For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിവാഹദിനത്തില്‍ കല്ല്യാണച്ചെക്കന് മാറ്റ് കൂടാന്‍

വിവാഹദിനത്തില്‍ കല്ല്യാണപ്പെണ്ണിനും കല്ല്യാണച്ചെക്കനും തിളങ്ങാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍.

|

കല്ല്യാണദിവസം ചെക്കനും പെണ്ണും തന്നെയായിരിക്കും എല്ലാവരുടേയും ആകര്‍ഷണ കേന്ദ്രം. പലപ്പോഴും കല്ല്യാണച്ചെക്കനേക്കാള്‍ കൂടുതല്‍ ശ്രദ്ധ കല്ല്യാണപ്പെണ്ണിന് തന്നെയായിരിക്കും. എന്നാല്‍ എന്തുകൊണ്ട് വരനും അത്രത്തോളം ശ്രദ്ധ കിട്ടുന്നില്ല?

ഇനി വിവാഹദിവസം നിങ്ങള്‍ക്കും മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ച് പറ്റാം. അതിനായി കല്ല്യാണത്തിനു മുന്‍പ് കല്ല്യാണച്ചെക്കന്‍മാര്‍ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ കല്ല്യാണത്തിനും നിങ്ങള്‍ക്ക് ഭംഗിയായി അണിഞ്ഞൊരുങ്ങാം.

 ചര്‍മ്മം ശ്രദ്ധിക്കാം

ചര്‍മ്മം ശ്രദ്ധിക്കാം

ആദ്യം ശ്രദ്ധ കൊടുക്കേണ്ടത് ചര്‍മ്മത്തിനാണ്. ചര്‍മ്മത്തിന് വേണ്ടത്ര ശ്രദ്ധ കൊടുത്താല്‍ തന്നെ ഒരു വിധം കാര്യങ്ങള്‍ക്കെല്ലാം തീരുമാനമായി, നിങ്ങളുടെ ചര്‍മ്മം ഏത് തരത്തില്‍ പെട്ടതാണെന്നതാണ് ആദ്യം അറിയേണ്ട കാര്യം. അതനുസരിച്ചുള്ള ചര്‍മ്മസംരക്ഷണ വസ്തുക്കളാണ് ഉപയോഗിക്കേണ്ടത്.

മുടി

മുടി

മുടി സംരക്ഷണം സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്‍മാര്‍ക്കും അത്യാവശ്യമായി വേണ്ടതാണ്. വിവാഹത്തിന്റെ തലേ ദിവസം പോയി ഒരിക്കലും മുടി വെട്ടരുത്. മാത്രമല്ല ദിവസവും രണ്ട് നേരവും തല കഴുകേണ്ടത് അത്യാവശ്യമാണ്.

പുരികം

പുരികം

പുരികത്തിന്റെ കാര്യം പെണ്ണിന് മാത്രം ശ്രദ്ധിച്ചാല്‍ പോര. കല്ല്യാണച്ചെക്കനും പുരികത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധയാവാം. ഷേപ്പില്ലാത്ത പുരിതം ഷേപ്പ് ചെയ്യാന്‍ ശ്രദ്ധിക്കാം.

മുഖം

മുഖം

മുഖത്തിന്റെ മൊത്തത്തിലുള്ള ഭംഗിയെ കളയുന്ന ഒന്നും ചെയ്യരുത്. സോപ്പ് ഉപയോഗിക്കുമ്പോളും മറ്റേതെങ്കിലും തരത്തിലുള്ള മോയ്‌സ്ചുറൈസര്‍ ഉപയോഗിക്കുമ്പോഴും അല്‍പം ശ്രദ്ധിക്കാം.

മോയ്‌സ്ചുറൈസര്‍

മോയ്‌സ്ചുറൈസര്‍

ഫേസ്വാഷും മോയ്‌സ്ചുറൈസറും ഉപയോഗിക്കുമ്പോള്‍ അല്‍പം ശ്രദ്ധ കൂടുതല്‍ വേണം. ആളുകള്‍ പെട്ടെന്ന് ശ്രദ്ധിക്കുന്നത് മുഖത്തായിരിക്കും. അതുകൊണ്ട് തന്നെ മോ്‌സ്ചുറൈസറും സണ്‍സ്‌ക്രീന്‍ ലോഷനും എല്ലാം ഉപയോഗിക്കാം.

മീശയും താടിയും

മീശയും താടിയും

മീശയും താടിയും ഉളളവര്‍ അല്‍പം കൂടുതല്‍ ശ്രദ്ധ നല്‍കാം. ഒരിക്കലും വിവാഹത്തോടനുബന്ധിച്ച് മീശ വടിയ്ക്കാനോ താട് വെട്ടാനോ നില്‍ക്കരുത്. വിവാഹത്തിന് മൂന്ന് ദിവസം മുന്‍പെങ്കിലും ഇതെല്ലാം ചെയ്ത് വെയ്ക്കണം.

കാലുകളും കൈയ്യും

കാലുകളും കൈയ്യും

കാലും കൈയ്യും വൃത്തിയാക്കി വെയ്ക്കാനാണ് മറ്റൊരു ശ്രദ്ധ വേണ്ടത്. ഒരാളുടെ വൃത്തിയുടെ ഏറ്റവും അടിസ്ഥാന ഘടകമാണ് കൈയ്യും കാലും. മാത്രമല്ല നഖങ്ങള്‍ വൃത്തിയാക്കേണ്ടതും എടുത്ത് പറയേണ്ട ഒന്നാണ്.

English summary

grooming tips for men to look good on their wedding

Want to be the best-looking groom of the year? Read this! Seven grooming tips for men to look good on their wedding.
Story first published: Wednesday, December 7, 2016, 16:32 [IST]
X
Desktop Bottom Promotion