For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്പാ മുടിക്കും ചര്‍മ്മത്തിനും

By Sruthi K M
|

സൗന്ദര്യസംരക്ഷണത്തിനായി ഇന്ന് മിക്കവരും ആശ്രയിക്കുന്ന ചികിത്സാരീതിയാണ് സ്പാ. ചര്‍മ്മത്തിന് മാത്രമല്ല ഹെയര്‍ സ്പായും ഇന്ന് ലഭ്യമാണ്. ആരോഗ്യമുള്ള തലമുടി സ്വന്തമാക്കാന്‍ വീട്ടിലിരുന്നും ഹെയര്‍ സ്പാ ചെയ്യാം. പതിനാറാം നൂറ്റാണ്ടില്‍ സ്പാ ഒരു വാട്ടര്‍ തെറാപ്പിയായിരുന്നു.

കറുപ്പുമാറ്റും ഫേസ്മാസ്‌ക്ക്

ശുദ്ധമായ ജലത്തിലൂടെ ശരീരത്തിന് ഉന്മേഷം നല്‍കുകയാണ് ഇതിലൂടെ ചെയ്യുന്നത്. മങ്ങിയ വെളിച്ചമുള്ള മുറി, അകമ്പടിയായി സംