20-ല്‍ എങ്ങനെയോ അതുപോലെ തന്നെ 40-ലും

പ്രായക്കൂടുതല്‍ കുറച്ച് സൗന്ദര്യം സംരക്ഷിക്കാന്‍ പ്രകൃതി ദത്തമായ ഒരു മാര്‍ഗ്ഗം

Posted By:
Subscribe to Boldsky

പ്രായമാകുക എന്ന് പറയുന്നത് സാധാരണ സംഭവിയ്ക്കുന്ന ഒരു ശാരീരിക മാറ്റമാണ്. പ്രായമാകുന്തോറും പലപ്പോഴും നമ്മുടെ ശരീരത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളും സംഭവിയ്ക്കും. ഇതിനെയെല്ലാം പ്രതിരോധിയ്ക്കാന്‍ പലപ്പോഴും പല വിധത്തിലുള്ള സൗന്ദര്യസംരക്ഷണ മാര്‍ഗ്ഗങ്ങള്‍ പലരും ആശ്രയിക്കാറുണ്ട്. മുടിയെ അത്ഭുതപ്പെടുത്തും ആയുര്‍വ്വേദം

എന്നാല്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നതാണ് പല മാര്‍ഗ്ഗങ്ങളും. ഇതാകട്ടെ പ്രായക്കൂടുതല്‍ വീണ്ടും തോന്നിയ്ക്കാന്‍ കാരണമാകും എന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ ഇനി പ്രായക്കൂടുതല്‍ കുറച്ച് സൗന്ദര്യം സംരക്ഷിക്കാന്‍ പ്രകൃതി ദത്തമായ ഒരു മാര്‍ഗ്ഗം ഉണ്ട്. എന്താണെന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങള്‍

അഞ്ച് ടേബിള്‍ സ്പൂണ്‍ കാരറ്റ് ജ്യൂസ്, ഒരു ടേബിള്‍ സ്പൂണ്‍ ചോളപ്പൊടി, ഒരു ടേബിള്‍ സ്പൂണ്‍ പാല്‍പ്പാട എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍.

തയ്യാറാക്കുന്ന വിധം

നൂറ് മില്ലി വെള്ളത്തില്‍ ചോളപ്പൊടി മിക്‌സ് ചെയ്ത് നല്ലതു പോലെ ചൂടാക്കുക, ഇത് തണുത്തതിനു ശേഷം ഇതിലേക്ക് കാരറ്റ് ജ്യൂസ് പാല്‍പ്പാട എന്നിവ ചേര്‍ക്കുക. നല്ലതു പോലെ മൂന്ന് ചേരുവകളും മിക്‌സ് ചെയ്യുക.

ഉപയോഗിക്കേണ്ടതെങ്ങനെ?

മുഖം നന്നായി ക്ലീന്‍ ചെയ്ത ശേഷം ഈ ഫേസ്മാസ്‌ക് മുഖത്ത് തേച്ച് പിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം.

എപ്പോഴൊക്കെ ഉപയോഗിക്കാം

ഉപയോഗിക്കേണ്ടത് എപ്പോഴൊക്കെ എന്നതാണ് പ്രധാന കാര്യം. ആഴ്ചയില്‍ അഞ്ച് പ്രാവശ്യമെങ്കിലും ഇത് ഉപയോഗിക്കണം. അല്ലാത്ത പക്ഷം നിങ്ങളുദ്ദേശിയ്ക്കുന്ന ഫലം ലഭിയ്ക്കണം എന്നില്ല.

മുഖത്തെ പാടുകള്‍ നീക്കുന്നു

വാര്‍ദ്ധക്യസംബന്ധമായ പ്രശ്‌നങ്ങള്‍ ആദ്യം പ്രതിഫലിയ്ക്കുന്നത് മുഖത്താണ്. ഇതിനെ ഇല്ലാതാക്കാന്‍ ഈ ഫേസ്മാസ്‌കിന് കഴിയും. വാര്‍ദ്ധക്യസംബന്ധമായി മുഖത്തുണ്ടാകുന്ന പാടുകള്‍ ഇല്ലാതാക്കുന്നു.

ചുളിവ് മാറ്റുന്നു

മുഖത്തുണ്ടാകുന്ന ചുളിവ് ഇല്ലാതാക്കി മുഖത്തിന് നിറവും തിളക്കവും നല്‍കാന്‍ ഈ കൂട്ട് ഫലപ്രദമാകുന്നു.

കണ്ണിന് താഴെയുള്ള കറുപ്പ്

വയസ്സായെന്ന് ആദ്യം വിളിച്ച് പറയുന്നത് കണ്ണാണ്. കണ്ണിന് താഴെയുള്ള കറുപ്പാണ് ഏറ്റവും വലിയ പ്രശ്‌നം. ഇതിനെ ഇല്ലാതാക്കാനും ഈ ഫേസ്മാസ്‌ക് സഹായിക്കുന്നു.

Story first published: Thursday, November 3, 2016, 10:33 [IST]
English summary

Do This Every Week And Look Like You are in Your 20s

By using this natural mask, your skin will be moisturized and firmer, reducing the fatigue signs
Please Wait while comments are loading...
Subscribe Newsletter