തണുപ്പ് കാലത്ത് അല്‍പം ശ്രദ്ധിക്കാം സൗന്ദര്യം

ചര്‍മസംരക്ഷണത്തിന്റെ ഭാഗമായി പലപ്പോഴും പലരും തോറ്റു പോകുന്ന കാലമാണ് മഞ്ഞുകാലം.

Posted By:
Subscribe to Boldsky

തണുപ്പ കാലത്താണ് സൗന്ദര്യ സംരക്ഷണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടത്. ചുണ്ടുകള്‍ വിണ്ടു കീറുന്നതും ചര്‍മ്മം വരണ്ടു പോവുന്നതും തുടങ്ങി നിരവധി സൗന്ദര്യ പ്രശ്‌നങ്ങളാണ് തണുപ്പു കാലത്തെ കൂടുതല്‍ ഭീതിതമാക്കുന്നത്. നഖം പൊട്ടിപ്പോവുന്നതാണോ പ്രശ്‌നം?

എന്നാല്‍ തണുപ്പ് കാലത്തും സൗന്ദര്യം സംരക്ഷിക്കാം. അതും ഫലപ്രദായി തന്നെ. സാധാരണ ഏത് കാലാവസ്ഥയിലേയും പോലെ തന്നെ ചര്‍മ്മത്തെ സംരക്ഷിക്കാന്‍ ചില ഫലപ്രദമായ വഴികള്‍ നോക്കാം. സൗന്ദര്യസംരക്ഷണത്തില്‍ ഇനി മഞ്ഞുകാലം ഒരിക്കലും ഒരു വെല്ലുവിളിയാകില്ല. അതിനായി ചെയ്യേണ്ട കാര്യങ്ങള്‍ നോക്കാം.

ചുണ്ട് വിണ്ടുകീറുന്നതിന്

ചുണ്ട് വിണ്ടു കീറുന്നതിന് പലരും ഉറങ്ങുന്നതിനു മുന്‍പ് വെണ്ണ, നെയ്യ് എന്നിവയൊക്കെ പുരട്ടി കിടക്കും. ഇതുകൂടാതെ വാസ്ലിന്‍ പുരട്ടുന്നതും ചുണ്ടിന്റെ വരള്‍ച്ച കുറയ്ക്കും.

ചുണ്ടിന്റെ നിറം

ചുണ്ടിന്റെ സ്വാഭാവിക നിറം നിലനിര്‍ത്താനും ഇത്തരത്തില്‍ കഴിയും. ബീറ്റ്‌റൂട്ട് ജ്യൂസും പാലും പുരട്ടി കിടക്കുന്നത് ശീലമാക്കുക. ഇത് ചുണ്ടിന് നല്ല നിറം നല്‍കും.

കഴുത്തിലെ കറുപ്പ് നിറം

കഴുത്തിലെ കറുപ്പ് നിറമാണ് മറ്റൊരു പ്രശ്‌നം. സണ്‍ സ്‌ക്രീന്‍ ലോഷന്‍ പുരട്ടുക പുറത്ത് പോകുമ്പോള്‍. കിടക്കുമ്പോള്‍ മോയ്‌സ്ചുറൈസര്‍ പുരട്ടാം.

ചെറുനാരങ്ങ

ചെറുനാരങ്ങയും ഉപയോഗിക്കാവുന്നതാണ്. ഇതിന്റെ തൊലി കൊണ്ട് കഴുത്തില്‍ തടവുന്നത് കഴുത്തിലെ കറുപ്പ് നിറം ഇല്ലാതാക്കുന്നു.

വാക്‌സ് ചെയ്യാം

വാക്‌സ് ചെയ്യുന്നത് നല്ലതാണ്. ഇത് ചര്‍മ്മം വരണ്ടിരിയ്ക്കുന്നത് കുറയ്ക്കുന്നു. എന്നാല്‍ ചര്‍മ്മത്തില്‍ എണ്ണമമുണ്ടെങ്കില്‍ വാക്‌സ് ചെയ്യാതിരിയ്ക്കുന്നതാണ് നല്ലത്.

ലിപ്സ്റ്റിക് ഇടാം

മറ്റൊന്നാണ് ലിപ്സ്റ്റിക് ഇടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍. പെന്‍സില്‍ ഉപയോഗിച്ച് ഔട്ട്‌ലൈന്‍ വരച്ചതിനു ശേഷം ലിപ്സ്റ്റിക് ഇടാം.

കൈകള്‍ മനോഹരമാക്കാം

കൈകള്‍ മനോഹരമാക്കാന്‍ ശ്രമിക്കുന്നത് പലപ്പോഴും വെല്ലുവിളി നിറഞ്ഞ ഒന്നാണ്. എന്നാല്‍ കുളി കഴിഞ്ഞാല്‍ ഉടന്‍ തന്നെ മോയ്‌സ്ചുറൈസര്‍ പുരട്ടുക. കൂടാതെ ചെറുനാരങ്ങ കൊണ്ടും കൈകള്‍ക്ക് ഭംഗി നല്‍കാം. ചെറുനാരങ്ങ മുറിച്ച് അതില്‍ അല്‍പം ഉപ്പും പഞ്ചസാരയും ചേര്‍ത്ത് മസ്സാജ് ചെയ്യാം.

കാല്‍ സ്‌ക്രബ്ബ് ചെയ്യാം

ചൂടുവെള്ളത്തില്‍ ഷാമ്പൂ ഒഴിച്ച് കാല്‍ അതില്‍ മുക്കി വെയ്ക്കാം. അരമണിക്കൂറിന് ശേഷം കാല്‍ ഉരച്ച് കഴുകുക.

English summary

special Winter Skin Care Tips

Experts offer some tips for banishing dry skin and giving your winter skin care regimen a boost.
Please Wait while comments are loading...
Subscribe Newsletter