For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

5 മിനിട്ട് ദിവസവും, പ്രായം കുറയ്ക്കാം വെളുക്കാം

|

സൗന്ദര്യസംരക്ഷണത്തില്‍ ഏറ്റവും അധികം ആളുകള്‍ തിരയുന്നത് എങ്ങനെ വെളുക്കാം എങ്ങിനെ പ്രായം കുറയ്ക്കാം എന്നതാണ്. ഇതിന് രണ്ടിനും കൂടി ഒരേ ഒരു ഒറ്റമൂലിയാണ് നാരങ്ങ. ആരോഗ്യഗുണങ്ങള്‍ മാത്രമല്ല നാരങ്ങയില്‍ ഉള്ളത്, സൗന്ദര്യത്തിന്റെ കാര്യത്തിലും മുന്നില്‍ തന്നെയാണ് നാരങ്ങ. കൈമുട്ടിലെ കാല്‍മുട്ടിലെ കറുപ്പകറ്റാന്‍ നാരങ്ങ

ചര്‍മ്മത്തിന് നിറം നല്‍കാനും പ്രായം കുറച്ച് അകാല വാര്‍ദ്ധക്യത്തെ തടയാനും ഇത്തിരിക്കുഞ്ഞന്‍ നാരങ്ങ ചെയ്യുന്ന വേലത്തരങ്ങള്‍ ചില്ലറയല്ല. എങ്ങനെ അഞ്ച് മിനിട്ടില്‍ പ്രായം കുറച്ച് നിറം വര്‍ദ്ധിപ്പിച്ച് സുന്ദരിയാവാം എന്ന് നോക്കാം.

 മുഖത്തെ എണ്ണമയം

മുഖത്തെ എണ്ണമയം

മുഖത്തെ എണ്ണമയം എത്രയൊക്കെ മേക്കപ് ഇട്ടിട്ടും എത്രയൊക്കെ അണിഞ്ഞൊരുങ്ങിയിട്ടും മാറുന്നില്ലേ, എന്നാല്‍ ഇനി പരിഹാരം നാരങ്ങയില്‍ ഉണ്ട്. ചെറുനാരങ്ങ നീരില്‍ പഞ്ഞി മുക്കി വെള്ളം ചേര്‍ത്ത് മുഖത്ത് തടവുക. ഇത് എണ്ണമയം ഇല്ലാതാക്കുന്നു.

ബ്ലീച്ച് ചെയ്യാന്‍

ബ്ലീച്ച് ചെയ്യാന്‍

നല്ലൊരു ബ്ലീച്ചിംഗ് ഏജന്റ് ആണ് നാരങ്ങ എന്ന കാര്യത്തില്‍ സംശയം വേണ്ട. നാരങ്ങ നീര് പിഴിഞ്ഞ് അതില്‍ അല്‍പം തേന്‍ മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുക. ഇത് മുഖത്തെ കറുത്ത പാടുകളെ ഇല്ലാതാക്കി മുഖം ക്ലിയറാക്കുന്നു. മുഖക്കുരുവും അരിമ്പാറയും പ്രശ്‌നമാകും മുന്‍പ്‌

വരണ്ട ചുണ്ടുകള്‍

വരണ്ട ചുണ്ടുകള്‍

പലപ്പോഴും വരണ്ടുണങ്ങിയ ചുണ്ടുകള്‍ സൗന്ദര്യത്തിന് വില്ലന്‍ തന്നെയാണ്. എന്നാല്‍ നാരങ്ങ നെടുകേ മുറിച്ച് അല്‍പം വെളിച്ചെണ്ണ കൂടി തടവി ചുണ്ടില്‍ തേച്ചു നോക്കൂ. ഇത് ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ വരണ്ട ചുണ്ടിന് പരിഹാരം നല്‍കും.

 പല്ലിലെ കറകളയാന്‍

പല്ലിലെ കറകളയാന്‍

പല്ലിലെ കറയും വായ് നാറ്റവും ഇത്തരത്തില്‍ പ്ര്ശനമുണ്ടാക്കുന്ന ഒന്ന് തന്നെയാണ്. എന്നാല്‍ ഇതിനെ തോല്‍പ്പിക്കാന്‍ നാരങ്ങനീരില്‍ ഉപ്പ് മിക്‌സ് ചെയ്ത് പല്ല് തേച്ചാല്‍ മതി.

 മുടി സംരക്ഷണത്തിന്

മുടി സംരക്ഷണത്തിന്

മുടി സംരക്ഷണത്തിനും നാരങ്ങ ഉപയോഗിക്കാം. താരനെ ഇല്ലാതാക്കാന്‍ എണ്ണയോടൊപ്പം അല്‍പം ചെറുനാരങ്ങ നീര് കൂടി തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുക. ഇത് അഞ്ച് മിനിട്ടിനു ശേഷം കഴുകിക്കളയാം.

 മുഖകാന്തി വര്‍ദ്ധിപ്പിക്കാന്‍

മുഖകാന്തി വര്‍ദ്ധിപ്പിക്കാന്‍

മുഖകാന്തി വര്‍ദ്ധിപ്പിക്കാനും നാരങ്ങ മുന്നിലാണ്. നാരങ്ങ നീരില്‍ അല്‍പം റോസ് വാട്ടര്‍ മിക്‌സ് ചെയ്ത് പഞ്ഞിയില്‍ മുക്കി മുഖത്ത് പുരട്ടുക. ഇത് മുഖത്തിന് തിളക്കവും ചര്‍മ്മത്തിന് മൃദുത്വവും നല്‍കുന്നു.

കൈകളുടെ ഭംഗിയ്ക്ക്

കൈകളുടെ ഭംഗിയ്ക്ക്

കൈകള്‍ ഭംഗിയായി സൂക്ഷിക്കാനും അല്‍പം പ്രയാസമാണ്. കൈകളുടെ ഭംഗി നിലനിര്‍ത്താനും നാരങ്ങ നീരും ആല്‍മണ്ട് ഓയിലും മിക്‌സ് ചെയ്ത് തേച്ച് പിടിപ്പിക്കുക.

 കൈമുട്ട് വൃത്തിയാക്കാന്‍

കൈമുട്ട് വൃത്തിയാക്കാന്‍

കൈമുട്ടുകള്‍ വൃത്തിയാക്കാനും കറുപ്പ് നിറം മാറ്റാനും അല്‍പം ഒലീവ് ഓയിലിനൊപ്പം നാരങ്ങ നീര് മിക്‌സ് ചെയ്ത് തേച്ച് പിടിപ്പിക്കുക. ഇത് കൈമുട്ടിലെ കറുപ്പ് നിറം മാറ്റുന്നു.

ചുളിവുകള്‍ മാറാന്‍

ചുളിവുകള്‍ മാറാന്‍

മുഖത്തെ ചുളിവുകളും അനാവശ്യമായ പാടുകളും മാറാന്‍ നാരങ്ങ നീരില്‍ അല്‍പം ആല്‍മണഅട് ഓയിലും വിനാഗിരിയും വൈനും മിക്‌സ് ചെയ്ത് തേച്ചു പിടിപ്പിക്കുക. ഇത് മുഖത്തെ ചുളിവുകള്‍ മാറ്റുന്നു. പല്ലിലെ കറ പ്രശ്‌നമാകുമ്പോള്‍ പരിഹാരം 5മിനിട്ടില്‍

English summary

Squeeze out these 9 beauty benefits of lemon

Lemon is one of the most common kitchen ingredients, used both in cooking as well as beauty regimens.
Story first published: Friday, October 7, 2016, 15:02 [IST]
X
Desktop Bottom Promotion