For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മോണ മുകളിലേക്ക് കയറുന്നുവോ, പരിഹാരം ഉടന്‍

സൗന്ദര്യസംരക്ഷണത്തില്‍ പല്ലിനുള്ള അതേ പ്രാധാന്യം തന്നെ മോണയ്ക്കുണ്ട്. മോണയെ സംരക്ഷിക്കാന്‍ വഴികള്‍

|

ദന്തസംരക്ഷണം സൗന്ദര്യസംരക്ഷണത്തിന്റെ കൂടെ ഭാഗമാണ്. ആരോഗ്യത്തിനും സൗന്ദര്യത്തിനും പല്ലുകള്‍ വൃത്തിയായും ഭംഗിയായും സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ പക്ഷേ പല്ലിനും മോണയ്ക്കും ഉണ്ടാകുന്ന പല അസുഖങ്ങളും പലപ്പോഴും നമ്മളെയെല്ലാം പല വിധത്തിലാണ് അലട്ടുന്നത്. തുടക്കത്തിലേ ശ്രദ്ധിച്ചാല്‍ ഒഴിവാക്കാം കഷണ്ടി

ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പരിഹാരം കാണാന്‍ കഴിയുന്ന പ്രശ്‌നങ്ങളാണ് ഇവയെല്ലാം. മോണ മുകളിലോട്ട് വലിഞ്ഞ് പല്ല് കൂടുതല് വെളിയിലേക്ക് വരുന്ന അവസ്ഥ പലരും അനുഭവിച്ചിട്ടുണ്ടാകും. എന്നാല്‍ ഇതിനും പരിഹാരം കാണാം. എങ്ങനെയെന്ന് നോക്കാം.

എന്തുകൊണ്ട് ഇങ്ങനെ വരുന്നു?

എന്തുകൊണ്ട് ഇങ്ങനെ വരുന്നു?

ദന്തസംരക്ഷണത്തിലെ അപാകത, പല്ല് ശരിയായ രീതിയില്‍ തേയ്ക്കാന്‍ കഴിയാതിരിയ്ക്കല്‍, ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍, പാരമ്പര്യമായി ഉണ്ടാകുന്ന ദന്തപ്രശ്‌നങ്ങള്‍, പുകവലി എന്നിവയെല്ലാം ഇത്തരത്തില്‍ മോണ മുകളിലേക്ക് വലിയാന്‍ കാരണമാകും.

 എങ്ങനെ ചികിത്സിക്കാം?

എങ്ങനെ ചികിത്സിക്കാം?

തുടക്കത്തിലാണ് ഇത് ശ്രദ്ധയില്‍ പെടുന്നതെങ്കില്‍ ഉടന്‍ തന്നെ നല്ലൊരു ദന്തരോഗ വിദഗ്ധനെ സമീപിയ്ക്കണം. താമസിയ്ക്കാതെ തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണം.

 കൃത്യസമയത്ത് ചികിത്സ

കൃത്യസമയത്ത് ചികിത്സ

കൃത്യസമയത്ത് ചികിത്സ കിട്ടാതെ വന്നാല്‍ പിന്നീടുള്ള മാര്‍ഗ്ഗം എന്ന് പറയുന്നത് സര്‍ജറി മാത്രമാണ്. പല്ലിന്റെ എല്ലുകളെ ക്രമമായി വെച്ചാണ് ഈ സര്‍ജറി ചെയ്യുന്നത്.

 പ്രകൃതി ദത്ത പരിഹാരങ്ങള്‍

പ്രകൃതി ദത്ത പരിഹാരങ്ങള്‍

എന്നാല്‍ സര്‍ജറിയും യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും ഇല്ലാതെ മോണ മുകളിലേക്ക് പോകുന്ന ഈ അവസ്ഥയെ ഇല്ലാതാക്കാം. അതിനായി ചില പ്രകൃതി ദത്തമാര്‍ഗ്ഗങ്ങള്‍ ഉണ്ട്. എന്തൊക്കെ എന്ന് നോക്കാം.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ആരോഗ്യ ഗുണങ്ങള്‍ ധാരാളമുള്ള ഒന്നാണ് ഗ്രീന്‍ ടീ. ആന്റി ഓക്‌സിഡന്റിന്റെ കലവറ എന്ന് തന്നെ ഇതിനെ പറയാം. ഗ്രീന്‍ ട സ്ഥിരമായി കുടിയ്ക്കുന്നത് മോണയും പല്ലും തമ്മിലുള്ള ബലം വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല മോണവീക്കവും മറ്റ് മോണരോഗങ്ങളും ഇല്ലാതാവുകയും ചെയ്യുന്നു.

