ഒറ്റദിവസം, പല്ലിന്റെ സെന്‍സിറ്റീവിറ്റി മാറ്റാം....

ഈ പ്രശ്‌നത്തിനും വീട്ടുവൈദ്യങ്ങള്‍ ഏറെയുണ്ട്. നമുക്കു വീട്ടില്‍ തന്നെ ചെയ്യാവുന്ന, പല്ലിന്റെ സെന്‍സി

Posted By:
Subscribe to Boldsky

പല്ലിന്റെ സെന്‍സിറ്റീവിറ്റി പലരേയും അലട്ടുന്ന ഒന്നാണ്. പല്ലിന്റെ ആരോഗ്യം ശരിയല്ലെന്ന സൂചനയാണ് ഇതു നല്‍കുന്നത്.

പല്ലിന്റെ ഇനാമലിനുണ്ടാകുന്ന കേടാണ് ഇതിനുള്ള പ്രധാന കാരണം. ഇതു പല കാരണങ്ങള്‍ കൊണ്ടുണ്ടാകാം, പോഷകങ്ങളുടെ കുറവ്, പല്ലു സംബന്ധമായ മെഡിക്കല്‍ ചികിത്സകള്‍ക്ക് കുറേയെറെ വിധേയമാകുന്നത്, പല്ല് അമര്‍ത്തി ബ്രഷ് ചെയ്യുന്നത് എന്നിവയെല്ലാം ഇതിനു കാരണമാകാറുണ്ട്.

പല്ലിന്റെ സെന്‍സിറ്റീവിറ്റി നമുക്കനുഭവപ്പെടുക ചൂടുള്ളതും തണുത്തതുമായ ഭക്ഷണങ്ങള്‍ കഴിയ്ക്കുമ്പോള്‍ ഉണ്ടാകുന്ന അസ്വസ്ഥതകളിലൂടെയാണ്.  അഴകുള്ള അരക്കെട്ടിനുള്ള മാജിക്‌

ഈ പ്രശ്‌നത്തിനും വീട്ടുവൈദ്യങ്ങള്‍ ഏറെയുണ്ട്. നമുക്കു വീട്ടില്‍ തന്നെ ചെയ്യാവുന്ന, പല്ലിന്റെ സെന്‍സിറ്റീവിറ്റി അകറ്റുന്ന ചിലത്. ഇതെക്കുറിച്ചറിയൂ,

ബേക്കിംഗ് സോഡ

വായില്‍ കൂടുതല്‍ ഉമിനീരുണ്ടാകുന്നത് പല്ലിനെ കൂടുതല്‍ കടുപ്പമുള്ളതാക്കും. ഇത് സെന്‍സിറ്റീവിറ്റി കുറയ്ക്കും. ബേക്കിംഗ് സോഡ. കാല്‍കപ്പു വെള്ളത്തില്‍ കാല്‍കപ്പു ബേക്കിംഗ് സോഡ കലക്കി ബ്രഷ് ചെയ്യാം. വായ കഴുകാം.

ഉപ്പു ചേര്‍ത്ത ചൂടുവെള്ളം

ഉപ്പു ചേര്‍ത്ത ചൂടുവെള്ളം കൊണ്ട് വായ രണ്ടുതവണ കഴുകുന്നതും ഉപ്പുവെള്ളം കവിള്‍ക്കൊള്ളുന്നതും നല്ലതാണ്.

ച്യൂയിംഗ് ഗം

ച്യൂയിംഗ് ഗം ആരോഗ്യത്തിനു നല്ലതല്ലെങ്കിലും വായില്‍ ഉമിനീരുണ്ടാക്കാന്‍ സഹായിക്കും. മധുരമില്ലാത്ത ച്യൂയിംഗ് ഗം വായിലിട്ടു ചവയ്ക്കാം.

 

ഗ്രാമ്പൂ

ഗ്രാമ്പൂ പൊടിച്ച് അല്‍പം ഒലീവ് ഓയിലില്‍ കലര്‍ത്തി വായില്‍ ല്‍പനേരം പിടിയ്ക്കുന്നതും സെന്‍സിറ്റീവായ പല്ലിനുള്ള വീട്ടുവൈദ്യമുണ്ട്.

 

ഫ്‌ളൂറൈഡ് ഉള്ള മൗത്ത് വാഷ്

ഫ്‌ളൂറൈഡ് ഉള്ള മൗത്ത് വാഷ് ഉപയോഗിയ്ക്കുന്നത് സെന്‍സിറ്റീവായ പല്ലിനുള്ള നല്ലൊരു പ്രതിവിധിയാണ്. പല്ലു തേച്ചു കഴിഞ്ഞ് വായില്‍ ഈ മൗത്ത് വാഷ് കവിള്‍ക്കൊണ്ട് അല്‍പംകഴിഞ്ഞു കഴുകാം.

 

ഭക്ഷണങ്ങള്‍

അധികം മധുരവും അസിഡിക്കായതുമായ ഭക്ഷണങ്ങള്‍ കഴിയ്ക്കാതിരിയ്ക്കുക. ഇവ കഴിയ്ക്കുകയാണെങ്കില്‍ തന്നെ ഉടന്‍ വായ കഴുകണം. ഇവ രണ്ടും സെന്‍സിറ്റീവിറ്റി കൂട്ടുന്ന ഘടകങ്ങളാണ്.

കറ്റാര്‍വാഴയുടെ ജെല്‍

കറ്റാര്‍വാഴയുടെ ജെല്‍ പല്ലുകളിലും മോണയിലും പുരട്ടുന്നത് സെന്‍സിറ്റീവ് പല്ലുകള്‍ ഒഴിവാക്കാനുളള നല്ലൊരു വഴിയാണ്.

എള്ളെണ്ണ

എള്ളെണ്ണ പല്ലിന്റെ സെന്‍സിറ്റീവിയ്ക്കുള്ള നല്ലൊരു പ്രതിവിധിയാണ്. ഇത് വായിലൊഴിച്ചു പിടിച്ച് അല്‍പനേരം കഴിയുമ്പോള്‍ തുപ്പിക്കളയാം. മരിച്ചയാളുമായി സെക്‌സ്, ഗര്‍ഭം....

വെളിച്ചെണ്ണ

ഓയില്‍ പുള്ളിംഗ് അഥവാ വെളിച്ചെണ്ണ കവിള്‍ക്കൊള്ളുന്നതും പല്ലിന്റെ സെന്‍സിറ്റീവിറ്റി കുറയ്ക്കും.

സവാള

സവാള പല്ലിലും മോണയിലും ഉരസുന്നത് പല്ലിന്റെ സെന്‍സിറ്റീവിറ്റി കാരണമുള്ള അസ്വസ്ഥതകളില്‍ നിന്നും മോചനം നല്‍കും.

Story first published: Thursday, November 10, 2016, 14:23 [IST]
English summary

Home Remedies For Sensitive Teeth

Home Remedies For Sensitive Teeth, read more to know about,
Please Wait while comments are loading...
Subscribe Newsletter