കക്ഷത്തിലെ വിയര്‍പ്പ് കൂടുതല്‍ പ്രശ്‌നമാകുമ്പോള്‍

കക്ഷത്തിലെ വിയര്‍പ്പ് നാറ്റവും ശരീര ദുര്‍ഗന്ധവും ഉടന്‍ മാറ്റാന്‍ ചെയ്യേണ്ടത് എന്തൊക്കെ നോക്കാം.

Posted By:
Subscribe to Boldsky

വിയര്‍പ്പ് നാറ്റം ഏറ്റവും കൂടുതല്‍ പ്രശ്‌നമുണ്ടാക്കുന്നത് കക്ഷത്തെയാണ്. എന്നാല്‍ പലപ്പോഴും പല തരത്തിലുള്ള പെര്‍ഫ്യൂമുകളും ഡിയോഡ്രന്റുകളും ഉപയോഗിച്ച് ഇതിനെ പ്രതിരോധിയ്ക്കാന്‍ ശ്രമിക്കാറുണ്ടെങ്കിലും പലപ്പോഴും ഈ പ്രശ്‌നങ്ങള്‍ പൂര്‍ണമായി ഇല്ലാതാവണം എന്നില്ല. ഒരു ഗ്ലാസ്സ് വൈന്‍, തടി പോവാന്‍ ഒരാഴ്ച

ഇത്തരത്തില്‍ വിയര്‍പ്പ് സംബന്ധമായ പ്രശ്‌നങ്ങളും ചൊറിച്ചിലും എല്ലാം പലപ്പോഴും പല വിധത്തിലുള്ള അലര്‍ജികള്‍ക്ക് ഇടയാക്കും. ചര്‍മ്മത്തില്‍ ചൊറിച്ചിലും ചുവന്ന നിറവും മറ്റ് അലര്‍ജികളും ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. എന്നാല്‍ ഇതിനെയെല്ലാം പ്രതിരോധിയ്ക്കാന്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ നോക്കാം.

ടീ ട്രീ ഓയില്‍

അല്‍പം ടീ ട്രീ ഓയില്‍ എടുത്ത് കക്ഷത്തില്‍ അലര്‍ജി ഉള്ള സ്ഥലത്ത് തേച്ച് പിടിപ്പിക്കാം. നല്ലൊരു ആന്റി ബാക്ടീരിയല്‍ പ്രോപ്പര്‍ട്ടി എന്ന രീതിയില്‍ ഇത് പ്രവര്‍ത്തിയ്ക്കും.

കറ്റാര്‍വാഴ

ആന്റി ഓക്‌സിഡന്റുകള്‍ കൊണ്ട് സമ്പുഷ്ടമാണ് കറ്റാര്‍വാഴ. അലോവേര ജെല്‍ ഫ്രീസറില്‍ വെച്ച് അല്‍പം തണുപ്പിച്ച ശേഷം വിയര്‍പ്പ് ഗന്ധം ഉള്ള സ്ഥലത്ത് തേച്ച് പിടിപ്പിക്കുക. ഇത് നല്ലതുപോലെ ഗുണം ചെയ്യും.

വെളിച്ചെണ്ണ

വെളിച്ചെണ്ണയാണ് മറ്റൊന്ന്. ഏത് വിധത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കാന്‍ വെളിച്ചെണ്ണ സഹായിക്കുന്നു. ഇത് ചര്‍മ്മത്തിന്റെ ചൊറിച്ചിലിന് പരിഹാരം നല്‍കുന്നു. ആയുസ്സ് തീരാറായോ, ശരീരം പറയും

ആര്യവേപ്പ്

ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പോലെ സഹായിക്കുന്നതാണ് ആര്യവേപ്പ്. ആര്യവേപ്പിന്റെ ഇല അരച്ച് വെള്ളത്തില്‍ ചാലിച്ച് പ്രശ്‌നമുള്ള ശരീരഭാഗത്ത് പുരട്ടുക. 20 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. ദിവസത്തില്‍ ഒരു പ്രാവശ്യം ഇത്തരത്തില്‍ ചെയ്യാം.

ചോളകപ്പൊടി

ചോള നമ്മുടെ ഇഷ്ട ഭക്ഷണങ്ങളില്‍ ഒന്നാണ്. ഇതിന്റെ ഉമി എടുത്ത് കക്ഷത്തില്‍ തേച്ച് പിടിപ്പിക്കുക. അല്‍പ സമയം കഴിഞ്ഞ് കഴുകിക്കളയാം.

മദ്യം

മദ്യത്തിന് ദോഷവശങ്ങള്‍ ധാരാളം ഉണ്ടെങ്കിലും 10 തുള്ളി മദ്യം വെള്ളത്തില്‍ ഒഴിച്ച് ലാവെന്‍ഡര്‍ ഓയില്‍ മിക്‌സ് ചെയ്ത് സ്‌പ്രേ ചെയ്യുക.

നാരങ്ങ നീര്

നാരങ്ങ നീരും സൗന്ദര്യസംരക്ഷണത്തിന് എന്നും മുന്നില്‍ തന്നെയാണ്. ഒരു കഷ്ണം നാരങ്ങ എടുത്ത് അത് കക്ഷത്തില്‍ നല്ലതു പോലെ ഉരസുക. അല്‍പസമയത്തിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകാം.

ഐസ്

ഐസ് ആണ് മറ്റൊരു പ്രതിവിധി. ഇത് ദുര്‍ഗന്ധം അകറ്റും എന്നതിലുപരി യാതൊരു വിധത്തിലുള്ള അലര്‍ജികളോ ചൊറിച്ച്ിലോ ഉണ്ടാക്കില്ല എന്നതും കാര്യമാണ്.

വിറ്റാമിന്‍ ഇ

വിറ്റാമിന്‍ ഇ ഇത്തരത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു. ഇ കാപ്‌സ്യൂള്‍ എടുത്ത് അതിലെ ജെല്‍ കക്ഷത്തില്‍ തേച്ച് പിടിപ്പിക്കാം. ഇത് അലര്‍ജിയേയും മറ്റ് ചര്‍മ്മ പ്രശ്‌നങ്ങളേയും ഇല്ലാതാക്കുന്നു.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ആണ് മറ്റൊന്ന്. അല്‍പം ആപ്പിള്‍ സിഡാര്‍ വിനീഗര്‍ പഞ്ഞിയില്‍ എടുത്ത് കക്ഷത്തില്‍ തേച്ച് പിടിപ്പിക്കുക. ദിവസവും മൂന്ന് നേരവും ഇത്തരത്തില്‍ ചെയ്താല്‍ ഇത് എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങളേയും ഇല്ലാതാക്കുന്നു.

English summary

herbal remedies for armpit rashes

Listed in this article are herbal remedies for armpit rashes. To cure, heal nasty rashes try this homemade mask.
Please Wait while comments are loading...
Subscribe Newsletter