പുരികം ഷേപ്പ് ചെയ്യുമ്പോഴുള്ള അപകടം

പുരികം ഷേപ്പ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം.

Posted By:
Subscribe to Boldsky

പഴുതാര പോലെ വളച്ചൊടിച്ച് വെയ്ക്കുന്നതാണ് പുരികത്തിന്റെ ഷേപ്പ് എന്ന് വിചാരിയ്ക്കുന്നവരുണ്ട്. എന്നാല്‍ ത്രെഡ് ചെയ്യാതെ ഷേപ്പ് ചെയ്യാതെയുള്ള പുരികക്കൊടികളാണ് ഇന്നത്തെ കാലത്ത് ട്രെന്‍ഡ് എന്നതാണ് സത്യം. മുഖത്തിന്റെ ഷേപ്പനനുസരിച്ച് അല്ല പുരികമെങ്കിലും അത് അഭംഗിയായി തോന്നുന്നുണ്ടെങ്കില്‍ മാത്രവും ഷേപ്പ് ചെയ്യാം. കഷണ്ടിയെ 100% മാറ്റാം, പക്ഷേ ഇതനുസരിക്കണം

എന്നാല്‍ ഷേപ്പ് ചെയ്യുമ്പോള്‍ അല്‍പം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. വീതികൂടിയ പുരികമാണെങ്കില്‍ എങ്ങനെ ചെയ്യണം എന്നത് പലര്‍ക്കും അറിയില്ല. അതുകൊണ്ട് തന്നെ പുരികത്തെ അല്‍പനേരത്തേക്ക് വളരാന്‍ വിടുക. മാത്രമല്ല മുഖത്തിന്റെ ഷേപ്പനുസരിച്ച് പുരികം ഷേപ്പ് ചെയ്യാം.

നീളമുള്ള മുഖം

നീളമുള്ള മുഖമുള്ളവര്‍ പുരികത്തിന് വളവ് നല്‍കാതെ ഷേപ്പ് ചെയ്യുന്നതാണ് നല്ലത്. മാത്രമല്ല താഴേക്ക് അല്‍പം വളവുണ്ടെങ്കിലും അല്‍പം ഭംഗി കൂടുതല്‍ തന്നെയാണ്.

വട്ടമുഖമുള്ളവര്‍

വട്ടമുഖമാണ് നിങ്ങളുടേതെങ്കില്‍ വൃത്താകൃതിയില്‍ പുരികം എടുക്കുന്നതാണ് നല്ലത്. മാത്രമല്ല ഇവര്‍ക്ക് ആര്‍ച്ച് ഷേപ്പില്‍ പുരികം ത്രെഡ് ചെയ്യാം.

ഓവല്‍ഷേപ്പില്‍ മുഖമുള്ളവര്‍

ഓവല്‍ ഷേപ്പില്‍ മുഖമുള്ളവര്‍ക്ക് പുരികത്തിന്റെ ഏത് ഷേപ്പും ചേരുന്നതാണ്. മാത്രമല്ല പുരികത്തിന് മുകളിലേക്ക് അല്‍പം വളവും നല്ലതാണ്.

ചതുരാകൃതിയിലുള്ള മുഖം

ചതുരാകൃതിയില്‍ മുഖമുള്ളവര്‍ പുരികത്തിന്റെ വീതി കുറയാതിരിയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ആര്‍ച്ച് ആകൃതി തന്നെയാണ് ഇവരും പിന്തുടരേണ്ടത്.

ഹാര്‍ട്ട് ഷേപ്പ് മുഖമുള്ളവര്‍

ഹാര്‍ട്ട് ഷേപ്പില്‍ മുഖമുള്ളവരും പുരികം ഷേപ്പ് ചെയ്യുന്നത് നന്നായിരിക്കും. ഇവര്‍ക്ക് ഏത് ആകൃതിയും യോജിക്കും എന്നതാണ് സത്യം.

താരനും പുരികവും

തലയില്‍ താരന്‍ ഉള്ളവരുടെ പുരികം എളുപ്പം കൊഴിഞ്ഞു പോകും. അതുകൊണ്ട് തന്നെ താരനെ ഫലപ്രദമായി ഇല്ലാതാക്കാന്‍ ആദ്യം ശ്രദ്ധിക്കണം.

വീതി കുറവുള്ള പുരികം

നിങ്ങളുടെ പുരികത്തിന് വീതി കുറവാണെങ്കില്‍ ഐബ്രോ പെന്‍സില്‍, മസ്‌കാര എന്നിവ ഉപയോഗിച്ച് പുരികത്തിന് വീതി കൂട്ടാം.

English summary

Seven ways to care for your eyebrows

if you wish to flaunt those gorgeous brows, make sure to follow certain dos and don'ts for it.
Please Wait while comments are loading...
Subscribe Newsletter