For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എല്ലാ പുരുഷന്‍മാരും പിന്തുടരണം ഈ ശീലങ്ങള്‍

ചര്‍മ്മസംരക്ഷണത്തില്‍ പുരുഷന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം.

By Super Admin
|

ഇന്ത്യന്‍ പുരുഷന്‍മാരില്‍ അധികം മോടിയാക്കി നടക്കുന്നവര്‍ വളരെ കുറവാണ്. അവര്‍ കൂടുതലായി തങ്ങളുടെ ചര്‍മ്മത്തിന് ശ്രദ്ധകൊടുക്കാറില്ല , പുരുഷന്‍മാരുടെ ചര്‍മ്മത്തെ കുറിച്ച് പറയുന്ന ടിപ്‌സും കുറവാണെന്നു വേണം മനസിലാക്കാന്‍. കക്ഷത്തിലെ വിയര്‍പ്പ് കൂടുതല്‍ പ്രശ്‌നമാകുമ്പോള്‍

പുരുഷന്‍മാര്‍ ഇങ്ങനെ അവരുടെ ചര്‍മ്മത്തെ കെയര്‍ ചെയ്യാതെ പോയാന്‍ അതിന്റെ പരണിതഫലം അല്‍പം കഠിനമായിരിക്കും. ദിവസവും കുറച്ചു സമയം നിങ്ങളുടെ ചര്‍മ്മത്തിനുവേണ്ടി മാറ്റിവെക്കുകയാണെങ്കില്‍ ഇതിന്റെ ഫലം നിങ്ങളുടെ മുഖത്ത് ദര്‍ശിക്കാവുന്നതാണ്.

വെള്ളം കുടിക്കുക

വെള്ളം കുടിക്കുക

ആരോഗ്യത്തിന് വെള്ളം കുടിക്കുക എന്ന് നിങ്ങള്‍ ധാരാളം കേട്ടിട്ടുണ്ടാവും. കൃത്യമായ അളവില്‍ ദിവസവും വെളളം കുടിക്കുക , ഇതിന്റെ ഫലം നിങ്ങളുടെ ചര്‍മ്മത്തില്‍ കാണാന്‍ കഴിയുന്നതാണ്. ധാരാളം വെളളം കടിക്കുന്നത് നിങ്ങളുടെ ചര്‍മ്മത്തിലെ വിഷാംശങ്ങള്‍ നീക്കാനും ചര്‍മ്മം വൃത്തിയുളളതാക്കാനും സഹായിക്കും

ഫെയ്‌സ് സ്‌ക്രബ് ഉപയോഗിക്കുക

ഫെയ്‌സ് സ്‌ക്രബ് ഉപയോഗിക്കുക

എല്ലാവരുടെയും ചര്‍മ്മം വെത്യസ്ഥമായിരിക്കും അവരവരുടെ ചര്‍മ്മത്തിന് അനുയോജ്യമായ സ്‌ക്രബ ഉപയോഗിക്കുക. കറ്റാര്‍വാഴ ജെല്‍ നല്ലൊരു സ്‌ക്രബ് ആണ് , ഇത് എല്ലാ ചര്‍മ്മത്തിനും അനുയോജ്യവുമാണ്.

സണ്‍സ്‌ക്രീന്‍ ലോഷന്‍

സണ്‍സ്‌ക്രീന്‍ ലോഷന്‍

ഇന്ത്യന്‍ കാലാനസ്ഥ അനുസരിച്ച് സൂര്യന്‍ അല്‍പ്പം കഠിനം ആണ്. സൂര്യപ്രകാശം നേരിട്ട് നിങ്ങളുടെ ചര്‍മ്മത്തില്‍ പതിക്കുകയാണെങ്കില്‍ ചര്‍മ്മ കോശങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതാണ്, അതിനാല്‍ നിങ്ങള്‍ വെയിലില്‍ ഇറങ്ങുമ്പോള്‍ മറക്കാതെ സണ്‍ സ്‌ക്രീന്‍ ലോഷന്‍ ഉപയോഗിക്കുക

ചര്‍മ്മത്തിലെ ഈര്‍പ്പം നിലനിര്‍ത്തുക

ചര്‍മ്മത്തിലെ ഈര്‍പ്പം നിലനിര്‍ത്തുക

ചര്‍മ്മത്തിലെ ഈര്‍പ്പം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. മോയിസ്ചറയ്‌സര്‍ ഉപയോഗിക്കുന്നത് നിങ്ങളുടെ ചര്‍മ്മത്തെ യൗവനത്തോടെയും തേജസോടെയും നിലനിര്‍ത്താന്‍ സഹായിക്കും. പകല്‍ സമയങ്ങളില്‍ ലളിതമായും രാത്രി അല്‍പ്പം കട്ടിയായും മോയിസ്ചറയ്‌സര്‍ ഉപയോഗിക്കാവുന്നതാണ്.

 പച്ചകറികള്‍ ഉപയോഗിക്കുക

പച്ചകറികള്‍ ഉപയോഗിക്കുക

പഴങ്ങളും ഫ്രഷ് ആന്‍ഡ് ഗ്രീന്‍ പച്ചകറികള്‍ കഴിക്കുക ,നിങ്ങളുടെ ഭക്ഷണക്രമത്തില്‍ പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കുന്നത് നിങ്ങളുടെ ചര്‍മ്മം തിളക്കമുളളതും ആരോഗ്യമുളളതുമാക്കും

 ഉപ്പ് പരമാവധി കുറയ്ക്കുക

ഉപ്പ് പരമാവധി കുറയ്ക്കുക

നിങ്ങള്‍ക്ക് ധാരാളം ഉപ്പ് കഴിക്കുന്ന ശീലമുണ്ടങ്കില്‍ അത് പരമാവധി കുറയ്ക്കുക , കാരണം ഉപ്പ് നിങ്ങളുടെ മുഖം ചീര്‍ക്കാന്‍ ഇടവരുത്തുന്നു.

 മതിയായി ഉറങ്ങുക

മതിയായി ഉറങ്ങുക

നിങ്ങള്‍ വേണ്ടുവോളം ഉറങ്ങിയില്ലങ്കില്‍ നിങ്ങളുടെ കണ്ണിനു താഴെ കറുത്ത പാടുകള്‍ വരുന്നതാണ്. ദിവസം 7 മണിക്കൂറെങ്കിലും തീര്‍ച്ചയായും ഉറങ്ങേണ്ടതാണ്. ഇത് നിങ്ങളുടെ ചര്‍മ്മം ആരോഗ്യത്തോടെ നിലനിര്‍ത്തുന്നതാണ്.

വ്യായാമങ്ങള്‍ ചെയ്യുക

വ്യായാമങ്ങള്‍ ചെയ്യുക

വ്യായാമങ്ങള്‍ ചെയ്യേണ്ടത് അത്യാവശ്യമാണ്. നിങ്ങള്‍ ദിവസവും ജിമ്മില്‍ പോവണമെന്നല്ല , ദിവസവും നിങ്ങള്‍ എന്തെങ്കിലും ഫിസിക്കല്‍ ആക്ടിവിറ്റി ചെയ്യേണ്ടതാണ്. ഇത് നിങ്ങളുടെ ശാരീരിക ആരോഗ്യത്തിനും ചര്‍മ്മ ആരോഗ്യത്തിനും വളരെ നല്ലതാണ്.

English summary

Daily Habits Every Indian Man Should Follow To Get Great Skin

Here are 8 daily habits that will make your skin glow, read to know more
Story first published: Tuesday, October 18, 2016, 15:25 [IST]
X
Desktop Bottom Promotion