപയോഗിച്ച് ചര്‍മ്മത്തിലെ അഴുക്കിനെ ആഴത്തില്‍ വൃത്തിയാക്കാം.

 പ്രകൃതി ദത്ത മോയ്‌സ്ചുറൈസര്‍

പ്രകൃതി ദത്ത മോയ്‌സ്ചുറൈസര്‍

പ്രകൃതി ദത്തമായ മോയ്‌സ്ചുറൈസര്‍ എന്ന നിലയില്‍ ഉപയോഗിക്കാവുന്നതാണ്. ഇത് വരണ്ട ചര്‍മ്മത്തെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നു.

മുടി വളര്‍ച്ചയ്ക്ക്

മുടി വളര്‍ച്ചയ്ക്ക്

സൗന്ദര്യ സംരക്ഷണം എന്നു പറയുമ്പോള്‍ അത് വെറും ചര്‍മസംരക്ഷണം മാത്രമായി ഒതുങ്ങിപ്പോവില്ല. മുടിയുടെ വളര്‍ച്ചയ്ക്കും ബദാം ഓയില്‍ ഉപയോഗിക്കാം.

താരനെ പ്രതിരോധിയ്ക്കുന്നു

താരനെ പ്രതിരോധിയ്ക്കുന്നു

താരനെ പ്രതിരോധിയ്ക്കുന്നതിനും ബദാം ഓയില്‍ നല്ലതാണ്. അല്‍പം ബദാം ഓയില്‍ ചെറുതായി ചൂടാക്കി നാരങ്ങ നീര് മിക്‌സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കാം. അല്‍പസമയത്തിനു ശേഷം കഴുകിക്കളയാം.

 അറ്റം പിളരുന്നത്

അറ്റം പിളരുന്നത്

മുടിയുടെ അറ്റം പിളരുന്നതാണ് മറ്റൊരു പ്രധാന പ്രശ്‌നം. ഇതിനെ ഇല്ലാതാക്കാന്‍ ബദാം ഓയില്‍ ഉപയോഗിക്കാം.

മുടിയുടെ നൈസര്‍ഗ്ഗികത

മുടിയുടെ നൈസര്‍ഗ്ഗികത

മുടിയുടെ നൈസര്‍ഗ്ഗികകമായ ഭംഗി തിരിച്ച് പിടിയ്ക്കാനും ബദാം ഓയില്‍ നല്ലതാണ്. ഇത് മുടിയ്ക്ക് കട്ടി വര്‍ദ്ധിപ്പിക്കുന്നതിനും സഹായകമാകുന്നു.

 നല്ലൊരു കണ്ടീഷണര്‍

നല്ലൊരു കണ്ടീഷണര്‍

നല്ലൊരു കണ്ടീഷണര്‍ ആയി ഉപയോഗിക്കാനും ബദാം ഓയില്‍ മികച്ചതാണ്. ഇത് തലയോട്ടിയെ വരെ ആരോഗ്യത്തോടെ സംരക്ഷിക്കും.

English summary

Benefits of almond oil for skin and hair

Read to know the amazing beauty benefits of almond oil for skin and hair.
Story first published: Friday, March 24, 2017, 10:33 [IST]
X
Desktop Bottom Promotion