For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സൗന്ദര്യ സംരക്ഷണം തേനിലൂടെ...

By Super
|

തേന്‍ ഇഷ്ടമില്ലാത്ത ആരെങ്കിലുമുണ്ടാകുമോ? നിങ്ങള്‍ ഇതുവരെയും ചിന്തിക്കുക പോലും ചെയ്തിട്ടില്ലാത്ത പല കാര്യങ്ങള്‍ക്കും തേന്‍ ഉപയോഗപ്പെടുത്താനാവും. കോക്ക്ടെയില്‍ മുതല്‍, മത്തങ്ങ കുരുവില്‍ വരെ ചേര്‍ത്തും, ജലദോഷവും, ചുണ്ട് വിണ്ട് കീറലുമുണ്ടാകുമ്പോള്‍ ഔഷധമായുമൊക്കെ തേന്‍ ഉപയോഗിക്കാം.

പാടുകള്‍ നീക്കാന്‍ പഴസത്ത്

ഇവയൊക്കെ അറിയുമ്പോള്‍ തേനിന് സാധ്യമല്ലാത്ത എന്തെങ്കിലുമുണ്ടോ എന്ന ചോദ്യം നിങ്ങള്‍ക്കുണ്ടായേക്കാം. അനുദിന ജീവിതത്തില്‍ തേന്‍ ഉപയോഗപ്പെടുത്താവുന്ന പതിനഞ്ച് സൗന്ദര്യ സംരക്ഷണ മാര്‍ഗ്ഗങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

1. ലിപ് സ്ക്രബ്

1. ലിപ് സ്ക്രബ്

തേനും വെളിച്ചെണ്ണയും ചേര്‍ത്ത് തയ്യാറാക്കിയ ലിപ് സ്ക്രബ് നനവ് നല്കുമ്പോള്‍, പഞ്ചസാര ചേര്‍ത്താല്‍ ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യാനും, കടുപ്പം കുറഞ്ഞ പുതിനയെണ്ണ ചേര്‍ത്താല്‍ ഉന്മേഷം നല്കുന്ന ഗന്ധം ലഭിക്കാനും സഹായിക്കും.

2. കോഫി തേന്‍ പഞ്ചസാര സ്ക്രബ്

2. കോഫി തേന്‍ പഞ്ചസാര സ്ക്രബ്

കാപ്പിയുടെ മട്ട് തണുപ്പിച്ചാല്‍ മികച്ച സ്ക്രബാണ്. ആന്‍റി ഇന്‍ഫ്ലമേറ്ററി, ആന്‍റി ബാക്ടീരിയല്‍ ഘടകങ്ങളടങ്ങിയ ഇത് തൊലി നീക്കം ചെയ്യുന്നതിനുള്ള സ്ക്രബിനുപരിയായ സഹായവും ചെയ്യും.

3. കറുവപ്പട്ടയും തേനും

3. കറുവപ്പട്ടയും തേനും

ചളിയുടെ നിറം തോന്നിക്കുന്ന ഈ മാസ്ക് മുഖത്തെ കുരുക്കളകറ്റാന്‍ സഹായിക്കും. ഇതില്‍ രോഗശമനം നല്കുന്ന ആന്‍റി ബാക്ടീരിയല്‍ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്.

4. ഫോേസ്മാസ്കിന് തിളക്കവും മുറുക്കവും

4. ഫോേസ്മാസ്കിന് തിളക്കവും മുറുക്കവും

അടുക്കളയില്‍ തന്നെ ലഭ്യമായ സാധനങ്ങള്‍ ഉപയോഗിച്ചുള്ള ഈ മാസ്ക് ചര്‍മ്മത്തിന് തിളക്കം നല്കുന്നതിന് പുറമേ ചര്‍മ്മത്തെ ദൃഡമാക്കുകയും കുരുക്കളകറ്റുകയും, പാടുകള്‍ മങ്ങാന്‍ സഹായിക്കുകയും ചെയ്യും.നാരങ്ങ ചര്‍മ്മത്തിന് ചിലപ്പോള്‍ പ്രശ്നമുണ്ടാക്കുമെന്നതിനാല്‍ പരീക്ഷിച്ച ശേഷം മാത്രമേ മുഖത്ത് മുഴുവനും തേക്കാവൂ.

5. അവൊക്കാഡോ തേന്‍ മാസ്ക്

5. അവൊക്കാഡോ തേന്‍ മാസ്ക്

വളരെ ലളിതവും ഫലപ്രദവുമാണ് അവൊക്കാഡോയും തേനും ചേര്‍ത്ത മാസ്ക്. അല്പം വൃത്തിരഹിതമായി കാണപ്പെടാമെങ്കിലും വളരെ ഗുണപ്രദം തന്നെയാണിത്.

6. മത്തങ്ങ പൈ ലിപ് ബാം

6. മത്തങ്ങ പൈ ലിപ് ബാം

കഴിക്കാവുന്നതും നല്ല നനവ് നല്കുന്നതുമാണ് ഈ മധുരമുള്ള ലിപ് ബാം.

7. ഓട്ട്മീല്‍ തേന്‍ സ്ക്രബ്

7. ഓട്ട്മീല്‍ തേന്‍ സ്ക്രബ്

പതിവായുപയോഗിക്കുന്ന ക്ലെന്‍സര്‍ ഫലപ്രദമാകുന്നില്ല എന്ന് നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍ പരീക്ഷിക്കാവുന്ന ഒന്നാണിത്. വരണ്ട കാലാവസ്ഥയിലും, ചൊറിച്ചിലനുഭവപ്പെടുന്ന ചര്‍മ്മത്തിലും ഇത് ഫലപ്രദമാണ്.

8. തേന്‍ ഷാംപൂ

8. തേന്‍ ഷാംപൂ

തേനും വെള്ളവും ഉപയോഗിച്ചുള്ള ഷാംപൂ തലമുടിയിലെ പ്രകൃതിദത്ത എണ്ണകളെ നീക്കം ചെയ്യാതെ മുടി വൃത്തിയാക്കും എന്നാണ് വിശ്വാസം. കൂടാതെ താരനും മുടിയുടെ കെട്ട് പിണയലും മാറ്റുകയും മുടിക്ക് തിളക്കവും നിറവും മൃദുലതയും നല്കാനും സഹായിക്കും.

9. തേന്‍ ഹെയര്‍ മാസ്ക്

9. തേന്‍ ഹെയര്‍ മാസ്ക്

തേന്‍ കൊണ്ടുള്ള ഷാംപൂ ഉപയോഗിക്കാന്‍ പദ്ധതിയുണ്ടെങ്കില്‍ ഈ ഹെയര്‍മാസ്ക് വളരെ ഉപകാരപ്രദമാകും. താരതമ്യേന ചെലവ് കുറഞ്ഞ ഇത് മുടിക്ക് നനവ് നല്കാനും സൗന്ദര്യ സംരക്ഷണത്തിനും ഏറെ സഹായിക്കും.

10. തേന്‍ ബോഡി വാഷ്

10. തേന്‍ ബോഡി വാഷ്

നാല് ലളിതമായ ചേരുവകള്‍ മാത്രമുള്ള ഒരു തേന്‍ ബോഡിവാഷ് ചര്‍മ്മത്തിന് ഏറെ അനുയോജ്യമാണ്. ശരീരം വൃത്തിയോടെയിരിക്കാന്‍ ഇത് സഹായിക്കുകയും ചെയ്യും.

11. തേന്‍ തേങ്ങ ബോഡി ബട്ടര്‍

11. തേന്‍ തേങ്ങ ബോഡി ബട്ടര്‍

കട്ടികുറഞ്ഞ ക്രീം ബോഡി ബട്ടറില്‍ ഉപയോഗിക്കുന്നത് തേന്‍ മെഴുകാണ്. ഇത് തേനിന്‍റെ സുഗന്ധം നല്കാനും സഹായിക്കും.

12. തേന്‍ കറുവപ്പട്ട മിശ്രിതം

12. തേന്‍ കറുവപ്പട്ട മിശ്രിതം

കേശ സംരക്ഷ​ണത്തിന് - ചര്‍മ്മത്തിലെ തകരാറുകള്‍ പരിഹരിക്കാന്‍ കഴിവുള്ളതാണ് കറുവപ്പട്ട. തലമുടിയെ ഉത്തേജിപ്പിക്കുന്ന ഘടകങ്ങളും ഇതില്‍ അടങ്ങിയിരിക്കുന്നു. ഈ സുഗന്ധ ദ്രവ്യം രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും, അത് വഴി തലമുടി വേഗത്തില്‍ വളരാനും സഹായിക്കും. ഹെയര്‍ സ്ട്രെയ്റ്റനിങ്ങ് ഹണി മാസ്കിനൊപ്പം ഇത് ഉപയോഗിക്കുന്നത് വളരെ ഫലപ്രദമായിരിക്കും.

13. ബേഡി ബട്ടര്‍

13. ബേഡി ബട്ടര്‍

തേന്‍, വെളിച്ചെണ്ണ, നാരങ്ങ എന്നിവ ഉപയോഗിച്ച് വീട്ടില്‍ തന്നെ നിര്‍മ്മിക്കാവുന്ന ബട്ടര്‍ ചര്‍മ്മസംരക്ഷ​ണത്തിന് മാത്രമല്ല ഷേവ് ചെയ്യുമ്പോഴും ഉപയോഗിക്കാവുന്നതാണ്. ചായക്ക് രുചിയും സുഗന്ധവും നല്കാനും ഇത് ഉപയോഗിക്കാം.

14. പാദസംരക്ഷണം

14. പാദസംരക്ഷണം

വേനല്‍ക്കാലത്ത് പാദങ്ങള്‍ വരണ്ട് പൊട്ടുന്നത് സാധാരണമാണ്. ഈ പ്രശ്നം പരിഹരിക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗങ്ങളിലൊന്നാണ് തേന്‍ കൊണ്ട് പാദം നനയ്ക്കുന്നത്.

15. തേനും തേങ്ങയും

15. തേനും തേങ്ങയും

വളരെ നൈസര്‍ഗ്ഗികമായ കഴിവുള്ള ഒന്നാണ് തേനും തേങ്ങയും ചേര്‍ന്നുള്ള ലേപനം.

English summary

Ways To Add Honey To Your Beauty Routine

Who doesn’t love honey? Maybe the most multi-talented edible we’ve come across, this sweetness can be put to use in more ways than we ever (ever) thought possible.
Story first published: Wednesday, January 28, 2015, 9:34 [IST]
X
Desktop Bottom Promotion