ആര്യവേപ്പിലെ ഈ ഗുണം അറിയാതെ പോകരുത്‌

സൗന്ദര്യസംരക്ഷണത്തില്‍ ആര്യവേപ്പിന്റെ പ്രാധാന്യം എന്താണെന്ന് നോക്കാം.

Posted By:
Subscribe to Boldsky

ആര്യവേപ്പ് എന്ന് പറഞ്ഞാല്‍ തന്നെ ഔഷധഗുണങ്ങളുടെ കലവറയാണ്. ആര്യവേപ്പിന്റെ ഗുണങ്ങളാകട്ടെ അത്രയ്ക്കധികമാണ് എന്നതാണ് സത്യം. ആരോഗ്യഗുണങ്ങള്‍ മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും ആര്യവേപ്പ് അത്രയ്ക്കധികം മുന്നിലാണ്. ഒരു മുടി പോലും കൊഴിയില്ല, ഉറപ്പുള്ള പരിഹാരം

എന്തൊക്കെ സൗന്ദര്യ ഗുണങ്ങളാണഅ ആര്യവേപ്പിന് ഉള്ളതെന്ന് നിങ്ങള്‍ക്കറിയാമോ? പലപ്പോഴും ആര്യ വേപ്പ് വെറുതേ തൊട്ടാല്‍ പോലും പല തരത്തിലുള്ള ചര്‍മ്മ രോഗങ്ങള്‍ക്കും പരിഹാരമാണ്. എന്തൊക്കെ സൗന്ദര്യ ഗുണങ്ങളാമ് ആര്യവേപ്പിലുള്ളത് എന്ന് നോക്കാം. വേദനയില്ലാതെ മുഖത്തെ രോമം കളയാം 5 മിനിട്ടില്‍

അണുബാധ തടയുന്നു

കുളിയ്ക്കാനുള്ള വെള്ളത്തില്‍ അല്‍പം ആര്യ വേപ്പ് ഇട്ടു വെച്ച് അല്‍പസമയം കഴിഞ്ഞ് ഈ വെള്ളം കൊണ്ട് കുളിയ്ക്കാം. ഇത് ശരീരത്തിലെ അണുബാധ തടയുന്നു.

മുഖക്കുരു

മുഖക്കുരു കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ ഇനി മുതല്‍ ആര്യവേപ്പിനെ കൂട്ട് പിടിച്ചോളൂ. ആര്യവേപ്പ് ചൂടുവെള്ളത്തിലിട്ട് ഈ വെള്ളം കൊണ്ട മുഖം കഴുകിയാല്‍ മുഖക്കുരുവിനെ ഭയക്കേണ്ട.

ബ്ലാക്ക്‌ഹെഡ്‌സ്

അതുപോലെ തന്നെ ബ്ലാക്ക്‌ഹെഡ്‌സിനെ പേടിയ്‌ക്കേണ്ട ആവശ്യമില്ല ഇനി. കാരണം ആര്യവേപ്പിലയിട്ട വെള്ളം കോട്ടണ്‍ തുണിയില്‍ മുക്കി ഉറങ്ങുന്നതിനു മുന്‍പ് മുഖത്ത് വെയ്ക്കുക. ഇത് ബ്ലാക്ക്‌ഹെഡ്‌സിനെ അകറ്റുന്നു.

ഫേസ്പാക്ക്

ഫേസ്പാക്കായും ആര്യവേപ്പ് ഉപയോഗിക്കാം. ആര്യവേപ്പിലയും ഓറഞ്ച് തൊലിയും ചേര്‍ത്ത് തിളപ്പിയ്ക്കാം, ഇത് പള്‍പ്പ് രൂപത്തിലാക്കി തേനില്‍ ചാലിച്ച് മുഖത്ത് തേയ്ക്കാം.

ഹെയര്‍ കണ്ടീഷണര്‍

ഹെയര്‍ കണ്ടീഷണര്‍ ആണ് ആര്യവേപ്പ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ആര്യവേപ്പ് അരച്ച് തലയില്‍ തേച്ച് പിടിപ്പിക്കുന്നത് നല്ലൊരു കണ്ടീഷണറിന്റെ ഗുണം ചെയ്യും.

തലയിലെ ചൊറിച്ചിലിന്

തലയിലെ ചൊറിച്ചിലിനും പരിഹാരമാണ് ആര്യവേപ്പ്. തലയില്‍ അമുബാധയോ താരനോ പേനോ കൊണ്ടുണ്ടാകുന്ന ചൊറിച്ചിലിന് പരിഹാരമാണ് ആര്യവേപ്പിന്റെ ഇല.

പ്രാണികളുടെ കടിയേറ്റാല്‍

പ്രാണികളുടെ കടിയേറ്റാല്‍ പരിഹാരം കാണാനും ആര്യവേപ്പ് തന്നെ ഉത്തമം. ഇത് പ്രാണി കടിച്ചാലുണ്ടാകുന്ന വിഷാംശത്തെ ഇല്ലാതാക്കുന്നു.

English summary

benefits of neem leaves for skin and hair

Continue reading to learn seven fantastic beauty benefits of neem.
Please Wait while comments are loading...
Subscribe Newsletter