നഖം പൊട്ടിപ്പോവുന്നതാണോ പ്രശ്‌നം?

നഖത്തിന്റെ സൗന്ദര്യം എന്ന് പറയുന്നത് പലപ്പോഴും പലരേയും പ്രതിസന്ധിയിലാക്കുന്ന ഒന്നാണ്.

Posted By:
Subscribe to Boldsky

നല്ല നീണ്ടു വളര്‍ന്ന വൃത്തിയുള്ള നഖം പെണ്‍കുട്ടികളുടെ കൈയ്യിന് അഴക് തന്നെയാണ്. എന്നാല്‍ അല്‍പം നീളം വെച്ചാലുടനെ അത് പൊട്ടിപ്പോകുന്നുണ്ടോ? പലപ്പോഴും നമ്മുടെ അനാരോഗ്യത്തിന്റെ ലക്ഷണങ്ങള്‍ തന്നെയായിരിക്കും നഖങ്ങളില്‍ കാണുന്ന ഈ മാറ്റവും.

എന്നാല്‍ സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ഇനി നഖത്തിനെപ്പറ്റി ആലോചിച്ച് ടെന്‍ഷനാവേണ്ട. കാരണം നഖം വൃത്തിയാക്കാനും നഖത്തിന് നിറവും ബലവുംനല്‍കാനും ചില പൊടിക്കൈകള്‍ ഉണ്ട്. അവ എന്തൊക്കെ എന്ന് നോക്കാം.

വെളിച്ചെണ്ണ

നഖത്തിന്റെ ആരോഗ്യവും അഴകും സംരക്ഷിക്കാന്‍ വെളിച്ചെണ്ണ എന്നും മുന്നിലാണ്. അല്‍പം വെളിച്ചെണ്ണ എടുത്ത് കൈകളിലും നഖത്തിലുമായി തേച്ച് പിടിച്ച് മസ്സാജ് ചെയ്യുക. ഇത് നല്ലൊരു മോയ്‌സ്ചുറൈസര്‍ ആയി പ്രവര്‍ത്തിയ്ക്കും.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉപയോഗിച്ചും നഖത്തിന്റെ പൊട്ടിപ്പോവുന്നത് തടയാം. ആപ്പിള്‍ സിഡാര്‍ വിനീഗറില്‍ അല്‍പസമയം നഖം മുക്കി വെയ്ക്കാവുന്നതാണ്. ഇത് നഖത്തെ കൂടുതല്‍ സ്‌ട്രോങ് ആക്കുന്നു.

വിറ്റാമിന്‍ ഇ ഓയില്‍

വിറ്റാമിന്‍ ഇ ഓയില്‍ ആണ് മറ്റൊന്ന്. .ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് കൈകളില്‍ വിറ്റാമിന്‍ ഇ ഓയില്‍ തേച്ച് പിടിപ്പിക്കാം. രാവിലെ കഴുകിക്കളയാം.

ടീട്രീ ഓയില്‍

ടീട്രീ ഓയില്‍ ആണ് മറ്റൊന്ന്. വിറ്റാമിന്‍ ഇ ഓയിലിനൊപ്പം അല്‍പം ടീ ട്രീ ഓയില്‍ കൂടി മിക്‌സ് ചെയ്യുക. ഇത് നല്ലതു പോലെ മസ്സാജ് ചെയ്യുക വിരലുകളില്‍. നഖം പൊട്ടിപ്പോകുന്നത് ഇതിലൂടെ തടയാന്‍ കഴിയും.

സീസാള്‍ട്ട്

സീസാള്‍ട്ട് ആണ് മറ്റൊന്ന്. സീസാള്‍ട്ട് വെള്ളത്തില്‍ കലര്‍ത്തി ആ വെള്ളത്തില്‍ കൈ മുക്കി വെയ്ക്കാം. ഇത് നഖത്തിന്റെ ആരോഗ്യവും അഴകും സംരക്ഷിക്കും.

നാരങ്ങ നീര്

മറ്റൊരു പരിഹാര മാര്‍ഗ്ഗമാണ് നാരങ്ങ നീര്. നാരങ്ങ നീര് അല്‍പം ചൂടുവെള്ളത്തില്‍ മിക്‌സ് ചെയ്ത് നല്ലതു പോലെ നഖത്തില്‍ തേച്ച് പിടിപ്പിക്കാം.

ബിയര്‍

ബിയര്‍ ആണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. സൗന്ദര്യസംരക്ഷണത്തിന് ബിയര്‍ വളരെ നല്ലതാണ്. കാല്‍ക്കപ്പ് ആപ്പിള്‍ സിഡാര്‍ വീനീഗറില്‍ അരക്കപ്പ് ബിയര്‍ ചേര്‍ത്ത് 15 മിനിട്ട് വിരല്‍ അതില്‍ മുക്കി വെയ്ക്കാം. ആഴ്ചയില്‍ രണ്ട് തവണ ഇത് ചെയ്യാം.

English summary

home remedies for brittle nails

Everyone strives to have beautiful nails, but brittle nails can spoil the beauty. Here are some home remedies for brittle nails.
Please Wait while comments are loading...
Subscribe Newsletter