For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമുണ്ട് ഇവിടെ

|

സൗന്ദര്യസംരക്ഷണത്തിന് പതിനായിരങ്ങളും ലക്ഷങ്ങളും മുടക്കുന്നവരാണ് നമുക്കിടയില്‍ തന്നെയുള്ള പലരും. എന്നാല്‍ അമിത ശ്രദ്ധ നല്‍കുമ്പോഴുള്ള അപകടം പലരും മനസ്സിലാക്കുന്നില്ലെന്നത് മറ്റൊരു കാര്യം. പലപ്പോഴും വേഗം ഫലം ലഭിയ്ക്കുന്നതിനായി പല പരീക്ഷണങ്ങള്‍ക്കും ഇവര്‍ തയ്യാറാകും.

എന്നാല്‍ ഇതൊന്നുമല്ലാതെ തന്നെ സൗന്ദര്യസംരക്ഷണം എളുപ്പമാക്കാനും മറ്റ് പ്രശ്‌നങ്ങളില്ലാതെ സുഗമമാക്കാനും സഹായിക്കുന്ന ചില വഴികളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം. എല്ലാ പെണ്‍കുട്ടികളും ഇതറിഞ്ഞിരിക്കണം എന്നതാണ് മറ്റൊരു പ്രത്യേകത.

ചുണ്ടിനു ചുറ്റുമുള്ള മുഖക്കുരു

ചുണ്ടിനു ചുറ്റുമുള്ള മുഖക്കുരു

മുഖക്കുരു ഏറ്റവും കൂടുതല്‍ പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ്. പ്രത്യേകിച്ച് വായ്ക്ക് ചുറ്റുമുള്ള മുഖക്കുരു. അല്‍പം ഒലീവ് ഓയില്‍ ചൂടാക്കി ഇത് വായ്ക്ക് ചുറ്റും പതിയെ വെയ്ക്കുക. മൂന്ന് ദിവസം മൂന്ന് നേരം തുടര്‍ച്ചയായി ഇത്തരത്തില്‍ ചെയ്താല്‍ ഈ പ്രശ്‌നം പരിഹരിയക്കാം.

കണ്ണിനു താഴെയുള്ള കറുപ്പിന്

കണ്ണിനു താഴെയുള്ള കറുപ്പിന്

കണ്ണിനു താഴെയുള്ള കറുപ്പിന് പ്രതിവിധിയാണ് വെള്ളരിയ്ക്ക നീര്. വെള്ളരിയ്ക്ക നീര് പഞ്ഞിയില്‍ മുക്കി ഇത് കണ്ണിനു ചുറ്റും വെയ്ക്കുക. കണ്ണിനു ചുറ്റുമുള്ള കറുപ്പ് നിറം ഇ്ല്ലാതാവും എന്നതാണ് സത്യം.

 10 സെക്കന്റിനുള്ളില്‍ ബ്ലാക്ക്‌ഹെഡ്‌സ് പോകും

10 സെക്കന്റിനുള്ളില്‍ ബ്ലാക്ക്‌ഹെഡ്‌സ് പോകും

10 സെക്കന്റിനുള്ളില്‍ ബ്ലാക്ക് ഹെഡ്‌സ് കളയാനുള്ള വഴികള്‍ ഉണ്ട്. രണ്ട് ടേബിള്‍ സ്പൂണ്‍ കോണ്ഫഌവര്‍ രണ്ട് ടീസ്പൂണ്‍ വിനാഗിരിയില്‍ മിക്‌സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് മുഖത്ത് നല്ലതുപോലെ തേച്ചു പിടിപ്പിക്കുക. അല്‍പസമത്തിനുള്ളില്‍തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക. ബ്ലാക്ക് ഹെഡ്‌സ് പോവും എന്ന കാര്യത്തില്‍ സംശയം വേണ്ട.

കൈക്കുഴിയിലെ കറുപ്പകറ്റാന്‍

കൈക്കുഴിയിലെ കറുപ്പകറ്റാന്‍

കൈക്കുഴിയിലെ കറുപ്പകറ്റുക എന്നുള്ളത് പലരേയും സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാല്‍ അതിനായി അല്‍പം പാലില്‍ തൈരും അല്‍പം അരിപ്പൊടിയും മിക്‌സ് ചെയ്ത് പുരട്ടുക. 20 മിനിട്ടിനു ശേഷം കഴുകിക്കളയാം.

കൈക്കുഴിയിലെ കറുപ്പകറ്റാന്‍

കൈക്കുഴിയിലെ കറുപ്പകറ്റാന്‍

നാരങ്ങാനീര് തൈരില്‍ മിക്‌സ് ചെയ്ത് കടലമാവില്‍ ചേര്‍ത്ത് കൈക്കുഴിയില്‍ പുരട്ടുക. അല്‍പസമയത്തിനു ശോഷം കഴുകിക്കളയാം.

അകാലനര പ്രതിരോധിയ്ക്കാന്‍

അകാലനര പ്രതിരോധിയ്ക്കാന്‍

അകാല നരയുണ്ടാക്കുന്ന പ്രശ്‌നവും ചെറുതല്ല. അല്‍പം കറിവേപ്പില വെളിച്ചെണ്ണയില്‍ ഇട്ട് തിളപ്പിച്ച് എണ്ണ ചൂടാറിയ ശേഷം തലയില്‍ തേച്ചു പിടിപ്പിക്കുക. ഇത് അല്‍പസമയത്തിനു ശേഷം കഴുകിക്കളയുക. അകാല നര പോകും.

വിണ്ടു കീറിയ പാദങ്ങള്‍ക്ക്

വിണ്ടു കീറിയ പാദങ്ങള്‍ക്ക്

വിണ്ടു കീറിയ പാദങ്ങളെ പ്രതിരോധിയ്ക്കാനും വീട്ടുവൈദ്യം സഹായിക്കുന്നു. നല്ലതുപോലെ പഴുത്ത പഴം കാലില്‍ വിള്ളലുള്ള ഭാഗത്ത് തേച്ച് പിടിപ്പിക്കുക. തുടര്‍ച്ചയായി രണ്ട് മൂന്ന് ദിവസം ഇങ്ങനെ ചെയ്താല്‍ വിള്ളല്‍ മാറി കാല്‍ വൃത്തിയാവുന്നു.

കഴുത്തിലെ കറുപ്പ് മാറാന്‍

കഴുത്തിലെ കറുപ്പ് മാറാന്‍

കഴുത്തിലെ കറുപ്പാണ് മറ്റൊരു സൗന്ദര്യപ്രശ്‌നം. കഴുത്തിലെ കറുപ്പകറ്റാന്‍ നാരങ്ങാ നീരില്‍ പഞ്ഞി മുക്കി കഴുത്തില്‍ തേയ്ക്കുക. 15 മിനിട്ട് തുടര്‍ച്ചയായി ഇത്തരത്തില്‍ ചെയ്താല്‍ കഴുത്തിലെ കറുപ്പ് മാറും.

English summary

The most amazing beauty hacks every woman must know

We will give you the best easy beauty hack that every woman has to know.
Story first published: Thursday, July 28, 2016, 17:56 [IST]
X
Desktop Bottom Promotion