കറ്റാര്‍വാഴ

കറ്റാര്‍വാഴ

കറ്റാര്‍ വാഴയാണ് മറ്റൊരപ പ്രകൃതി ദത്ത പരിഹാരം. കറ്റാര്‍വാഴ ജെല്‍ അല്‍പം വെള്ളത്തില്‍ മിക്‌സ് ചെയ്ത് കവിള്‍ കൊള്ളുക. അല്ലെങ്കില്‍ കറ്റാര്‍ വാഴ ജെല്‍ ഉപയോഗിച്ച് പല്ല് തേയ്ക്കുകയും ആവാം. ദിവസവും അഞ്ച് മിനിട്ടെങ്കിലും ഇത് ചെയ്യണം. മോണ മുകളിലേക്ക് വലിയുന്ന ഈ പ്രശ്‌നത്തെ ഇല്ലാതാക്കാന്‍ ഇത്രയും നല്ല പരിഹാരം വേറെ ഇല്ലെന്നു തന്നെ പറയാം.

വെളിച്ചെണ്ണ മതി

വെളിച്ചെണ്ണ മതി

വെളിച്ചെണ്ണ ഒഴിവാക്കിയുള്ള സൗന്ദര്യ സംരക്ഷണ മാര്‍ഗ്ഗങ്ങള്‍ ഇല്ലെന്നു തന്നെ പറയാം. വെളിച്ചെണ്ണ ഉപയോഗിച്ച് കവിള്‍ കൊള്ളുന്നത് ഇത്തരം പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു. എന്നാല്‍ വെളിച്ചെണ്ണയില്‍ അല്‍പം വെളുത്തുള്ളി നീരു കൂടി ചേര്‍ത്താല്‍ ഫലം ഇരട്ടിയാവും.

 കുന്തിരിയ്ക്കം

കുന്തിരിയ്ക്കം

കുന്തിരിയ്ക്കമാണ് മറ്റൊരു പരിഹാരം. കുന്തിരിയ്ക്കത്തിന്റെ പശ ഉണക്കിപ്പൊടിച്ച് വെള്ളത്തില്‍ മിക്‌സ് ചെയ്ത് പല്ല് തേച്ചാല്‍ മോണസംബന്ധമായി ഉള്ളതും ഉണ്ടാവാന്‍ പോകുന്നതുമായ എല്ലാ പ്രശ്‌നങ്ങളേയും ഇല്ലാതാക്കും.

 യൂക്കാലിപ്റ്റസ്

യൂക്കാലിപ്റ്റസ്

യൂക്കാലി തൈലം എന്ന് നമ്മള്‍ നിരവധി കേട്ടിട്ടുണ്ട്. ദന്തസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ യൂക്കാലിപ്റ്റസ് ഉപയോഗിച്ചിരുന്നു. മോണവലിയുന്നതിനും ഇത് ഉപയോഗിക്കാം. രണ്ട് ടേബിള്‍ സ്പൂണ്‍ വെള്ളത്തില്‍ രണ്ട് തുള്ളി യൂക്കാലിപ്റ്റസ് ഒഴിച്ച് അത് മോണയില്‍ നല്ലതു പോലെ മസ്സാജ് ചെയ്ത് പിടിപ്പിക്കാം.

English summary

Grow Back Your Receding Gums With The Help Of These Natural Remedies

Grow back your receding gums with the help of these natural remedies.
Story first published: Monday, November 7, 2016, 15:27 [IST]
X
Desktop Bottom Promotion