For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദേഹത്ത് എണ്ണ തേച്ച് കുളിയ്ക്കണം, കാരണം

കുളിയ്ക്കുമ്പോള്‍ എണ്ണ തേച്ച് കുളിയ്ക്കണം എന്ന് പറയുന്നതിന്റെ രഹസ്യം നിങ്ങള്‍ക്കറിയാമോ?

|

എണ്ണ തേച്ച് കുളി മലയാളിയുടെ എടുത്ത് പറയേണ്ട ശീലങ്ങളില്‍ ഒന്നാണ്. നാട്ടിന്‍പുറമായാലും നഗരമായാലും മലയാളിയ്ക്ക് എണ്ണ തേച്ച് കുളി ഒഴിവാക്കാനാവില്ല. നിത്യവുമുള്ള എണ്ണ തേപ്പിന് നിരവധി ഗുണങ്ങളാണ് ഉള്ളത്. ആരോഗ്യപരവും സൗന്ദര്യപരവുമായ നിരവധി ഗുണങ്ങളാണ് ഇതിലൂടെ ലഭിയ്ക്കുന്നത്. ചര്‍മ്മത്തിന് തിളക്കവും മാര്‍ദ്ദവവും ശരിയായ ഉറക്കവും എല്ലാം ഉണ്ടാവാന്‍ എണ്ണ തേയ്ക്കുന്നത് സഹായിക്കുന്നു.

ഏലാദി തൈലം, ബലാശ്വഗന്ധാദിതൈലം, ധാന്വന്തരം കുഴമ്പ്, സഹചരാദി കുഴമ്പ്, സഹചരാദി തൈലം മുതലായവ ശരീരത്തില്‍ തേക്കാന്‍ ഉപയോഗിക്കാം. നീലിഭൃംഗാദി തൈലം, നീലിഭൃംഗാദി കേരതൈലം, ചെമ്പരത്യാദി കേരം, പാമാന്തകതൈലം, കയ്യന്യാദി തൈലം, കയ്യന്യാദി കേരതൈലം, കുന്തളകാന്തി മുതലായ എണ്ണകള്‍ മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. ആയുര്‍വ്വേദ വിധി പ്രകാരം എണ്ണ തേച്ച് കുളിയെക്കുറിച്ച് ചിലത്.

ചര്‍മ്മത്തിലെ ചുളിവുകള്‍

ചര്‍മ്മത്തിലെ ചുളിവുകള്‍

ചര്‍മ്മത്തിലെ ചുളിവുകള്‍ ഇല്ലാതാക്കാന്‍ എണ്ണ തേച്ച് കുളിയ്ക്കുന്നത് നല്ലതാണ്. ഇത് ചര്‍മ്മത്തെ എപ്പോഴും മാര്‍ദ്ദവത്തോട് കൂടി സംരക്ഷിക്കുന്നു.

യൗവ്വനം നിലനിര്‍ത്താന്‍

യൗവ്വനം നിലനിര്‍ത്താന്‍

യൗവ്വനം നിലനിര്‍ത്താനും എണ്ണ തേച്ച് കുളി ശീലമാക്കാം. യൗവ്വനത്തോട് കൂടി ഇരിയ്ക്കുന്ന പലരുടേയും സൗന്ദര്യ രഹസ്യം എന്ന് പറയുന്നത് എണ്ണ തേച്ച് കുളി തന്നെയാണ്.

ചര്‍മ്മത്തിലെ ഈര്‍പ്പം

ചര്‍മ്മത്തിലെ ഈര്‍പ്പം

ചര്‍മ്മത്തിലെ ഈര്‍പ്പം നിലനിര്‍ത്താനും എണ്ണ തേച്ച് കുളിയ്ക്കാം. പലരടേയും ചര്‍മ്മം വരണഅടതായിരിക്കും. എന്നാല്‍ ഇതിനെല്ലാം പരിഹാരമാണ് എണ്ണ തേച്ച് കുളിയ്ക്കുന്നത്.

കുളിയ്ക്കുമ്പോള്‍ ചൂടുവെള്ളം

കുളിയ്ക്കുമ്പോള്‍ ചൂടുവെള്ളം

കുളിയ്ക്കുമ്പോള്‍ എപ്പോഴും ചൂടുവെള്ളം ഉപയോഗിക്കണം. ഇത് ചര്‍മ്മത്തിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ചര്‍മ്മത്തിന് തിളക്കം നല്‍കാന്‍ സഹായിക്കുകയും ചെയ്യുന്നു.

 തലകഴുകാന്‍

തലകഴുകാന്‍

എന്നാല്‍ തലകഴുകാന്‍ ചൂടുവെള്ളം ഉപയോഗിക്കുന്നത് നല്ലതല്ല. ഇത് കണ്ണുകള്‍ക്കും തലമുടിക്കും ദോഷമുണ്ടാകാം.

അഴുക്ക് കളയാന്‍

അഴുക്ക് കളയാന്‍

കുളിയ്ക്കുമ്പോള്‍ ശരീരത്തില്‍ പറ്റിപ്പിടിച്ചിരിയ്ക്കുന്ന അവുക്കും മെഴുക്കും കളയാന്‍ ചെറുപയറ് പൊടി, നെല്ലിക്കാപ്പൊടി മുതലായവ ഉപയോഗിക്കാം.

English summary

Ayurvedic secrets and Benefits Of Oil Bath

ayurvedic secrets and Benefits Of Oil Bath, read on to know more about it.
Story first published: Saturday, March 11, 2017, 10:49 [IST]
X
Desktop Bottom Promotion