For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്ത്രീകളിലെ താടിരോമം നീക്കം ചെയ്യാം

|

പുരുഷന്മാര്‍ക്ക് താടി ഭംഗിയോ അഭംഗിയോ എന്നത് വ്യക്തിയെ ആശ്രയിച്ചിരിയ്ക്കും. ചിലര്‍ക്കിത് ഭംഗിയായിരിയ്ക്കും. ചിലര്‍ക്ക് അഭംഗിയും.

എന്നാല്‍ സ്ത്രീകളുടെ കാര്യത്തില്‍ രണ്ടാമതൊരു അഭിപ്രായത്തിന് സാധുതകയില്ല. കാരണം താടിരോമം സ്ത്രീകള്‍ക്കൊരു അഭംഗിയും അപകര്‍ഷതാബോധവുമാണ്. ചിലരുടെ താടിയില്‍ രണ്ടോ മൂന്നോ രോമമേ കാണൂ, ഇതുപോലും അഭംഗി തന്നെയാണ്.

ആന്‍ഡ്രൊജന്‍ എന്ന പുരുഷഹോര്‍മോണ്‍ അധികമാകുന്നതാണ് സ്ത്രീയ്ക്കു താടിരോമം വരാനുള്ള ഒരു കാരണം. പോളിസിസ്റ്റിക് ഓവറി പോലുള്ള രോഗങ്ങളും ഇതിനു കാരണമാകാറുണ്ട്.

താടിരോമം പിഴുതു മാറ്റി കഷ്ടപ്പെടേണ്ടതില്ല, സ്ത്രീയുടെ താടിരോമങ്ങളൊഴിവാക്കാന്‍ വീട്ടുവൈദ്യങ്ങള്‍ ധാരാളമുണ്ട്,. ഇവയെക്കുറിച്ചറിയൂ,

സ്ത്രീകളിലെ താടിരോമം നീക്കം ചെയ്യാം

സ്ത്രീകളിലെ താടിരോമം നീക്കം ചെയ്യാം

രണ്ടു കപ്പു പഞ്ചസാര, കാല്‍കപ്പ് ചെറുനാരങ്ങാനീര്, കാല്‍ കപ്പ് വെള്ളം, എന്നിവ കലര്‍ത്തുക. ഇത് ചൂടാക്കുക. പശിമയുള്ള മിശ്രിതമാകുന്നതു വരെ ചൂടാക്കണം. ഇത് ചെറുചൂടായ ശേഷം വാക്‌സിംഗ് സ്ട്രിപ്പില്‍ പുരട്ടി രോമങ്ങള്‍ക്ക് എതിര്‍ദിശയില്‍ അമര്‍ത്തി വലിയ്ക്കുക.

ഉലുവ

ഉലുവ

ഉലുവ വെള്ളത്തിലിട്ടു കുതിര്‍ത്തി വെള്ളം ചേര്‍ത്തരയ്ക്കുക. വല്ലാതെ മയത്തില്‍ അരയരുത്. തരുതരുപ്പായി വേണം, അരച്ചെടുക്കാന്‍. ഇത് താടിരോമമുള്ളിടത്തു പുരട്ടി സ്‌ക്രബ് ചെയ്യണം. ഇത് അടുപ്പിച്ചു ചെയ്യുന്നത് നല്ലതാണ്.

മഞ്ഞള്‍, തേന്‍

മഞ്ഞള്‍, തേന്‍

മഞ്ഞള്‍, തേന്‍ എന്നിവ കലര്‍ത്തി മിശ്രിതമാക്കുക. ഇത് താടിരോമങ്ങള്‍ക്കു മുകളില്‍ പുരട്ടി ഉണങ്ങുമ്പോള്‍ ഉരച്ചു കഴുകാം.

പെരുഞ്ചീരകം

പെരുഞ്ചീരകം

പെരുഞ്ചീരകം അരച്ച് പുരട്ടി ഉണങ്ങുമ്പോള്‍ ഉരച്ചു കഴുകുന്നതും താടിരോമം നീക്കാന്‍ സഹായിക്കും.

വീറ്റ്ബ്രാന്‍

വീറ്റ്ബ്രാന്‍

വീറ്റ്ബ്രാന്‍ പാലിലും പനിനീരിലും കുതിര്‍ത്ത് ഈ ഭാഗത്തു പുരട്ടി ഉണങ്ങുമ്പോള്‍ സ്‌ക്രബ് ചെയ്യാം. ഇതും നല്ലൊരു വഴിയാണ്.

ചെറുപയര്‍

ചെറുപയര്‍

ചെറുപയര്‍ കുതിര്‍ത്തി അരച്ചതില്‍ ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ചതും പാലും ചേര്‍ത്തിളക്കി താടിരോമമുള്ളിടത്തു പുരട്ടാം. ഉണങ്ങുമ്പോള്‍ ഉരച്ചു കഴുകാം.വയറ്റിലെ അയഞ്ഞ ചര്‍മത്തിന് ദൃഢത നല്‍കാം

English summary

Home Remedies To Remove Chin Hair

Listed in this article are a few home remedies for chain hair. These remedies for chin hair will over time reduce the hair growth,
Story first published: Friday, August 26, 2016, 23:47 [IST]
X
Desktop Bottom Promotion