For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രോമം പ്രശ്‌നക്കാരാവാതെ നോക്കാം

ന്തൊക്കെയാണ് രോമം നീക്കം ചെയ്യുന്നതിനു മുന്‍പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നോക്കാം.

|

രോമവളര്‍ച്ച പലരിലും പല വിധത്തിലായിരിയ്ക്കും. ചിലരില്‍ അമിതമായി രോമവളര്‍ച്ച ഉണ്ടാവും ചിലരിലാകട്ടെ രോമവളര്‍ച്ച കുറവായിരിക്കും. എന്നാല്‍ പെണ്‍കുട്ടികളില്‍ എപ്പോവും പ്രശ്‌നം സൃഷ്ടിയ്ക്കുന്ന ഒന്നാണ് രോമവളര്‍ച്ച. ശരീരത്തില്‍ രോമവളര്‍ച്ച കുറയ്ക്കാന്‍ വാക്‌സ് ചെയ്യുന്നവരും ഷേവ് ചെയ്യുന്നവരും ഒന്നും കുറവല്ല. സ്വകാര്യഭാഗങ്ങള്‍ ഷേവ് ചെയ്യുമ്പോള്‍ അല്‍പം ശ്രദ്ധ

എന്നാല്‍ രോമം നീക്കം ചെയ്യുന്നതിനു മുന്‍പ് അറിയേണ്ട ചില കാര്യങ്ങളുണ്ട്. പലപ്പോഴും ഇത് ആരോഗ്യത്തിന്റെ ലക്ഷണമായിരിക്കും അതാണ് പലരും സൗന്ദര്യത്തിന്റെ പേര് പറഞ്ഞ് പിവുത് മാറ്റുന്നതും. എന്തൊക്കെയാണ് രോമം നീക്കം ചെയ്യുന്നതിനു മുന്‍പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നോക്കാം.

 അമിത എണ്ണമയം

അമിത എണ്ണമയം

ശരീരത്തില്‍ അമിത എണ്ണമയം എന്ന പ്രശ്‌നം നിങ്ങളെ അലട്ടുന്നുണ്ടോ? എന്നാല്‍ ശരീരത്തിലെ രോമവളര്‍ച്ച പലപ്പോഴും ഇത്തരത്തില്‍ അമിത എണ്ണമയത്തെ തടയുന്നു. ഇത് ചര്‍മ്മത്തിന്റെ വരള്‍ച്ചയേയും പലപ്പോഴും ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

അകത്തേക്ക് വളരുന്ന രോമങ്ങള്‍ ഇല്ലാതാക്കാം

അകത്തേക്ക് വളരുന്ന രോമങ്ങള്‍ ഇല്ലാതാക്കാം

എന്നാല്‍ ഇന്‍ഗ്രോണ്‍ ഹെയര്‍ ഇല്ലാതാക്കാന്‍ ഷേവ് ചെയ്യുന്നത് നല്ലതാണ് എന്ന ധാരണ നിങ്ങള്‍ക്കുണ്ടെങ്കില്‍ അത് മാറ്റുന്നതാണ് നല്ലത്. കാരണം ഒരിക്കലും ഷേവ് ചെയ്യുന്നതിലൂടെ ഇത്തരത്തിലുള്ള രോമങ്ങള്‍ ഇല്ലാതാവുന്നില്ല. മാത്രമല്ല അവയുടെ വളര്‍ച്ച നിലയ്ക്കുന്നുമില്ല.

ഇന്‍ഗ്രോണ്‍ ഹെയര്‍

ഇന്‍ഗ്രോണ്‍ ഹെയര്‍

ഇന്‍ഗ്രോണ്‍ ഹെയര്‍ ഒരിക്കലും കളയാനാവില്ല എന്ന ധാരണ ഉണ്ട്. എന്നാല്‍ ഇത് ഒരു പരിധി വരെ ശരിയാണെങ്കിലും പലപ്പോഴും ലേസര്‍ ചികിത്സയിലൂടെ ഇതിന്റെ വളര്‍ച്ച ഇല്ലാതാക്കാം.

