വേദനയില്ലാതെ മുഖത്തെ രോമം കളയാം 5 മിനിട്ടില്‍

മുഖത്തെ രോമവളര്‍ച്ചയെ ഇനി ഫലപ്രദമായി നേരിടാം, എങ്ങനെയെന്ന് നോക്കാം.

Posted By:
Subscribe to Boldsky

സ്ത്രീകളില്‍ മുഖത്തുണ്ടാകുന്ന അമിത രോമവളര്‍ച്ച പലപ്പോഴും പലരുടേയും ആത്മവിശ്വാസത്തിന് കോട്ടം തട്ടിയ്ക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയമില്ല. സ്ത്രീകളില്‍ പുരുഷ ഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ വര്‍ദ്ധിയ്ക്കുമ്പോഴാണ് ഇത്തരത്തില്‍ അമിതരോമവളര്‍ച്ച ഉണ്ടാവുന്നത്.

ഇതിനെ പ്രതിരോധിയ്ക്കാന്‍ ഇടയ്ക്കിടയ്ക്ക് വാക്‌സ് ചെയ്ത് കളയുന്നവര്‍ ചില്ലറയല്ല. വാക്‌സിംഗും ത്രെഡിംഗും എല്ലാം കൂടി പലപ്പോഴും വേദനയും അതിലിരട്ടി പാര്‍ശ്വഫലങ്ങളുമാണ് നമുക്ക് തരിക. കര്‍പ്പൂരതുളസി രണ്ടാഴ്ച കൊണ്ട് കഷണ്ടി മാറ്റും

എന്നാല്‍ ഇനി ഇത്തരം പ്രശ്‌നങ്ങളെ പേടിയ്ക്കണ്ട. യാതൊരു വേദനയും ഇല്ലാതെ തന്നെ മുഖത്തെ രോമത്തിന് വിട നല്‍കാം. പ്രകൃതി ദത്തമായ വഴികളിലൂടെ തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് നമുക്ക് പരിഹാരം നല്‍കാം. എങ്ങനെയെന്ന് നോക്കാം.

മഞ്ഞള്‍ ഫേസ്മാസ്‌ക്

ആരോഗ്യ-സൗന്ദര്യസംരക്ഷണത്തില്‍ എന്നും മുന്നില്‍ തന്നെയാണ് മഞ്ഞളിന്റെ സ്ഥാനം. മഞ്ഞള്‍ ഫേസ്മാസ്‌ക് മുഖത്ത് പുരട്ടിയാല്‍ ഇത് മുഖത്തെ രോമത്തിന്റെ വളര്‍ച്ചയെ സാവധാനം തടയുന്നു. മഞ്ഞള്‍ പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് നല്ലതു പോല േെതച്ചു പിടിപ്പിക്കുക. ഉണങ്ങിയതിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം.

മഞ്ഞളും പാലും

മഞ്ഞളും പാലും ചേര്‍ന്ന മിശ്രിതമാണ് മറ്റൊന്ന്. ഒരു ടേബിള്‍ സ്പൂണ്‍ മഞ്ഞളുംഅല്‍പം പാലും മിക്‌സ്‌ചെയ്ത് മുഖത്ത് നല്ലതു പോലെ തേച്ച് പിടിപ്പിക്കുക. 25 മിനിട്ടിനു ശേഷം കഴുകിക്കളയാം.

ഉരുളക്കിഴങ്ങ് നീരും പരിപ്പും

മൂന്ന് ഉരുളക്കിഴങ്ങിന്റെ നീര് എടുത്ത് അതിലേക്ക് നല്ലതു പോലെ അരച്ച തുവരപ്പരിപ്പ് പേസ്റ്റ് ചേര്‍ക്കാം. ഇതിലേക്ക് നാല് ടേബിള്‍ സ്പൂണ്‍ നാരങ്ങ നീര് ചേര്‍ക്കാം. എല്ലാം കൂടി നല്ലതു പോലെ മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം.

നാരങ്ങ നീരും തേനും

നാരങ്ങ നീരും തേനും 15 മിനിട്ടോളം മുഖത്ത് തേച്ച് പിടിപ്പിക്കാം. നല്ലതു പോലെ മസ്സാജ് ചെയ്ത് പിടിപ്പിക്കാം. ആഴ്ചയില്‍ മൂന്ന് പ്രാവശ്യം ചെയ്യുക. ഇത് ഉടന്‍ തന്നെ ഫലം നല്‍കുന്നതാണ്.

പഞ്ചസാരയും തേനും

ഇത് വാക്‌സ് ചെയ്യുന്നതിന് തുല്യമാണ്. ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ അല്‍പം നാരങ്ങ നീര്, ഒരു ടേബിള്‍ സ്പൂണ്‍ പഞ്ചസാര എന്നിവയെല്ലാം കൂടി നല്ലതു പോലെ മിക്‌സ് ചെയ്ത് ഈ മിശ്രിതം എല്ലാം കൂടി 3 മിനിട്ടോളം ചൂടാക്കുക. തണുത്തതിനു ശേഷം മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് മുഖത്തെ രോമവളര്‍ച്ചയും ഫലപ്രദമായി നേരിടുന്നു.

മുട്ട ഫേസ്മാസ്‌ക്

മുട്ട ഫേസ്മാസ്‌ക് ആണ് മറ്റൊന്ന്. മുട്ടയുടെ വെള്ള മുഖത്ത് തേച്ച് പിടിപ്പിച്ച് ഉണങ്ങിയതിനു ശേഷം കഴുകിക്കളയാം.

English summary

Remove Unwanted Hair Permanently At Home Without Using Chemicals

the excess of facial hair can be removed with face masks that include natural ingredients and don’t irritate the skin.
Please Wait while comments are loading...
Subscribe Newsletter