For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ രാത്രി ശീലങ്ങള്‍ നിങ്ങളെ സഹായിക്കും

By Super Admin
|

ഇന്നത്തെ ജീവിത രീതികള്‍ കാരണം നമ്മുടെ ആരോഗ്യത്തെപോലെത്തന്നെ ചര്‍മ്മത്തിനും വളരെയേറെ വെല്ലുവിളികള്‍ നേരിടേണ്ടി വരുന്നുണ്ട്. നമ്മള്‍ ഓരോ ദിവസവും പറത്തിറങ്ങുമ്പോള്‍ ഹാനികരമായ രീതിയില്‍ അള്‍ട്രവയലറ്റ് രശ്മികള്‍ , പൊടിപടലങ്ങള്‍, വിവിധ തരം കെമിക്കല്‍സുകള്‍ എന്നിവ ചര്‍മ്മത്തില്‍ പതിക്കുന്നുണ്ട്. ഇത്തരം കാരണങ്ങളാല്‍ ചര്‍മ്മം വരണ്ടുവരിക, ചളിവുകള്‍, മുഖക്കുരു , കറുത്ത പാടുകള്‍ എന്നിവ ഉണ്ടാവുന്നു.

ഇതിനെയെല്ലാം പ്രതിരോധിക്കാനും ചര്‍മ്മത്തെ സംരക്ഷക്കാനും ചില പൊടികൈകള്‍ ചെയ്യേണ്ടതുണ്ട. ഇതിനായി ചില സൗന്ദര്യ ശിലങ്ങള്‍ നിങ്ങള്‍ ചെയ്യേണ്ടതുണ്ട്. ഇത് ദിവസനും രാത്രി ഉറങ്ങുന്നതിന് മുന്‍പ് ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ക്ക് ആരോഗ്യവും തിളക്കവുമുളള ചര്‍മ്മം ലഭിക്കുന്നതാണ്.

നിങ്ങളുടെ മേക്കപ്പ് നീക്കം ചെയ്യുക.

നിങ്ങളുടെ മേക്കപ്പ് നീക്കം ചെയ്യുക.

ഉറങ്ങുന്നതിന് മുന്‍പ് മുഖത്തെ മേക്കപ്പ് നീക്കം ചെയ്യേണ്ടത് അത്യാവശ്യമാണ. കാരണം മേക്കപ്പ നിങ്ങളുടെ ചര്‍മ്മത്തിലെ സുഷിരങ്ങളില്‍ ഇറങ്ങിചെന്ന് മുഖക്കുരു , കറുത്ത പാടുകള്‍ എന്നിവയ്ക്ക് കാരണമാവുന്നു.

ടോണര്‍ ഉപയോഗിക്കുക

ടോണര്‍ ഉപയോഗിക്കുക

ടോണര്‍ ഉപയോഗിച്ച് മുഖം ക്ലീന്‍ ചെയ്യുന്നത് ചര്‍മ്മത്തിലെ പി.എച്ച് ലെവല്‍ ബാലന്‍സ് ചെയ്യാന്‍ സഹായിക്കും കൂടാതെ ചര്‍മ്മത്തില്‍ ബാധിക്കുന്ന അണുക്കളെയും ബാക്ടീരിയകളെയും നശിപ്പിക്കും. നിങ്ങളുടെ ചര്‍മ്മത്തിനു യോജിക്കുന്ന ടോണര്‍ വേണം ഉപയോഗിക്കാന്‍. ഉറങ്ങുന്നതിന് മുന്‍പ് മുഖത്തും കഴുത്തിലും ഇത് ഉപയോഗിച്ച് തുടയ്ക്കുക.

സില്‍ക്ക് തലയിണകവറുകള്‍ ഉപയോഗിക്കുക

സില്‍ക്ക് തലയിണകവറുകള്‍ ഉപയോഗിക്കുക

സില്‍ക്ക് തലയിണകവറുകളും കിടക്കവിരികളും ഉപയോഗിക്കുന്നത് നിങ്ങളുടെ ചര്‍മ്മത്തിനും മുടിക്കും നല്ലതാണ. സില്‍ക്കില്‍ 18 തരം അമിനോ ആസിഡുകളും ധാരാളം പ്രകൃതിദത്തമായ പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട് ഇത് നിങ്ങളുടെ ചര്‍മ്മത്തെ യൗവനയുക്തമാക്കാനും , മനോഹരമാക്കാനും സഹായിക്കും. പരുപരുത്ത കോട്ടന്‍ തലയിണകവറുകളും കിടക്കവിരികള്ും നിങ്ങളുടെ ചര്‍മ്മത്തിനും മുടിക്കും ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയേക്കാം, മുടി കെട്ടു വീഴുക , തമ്മില്‍ ഉടയുക എന്നിവ. അതിനാല്‍ സില്‍ക്ക് തലയിണകവറുകളും കിടക്കവിരികളും ഉപയോഗിക്കുന്നതാണ് ഉത്തമം.

മുടി കെട്ടിവെക്കുക

മുടി കെട്ടിവെക്കുക

രാത്രി ഉറങ്ങുന്നതിന് മുന്‍പ് മുടി ഉയര്‍ത്തി കെട്ടിവെക്കുക.. ഇത് മുടി കെട്ടു വീഴാതിക്കാനും , തമ്മില്‍ ഉടയാതിരിക്കാനും സഹായിക്കം

ഹ്യുമിഡിഫൈര്‍ പ്രവര്‍ത്തിപ്പിക്കുക

ഹ്യുമിഡിഫൈര്‍ പ്രവര്‍ത്തിപ്പിക്കുക

ബെഡ്‌റൂമില്‍ വായു തണുപ്പിക്കാന്‍ വേണ്ടി ഹ്യുമിഡിഫൈര്‍ ഉപയോഗിക്കുക. ഇത് ചര്‍മ്മം വരണ്ടുണങ്ങുന്നത് തടയാന്‍ സഹായിക്കം.

ഹാന്‍ഡ് ക്രീം ഉപയോഗിക്കുക

ഹാന്‍ഡ് ക്രീം ഉപയോഗിക്കുക

ഉറങ്ങുന്നതിന് മുന്‍പ് ഹാന്‍ഡ് ക്രീം ഉപയോഗിച്ച് കൈകള്‍ തടവുക. ഇത് ചര്‍മ്മത്തിലെ ജലാംശം നിലനിര്‍ത്തും. രാവിലെ കൈകള്‍ കാണാന്‍ മനോഹരമായിട്ടുണ്ടവും.

കാലുകളില്‍ പെട്രോളിയം ജെല്ലി പുരട്ടുക

കാലുകളില്‍ പെട്രോളിയം ജെല്ലി പുരട്ടുക

ഉറങ്ങുന്നതിന് മുന്‍പ് കാലുകള്‍ വൃത്തിയായി കഴുകി തുടയ്ക്കുക. ശേഷം പെട്രോളിയം ജെല്ലി പുരട്ടി മസാജ് ചെയ്യുക. കാലിന്റെ പരുപരുത്ത ഭഗങ്ങളിലും നന്നായി മസാജ് ചെയ്യുക.

പല്ല് തേക്കുക

പല്ല് തേക്കുക

രാത്രി കാലങ്ങളില്‍ മറക്കാതെ പല്ല് തേക്കുക. ഇത് പല്ലുകളെ ആരോഗ്യത്തോടെ നിലനിര്‍ത്തം.

English summary

You Should Do These Beauty Habits Every Night

We suggest 9 beauty habits you should do every night before going to sleep.
Story first published: Wednesday, September 28, 2016, 14:29 [IST]
X
Desktop Bottom Promotion