 ചുരുണ്ട മുടിക്കാരും രോമവും

ചുരുണ്ട മുടിക്കാരും രോമവും

ചുരുണ്ട മുടിക്കാരില്‍ രോമവളര്‍ച്ച കൂടുതലാണ എന്നൊരു ധാരണയുണ്ട്. എന്നാല്‍ ഇത് തെറ്റിദ്ധാരണയാണ്. കാരണം നീണ്ട മുടിക്കാരിലും രോമവളര്‍ച്ച ഉണ്ട് എന്നത് തെളിയ്ക്കപ്പെട്ടിട്ടുള്ളതാണ്.

 നേരത്തേയുള്ള വാക്‌സിംഗ്

നേരത്തേയുള്ള വാക്‌സിംഗ്

വാക്‌സിംഗ് നേരത്തെ തുടങ്ങുന്നത് പലപ്പോവും രോമവളര്‍ച്ച കുറയ്ക്കും എന്നാണ് പറയുന്നത്. എന്നാല്‍ ഇത് തെറ്റിദ്ധാരണയാണ്. കാരണ ഒരു പ്രായം കഴിഞ്ഞാല്‍ രോമവളര്‍ച്ച ഉണ്ടാവും എന്നത് തന്നെ.

ഇന്‍ഗ്രോണ്‍ ഹെയര്‍

ഇന്‍ഗ്രോണ്‍ ഹെയര്‍

ഇന്‍ഗ്രോണ്‍ ഹെയര്‍ നമുക്ക് തന്നെ ഇല്ലാതാക്കാം. എന്നാല്‍ പലര്‍ക്കും ഇതിന്റെ ഫലമായി അലര്‍ജിയും ഇന്‍ഫെക്ഷനും ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്.

എന്നന്നേക്കുമായി ഇല്ലാതാക്കാന്‍

എന്നന്നേക്കുമായി ഇല്ലാതാക്കാന്‍

എന്നാല്‍ ഇനി ബ്യൂട്ടിപാര്‍ലറില്‍ പോയി കയറിയിറങ്ങാതെ തന്നെ ഇത്തരത്തിലുള്ള അനാവശ്യ രോമങ്ങളെ വീട്ടില്‍ ഇല്ലാതാക്കാം. അതിനായുള്ള മാര്‍ഗ്ഗം ആണ് ചുവടെ പറയുന്നത്.

ആവശ്യമുള്ള സാധനങ്ങള്‍

ആവശ്യമുള്ള സാധനങ്ങള്‍

വെള്ളവും ബേക്കിംഗ് സോഡയുമാണ് ഇതിനായി ആവശ്യമുള്ള സാധനങ്ങള്‍. ഇവ രണ്ടും ഉപയോഗിച്ച് ഇത്തരത്തിലുള്ള അനാവശ്യ രോമങ്ങളെ എന്നന്നേക്കുമായി ഇല്ലാതാക്കാം.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

വെള്ളം തിളപ്പിച്ച ശേഷം വാങ്ങി വെച്ച് ഇതിലേക്ക് ബേക്കിംഗ് സോഡ ചേര്‍ത്ത് പേസ്റ്റരൂപത്തിലാക്കുക. പിന്നീട് അല്‍പം പഞ്ഞി എടുത്ത് ഇതില്‍ മുക്കി രോമം കളയേണ്ട ഭാഗത്ത് തേച്ച് പിടിപ്പിക്കുക. അടുത്ത ദിവസം രാവിലെ കഴുകിക്കളയാം.

 ആഴ്ചയില്‍ മൂന്ന് ദിവസം

ആഴ്ചയില്‍ മൂന്ന് ദിവസം

ആഴ്ചയില്‍ മൂന്ന് ദിവസം കൂടുമ്പോള്‍ ഇത് ചെയ്യാവുന്നതാണ്. ആദ്യത്തെ ആഴ്ചയില്‍ തന്നെ നിങ്ങള്‍ക്ക് പ്രകടമായ മാറ്റം കാണാന്‍ സാധിയ്ക്കും.

English summary

myths about ingrown hair debunked

Ingrown hair can be unsightly. But before you get in to waxing to get rid of ingrown hair, you must first get your facts right.
Story first published: Friday, December 9, 2016, 16:39 [IST]
X
Desktop Bottom Promotion