ഒരു സ്പൂണ്‍ എണ്ണ മതി പല്ലിലെ കറകളയാന്‍

പല്ലിലെ കറ കളയാന്‍ ഫലപ്രദമായ ചില പ്രകൃതിദത്തമാര്‍ഗ്ഗങ്ങള്‍ നോക്കാം.

Posted By:
Subscribe to Boldsky

പല്ലിലെ കറ പ്രശ്‌നമാകുമ്പോള്‍ ആത്മവിശ്വാസം പോലും നഷ്ടപ്പെടുന്നവരാണ് നമ്മള്‍. ഇന്നത്തെ ഭക്ഷണ രീതിയും ജീവിതശൈലിയും തന്നെയാണ് പലപ്പോഴും പല്ലിലെ കറയുടെ പ്രധാന പ്രശ്‌നം. പല്ലിലെ കറ കാരണം മനസ്സ് തുറന്ന് ചിരിയ്ക്കാന്‍ പോലും കഴിയാത്തവരാണ് പലരും. മുടി പോയിടത്തു നിന്നും വീണ്ടും വളരണോ?

എന്നാല്‍ ഇനി പല്ലിലെ കറ കളയാന്‍ പ്രകൃതി ദത്ത മാര്‍ഗ്ഗങ്ങള്‍ സ്വീകരിയ്ക്കാം. പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്നതും ദന്തഡോക്ടറെ സമീപിയ്‌ക്കേണ്ട എന്നതും ഒരു നേട്ടം തന്നെയല്ലേ. ഏതൊക്കെ മാര്‍ഗ്ഗങ്ങളിലൂടെ പ്രകൃതിദത്തമായി പല്ലിലെ കറയ്ക്ക് പരിഹാരം കാണാം എന്ന് നോക്കാം.

സ്ഥിരമായി ബ്രഷ് ചെയ്യുന്നത്

എത്രയൊക്കെ ബ്രഷ് ചെയ്താലും പല്ലിലെ കറ ഇല്ലാതാവില്ല. ബ്രഷ് ചെയ്യുന്നത് നല്ലതാണെങ്കിലും പല്ലിലെ കറ കളയാന്‍ വെറുതേ ബ്രഷ് ചെയ്താല്‍ മാത്രം പോര.

വെളിച്ചെണ്ണ

വെളിച്ചെണ്ണ ഉപയോഗിച്ച് പല്ലിലെ കറ കളയാം. ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ 15-20 മിനിട്ട് കവിള്‍ കൊള്ളുക. ഇത് വായിലെ ബാക്ടീരിയകളെ എല്ലാം ഇല്ലാതാക്കുന്നു. ദിവസവും ഇത്തരത്തില്‍ ചെയ്താല്‍ ഒരാഴ്ച കൊണ്ട് തന്നെ പല്ലിലെ കറയെ തുരത്താം.

തക്കാളി നീരും ബേക്കിംഗ് സോഡയും

തക്കാളി നീരും ബേക്കിംഗ് സോഡയും മിക്‌സ് ചെയ്ത് എന്നും രാവിലെ പല്ല് തേയ്ക്കുക. 10 മിനിട്ട് ഇത് കൊണ്ട് പല്ല് തേച്ചാല്‍ 10 ദിവസത്തിനുള്ളില്‍ തന്നെ കാര്യമായ മാറ്റം നിങ്ങള്‍ക്ക് മനസ്സിലാകും.

അത്തിപ്പഴം

അത്തിപ്പഴം ആണ് മറ്റൊരു പ്രകൃതിദത്ത പരിഹാരം. അത്തിപ്പഴം കഴിയ്ക്കുന്നത് പല്ലിന് ആരോഗ്യവും ഉറപ്പും നല്‍കുന്നു. ഇതിന്റെ കറ പല്ലിലെ കറയെ ഇല്ലാതാക്കുന്നു.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആരോഗ്യ ഗുണങ്ങള്‍ മാത്രമല്ല സൗന്ദര്യഗുണങ്ങളും കൂടുതലാണ് ആപ്പിള്‍ സിഡാര്‍ വിനീഗറില്‍. അല്‍പം ആപ്പിള്‍ സിഡാര്‍ വിനീഗര്‍ പഞ്ഞിയില്‍ മുക്കി പല്ലില്‍ തേയ്ക്കുക. 10 മിന്ിട്ട് ദിവസവും ഇത്തരത്തില്‍ ചെയ്യുക.

ഉപ്പ്

ഉപ്പ് ഉപയോഗിച്ച് പല്ല് തേയ്ക്കുന്നത് ശീലമാക്കുക. ഉപ്പ് പല്ലില കറ കളയാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ്. രാവിലെയും രാത്രിയും ഉപ്പ് ഉപയോഗിച്ച് പല്ലിലെ കറ കളയാം.

ഓറഞ്ച് തൊലി

ഓറഞ്ച് തൊലിയാണ് മറ്റൊന്ന്. ഓറഞ്ച് തൊലി ഉപയോഗിച്ച് കിടക്കാന്‍ നേരം പല്ലില്‍ 15 മിനിട്ട് മസ്സാജ് ചെയ്യുക. ഒരാഴ്ച രാത്രി സ്ഥിരമായി ഓറഞ്ച് തൊലി ഉപയോഗിക്കാം. പ്രകടമായ വ്യത്യാസം കാണാം.

English summary

Remove Plaque In A Very Simple And Natural Way

Want to remove plaque in a very simple and natural way? Take this one tablespoon every day and save your teeth.
Please Wait while comments are loading...
Subscribe Newsletter