For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പച്ചനെല്ലിക്ക നീരില്‍ തേന്‍ ചാലിച്ച് കഴിയ്ക്കാം

പച്ചനെല്ലിക്ക നീരില്‍ അല്‍പം തേന്‍ മിക്‌സ് ചെയ്ത് കഴിയ്ക്കാം, സൗന്ദര്യം നിങ്ങളെ തേടി വരും.

|

നെല്ലിക്കയുടെ ആരോഗ്യ ഗുണങ്ങള്‍ എത്രയെന്ന് പറഞ്ഞറിയിക്കാന്‍ കഴിയില്ല. എന്നാല്‍ നെല്ലിക്ക ആരോഗ്യ സംരക്ഷണത്തിന് മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും കേമന്‍ തന്നെയാണ്. കേശസംരക്ഷണവും മുഖസംരക്ഷണവും എന്നു വേണ്ട ഏത് പ്രശ്‌നത്തിനും പരിഹാരം നെല്ലിയ്ക്കയില്‍ ഉണ്ട്. തേങ്ങാവെള്ളം, ഉണക്കമുന്തിരി വെളുക്കാന്‍ വേറെന്ത്?

എന്നാല്‍ നെല്ലിയ്ക്കയില്‍ ഒരു രണ്ട് തുള്ളി തേന്‍ ചേര്‍ന്നാലോ ആരോഗ്യത്തോടൊപ്പം ഇതും സൗന്ദര്യത്തിന് മാറ്റ് കൂട്ടും എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നും രാവിലെ എഴുന്നേറ്റ് അല്‍പം പച്ചനെല്ലിയ്ക്ക നീരില്‍ തേന്‍ ചാലിച്ച് കഴിച്ച് നോക്കൂ. ഇതിന്റെ ഗുണം ഒരാഴ്ച കൊണ്ട് തന്നെ ശരീരത്തില്‍ പ്രകടമാകും. ഒരു നരച്ചമുടി പിഴുത് കളയുമ്പോള്‍ സംഭവിയ്ക്കുന്നത്

ശരീരപുഷ്ടി

ശരീരപുഷ്ടി

എന്തൊക്കെ ആഹാരം കഴിച്ചിട്ടും തടിയ്ക്കുന്നില്ലേ, സാധാരണ തേന്‍ തടി കുറയ്ക്കാനാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ശരീരത്തിന് പുഷ്ടി വര്‍ദ്ധിപ്പിക്കാന്‍ മൂന്ന് നെല്ലിക്ക ചതച്ചെടുത്ത നീരില്‍ അഞ്ച് തുള്ളി തേന്‍ മിക്‌സ് ചെയ്ത് കഴിച്ച് നോക്കൂ. സ്ഥിരമായി ഒരാഴ്ചയെങ്കിലും കഴിയ്ക്കണം. ശരീരം നല്ലതു പോലെ പുഷ്ടിപ്പെടും എന്ന കാര്യത്തില്‍ സംശയം വേണ്ട.

ചര്‍മ്മകാന്തിയ്ക്ക്

ചര്‍മ്മകാന്തിയ്ക്ക്

ചര്‍മ്മ കാന്തിയ്ക്ക് മുഖത്ത് കണ്ണില്‍ കണ്ടത് മുഴുവന്‍ വാരിത്തേച്ച് പ്രശ്‌നമാകുന്നുണ്ടോ? എന്നാല്‍ ഇനി ചര്‍മ്മസംരക്ഷണത്തിന് നെല്ലിയ്ക്കയും തേനും ചേര്‍ത്ത മിശ്രിതം കഴിച്ച് നോക്കൂ. ഇത് ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്നു.

മുഖക്കുരു പോവാന്‍

മുഖക്കുരു പോവാന്‍

മുഖക്കുരുവിനെ ഇല്ലാതാക്കാന്‍ നെല്ലിക്ക നീരില്‍ അല്‍പം തേനും അരനീരങ്ങയുടെ നീരും തുളസി നീരും മിക്‌സ് ചെയ്ത് പുരട്ടി നോക്കാം. മൂന്ന് ദിവസത്തിനുള്ളില്‍ മുഖക്കുരുവിന്റെ പാട് പോലും ഉണ്ടാവില്ല എന്നതാണ് സത്യം.

 മുടിയ്ക്ക് കറുപ്പ് നിറം

മുടിയ്ക്ക് കറുപ്പ് നിറം

മുടിയ്ക്ക് നല്ല കറുപ്പ് നിറം വേണമെന്നുണ്ടെങ്കില്‍ ഈ ഒറ്റമൂലിയൊന്ന് പരീക്ഷിക്കാവുന്നതാണ്. നെല്ലിക്ക ഉണക്കിപ്പൊടിച്ച് അത് വെളിച്ചെണ്ണയില്‍ ചേര്‍ത്ത് തിളപ്പിക്കുക. ഇതിലേക്ക് മൂന്ന് തുള്ളി തേനു മിക്‌സ് ചെയ്ത് തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കാം. ഇത് മുടിയ്ക്ക് നല്ല കറുപ്പ് നിറം നല്‍കും.

 തലമുടി ധാരാളം വളരാന്‍

തലമുടി ധാരാളം വളരാന്‍

മുടിവളര്‍ച്ചയാണ് പലരുടേയും പ്രശ്‌നം. എന്നാല്‍ ഇനി മുടിവളര്‍ച്ച വര്‍ദ്ധിപ്പിക്കാനും നെല്ലിക്ക എണ്ണയില്‍ കാച്ചി അത് തലയില്‍ തേച്ച് പിടിപ്പിച്ചാല്‍ മതി. ഇത് മുടി വളര്‍ച്ച വര്‍ദ്ധിപ്പിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

 അകാല വാര്‍ദ്ധക്യം തടയും

അകാല വാര്‍ദ്ധക്യം തടയും

അകാല വാര്‍ദ്ധക്യത്തെ പ്രതിരോധിയ്ക്കാനും ഈ കൂട്ട് നല്ലതാണ്. തേനില്‍ പച്ചനെല്ലിക്ക നീര് ചേര്‍ത്ത് കുടിയ്ക്കുന്നത് അകാല വാര്‍ദ്ധക്യത്തെ ഇല്ലാതാക്കുന്നു. അകാല വാര്‍ദ്ധക്യം കൊണ്ടുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളേയും ഇത് പരിഹരിയ്ക്കും.

 ചര്‍മ്മത്തിന് മുറുക്കം

ചര്‍മ്മത്തിന് മുറുക്കം

ചര്‍മ്മത്തിന് മുറുക്കം നല്‍കാനും ഈ ആയുര്‍വ്വേദക്കൂട്ട് സഹായിക്കുന്നു. ചര്‍മ്മത്തിലെ അയഞ്ഞ കോശങ്ങളെ നെല്ലിക്കയിലെ വിറ്റാമിന്‍ സിയാണ് സോഫ്റ്റ് ആകാനും ചര്‍മ്മം തൂങ്ങുന്നതില്‍ നിന്നും സംരക്ഷിക്കുന്നത്.

English summary

Amazing beauty Benefits of Amla Juice with honey

Amazing beauty Benefits of Amla Juice with honey, read on to know more about it.
X
Desktop Bottom Promotion