For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുളിയ്ക്കുമ്പോള്‍ ആയുര്‍വ്വേദ ചിട്ടകള്‍ പ്രധാനം

ആയുര്‍വ്വേദ വിധി പ്രകാരം കുളിയ്ക്കുമ്പോള്‍ ശ്രദ്ധിക്കാന്‍ ചില കാര്യങ്ങള്‍.

|

കുളി നമ്മുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും അത്യാവശ്യമായിട്ടുള്ള ഒന്നാണ്. വ്യക്തിശുചിത്വം പാലിയ്ക്കണം എന്നത് ഓരോരുത്തരുടേയും കടമയാണ്. എന്നാല്‍ കുളിയ്ക്കുമ്പോള്‍ പല കാര്യങ്ങളിലും നമ്മള്‍ ശ്രദ്ധ നല്‍കണം. പലരും ഇക്കാര്യങ്ങളിലൊന്നും ശ്രദ്ധിക്കാതെ വെറുതേയൊരു കാക്കക്കുളി കൊണ്ട് കാര്യം കഴിയ്ക്കുന്നു. മുടിയഴകിനും മുഖമഴകിനും മത്തങ്ങ മൂന്ന് ദിവസം

എന്നാല്‍ കുളിയ്ക്കുമ്പോള്‍ ആയുര്‍വ്വേദ വിധിപ്രകാരം ചില കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം. കാരണം ഇത്തരം കാര്യങ്ങള്‍ ആരോഗ്യവും സൗന്ദര്യവും വര്‍ദ്ധിപ്പിയ്ക്കും. കുളിയ്ക്കുമ്പോള്‍ ശ്രദ്ധിയ്‌ക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം.

എണ്ണ തേച്ച് കുളി

എണ്ണ തേച്ച് കുളി

എണ്ണ തേച്ച് കുളിയ്ക്കുന്നതിനാണ് ആയുര്‍വ്വേദം പ്രാധാന്യം കല്‍പ്പിയ്ക്കുന്നത്. ഇത് ശരീരത്തിന് ആരോഗ്യവും മൃദുത്വവും നല്‍കുന്നു.

 നല്ലെണ്ണ ഉപയോഗിക്കാം

നല്ലെണ്ണ ഉപയോഗിക്കാം

തേച്ചു കുളിയ്ക്കാന്‍ ഏറ്റവും ഉത്തമം നല്ലെണ്ണയാണ്. എന്നല്‍ വെളിച്ചെണ്ണ തേച്ച് കുളിയ്ക്കുന്നതും നല്ലതാണ്.

മരുന്നിട്ട എണ്ണകള്‍

മരുന്നിട്ട എണ്ണകള്‍

ചിലപ്പോള്‍ പലരും പല ഔഷധഗുണങ്ങള്‍ നിറഞ്ഞ എണ്ണയും കാച്ചിതേച്ച് കുളിയ്ക്കും. ഇതും കൂടുതല്‍ ഫല സിദ്ധിനല്‍കുന്നു. പിണ്ഡതൈലവും, നാല്‍പ്പാമരാദി തൈലവും എല്ലാം ഇത്തരത്തില്‍ ഗുണം നല്‍കുന്നതാണ്.

 തൈലം തേച്ചും കുളിയ്ക്കാം

തൈലം തേച്ചും കുളിയ്ക്കാം

ചിലര്‍ തൈലം തേച്ച് കുളിയ്ക്കുന്നത് കേട്ടിട്ടില്ലേ. ഇതും ചര്‍മ്മത്തിലെ അഴുക്കും മറ്റും ഇല്ലാതാക്കി ആരോഗ്യം പ്രദാനം ചെയ്യുന്നു.

താളി തേച്ച് കുളി

താളി തേച്ച് കുളി

ഇന്നത്തെ കാലത്ത് താളി തേച്ച് കുളി വെറും സ്വപ്‌നം മാത്രമാണ്. കാരണം താളി തേച്ച് കുളിയ്ക്കുന്നതിനുള്ള ബുദ്ധിമുട്ടാണ് പലരേയും ഷാമ്പൂ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നത്. എന്നാല്‍ താളി തേച്ച് കുളിയ്ക്കുന്നത് മുടിയ്ക്കും ആരോഗ്യം നല്‍കുന്നു.

English summary

beauty benefits of bath according to ayurveda

Taking bath regularly keeps you healthy, fresh, energetic and rejuvenated for the whole day. here are some beauty benefits of bath according to ayurveda.
Story first published: Tuesday, January 10, 2017, 17:30 [IST]
X
Desktop Bottom Promotion