പല്ലിലെ പോടിനെ മാറ്റാന്‍ ഫലപ്രദം ഈ വഴികള്‍

പല്ലിനെ പ്രശ്‌നത്തിലാക്കുന്ന പോട് ഇല്ലാതാക്കാന്‍ ചില പ്രകൃതിദത്തമായ വഴികള്‍ നോക്കാം.

Posted By:
Subscribe to Boldsky

പല്ലിലെ പോടിനെ പറ്റി ആശങ്കപ്പെടുന്നവരാണ് പലരും. ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇത് കൊണ്ട് ബുദ്ധിമുട്ടിയിട്ടുള്ളവര്‍ ചുരുക്കമായിരിക്കും. പലപ്പോഴും വേദനിപ്പിക്കുന്ന അനുഭവം തന്നെയാണ് ദന്തക്ഷയം നല്‍കുന്നത്. പല തരത്തിലുള്ള ദന്തക്ഷയങ്ങള്‍ ഉണ്ട്. ദന്തഡോക്ടറില്ലാതെ തന്നെ പല്ലിലെ പോടിന് വിട

ഇനാമല്‍ കേരീസ്, ഡെന്‍ടിനല്‍ കേരീസ്, പള്‍പ്പ് എക്‌സ്‌പോഷര്‍ എന്നിവ. മൂന്നും മൂന്ന് വിധത്തിലാണ് നമ്മളെ ബാധിയ്ക്കുക. പല്ലുകളിലെ പോടുകള്‍ അടയ്ക്കുന്നതിനായി ദന്തഡോക്ടറെ സമീപിയ്ക്കുന്നതിനു മുന്‍പ് ചില കാര്യങ്ങളിലൂടെ കണ്ണോടിയ്ക്കാം. പല്ലിലെ പോടിനെ ഈ ചികിത്സ കൊണ്ട് തന്നെ നമുക്ക് ഇല്ലാതാക്കാം. പല്ലിലെ കേട് തനിയെ മാറ്റാം

പല്ലിലെ പോട്

പല്ലിലെ പോട് ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. ഇതിനെ ഇല്ലാതാക്കാന്‍ പ്രായോഗികമായ വഴികള്‍ നോക്കാം.

മധുരം കുറയ്ക്കുക

ഭക്ഷണത്തില്‍ മധുരം കുറച്ച് മാത്രം കഴിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക. മധുരം കൂടുതല്‍ കഴിയ്ക്കുമ്പോള്‍ ഇത് കൂടുതല്‍ ബാക്ടീരിയകളെ ഉത്പാദിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതാകട്ടെ പലവിധത്തിലാണ് പല്ലിന്റെ ആരോഗ്യത്തെ ബാധിയ്ക്കുന്നത്. പല്ലിലെ പോടിനെ ഇല്ലാതാക്കാന്‍ അതുകൊണ്ട് തന്നെ മധുരം കുറയ്ക്കുകയാണ് ആദ്യം ചെയ്യേണ്ടത്.

പോഷകഗുണമുള്ള ഭക്ഷണം

കണ്ണില്‍ കണ്ട ഭക്ഷണം വലിച്ച് വാരി കഴിയ്ക്കുന്നതിനു മുന്‍പ് അത് പോഷക മൂല്യമുള്ളതാണോ എന്ന് അറിഞ്ഞിരിയ്ക്കണം. പച്ചക്കറികളും പഴങ്ങളും ധാരാളം കഴിയ്ക്കുക. പ്രത്യേകിച്ച് ആപ്പിള്‍ ആവക്കാഡോ തുടങ്ങിയവ ധാരാളം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇത് പല്ലിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു.

ഫൈറ്റിക് ആസിഡ് അടങ്ങിയ ഭക്ഷണം

ഫൈറ്റിക് ആസിഡ് അടങ്ങിയ ഭക്ഷണങ്ങളായ നട്‌സ്, ബീന്‍സ് തുടങ്ങിയവയുടെ സ്ഥിരമായ ഉപയോഗം കുറയ്ക്കുക. മാത്രമല്ല ജീ എം ഒ ലേബലിലല്ലാത്ത ഭക്ഷണങ്ങള്‍ ശീലമാക്കുക.

ഓയില്‍ പുള്ളിംഗ്

ഓയില്‍ പുള്ളിംഗ് ആണ് മറ്റൊന്ന്. എന്നും രാവിലെ ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ എടുത്ത് കവിള്‍ കൊള്ളുക. 20 മിനിട്ടോളം ഇത് കവിള്‍ കൊള്ളണം. ഇത് കാവിറ്റീസ് അഥവാ പോടിനെ ഇല്ലാതാക്കുന്നു.

നാച്ചുറല്‍ ടൂത്ത്‌പേസ്റ്റ്

നാച്ചുറല്‍ ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് പല്ല് തേയ്ക്കാന്‍ ശ്രമിക്കുക. ആവശ്യത്തിന് ഉപ്പും മറ്റും അടങ്ങിയ ടൂത്ത് പേസ്റ്റ് നമുക്ക് വീട്ടില്‍ തന്നെ തയ്യാറാക്കാവുന്നതേ ഉള്ളൂ.

ആവശ്യമുള്ള സാധനങ്ങള്‍

മൂന്ന് ടേബിള്‍ സ്പൂണ്‍ ഡയറ്റോമെഷ്യസ് കളിമണ്ണ്, കാല്‍ ടീസ്പൂണ്‍ ബേക്കിംഗ് സോഡ, കാല്‍ ടീസ്പൂണ്‍ മിന്റ് ഫ്‌ളേവര്‍ ക്ലോറോഫില്‍, കാല്‍ ടീസ്പൂണ്‍ കര്‍പ്പൂരതുളസി ഓയില്‍ അര ടീസ്പൂണ്‍ വെളിച്ചെണ്ണ, ഒരു ടേബിള്‍ സ്പൂണ്‍ വെള്ളം എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍.

തയ്യാറാക്കുന്ന വിധം

എല്ലാ പദാര്‍ത്ഥങ്ങളും ഒരുമിച്ച് മിക്‌സ് ചെയ്യുക. ടൂത്ത് പേസ്റ്റ് റെഡി. ഇത് കൂടാതെ മുകളില്‍ പറഞ്ഞ വഴികളും പിന്തുടരുക. പല്ലിലെ പോട് മാറും എന്ന കാര്യത്തില്‍ സംശയം വേണ്ട.

Story first published: Tuesday, November 15, 2016, 13:06 [IST]
English summary

Natural ways to reverse cavities and heal tooth decay

Most people treat their tooth problems at a dentist, but you should know that you can reverse cavities and heal tooth decay naturally.
Please Wait while comments are loading...
Subscribe Newsletter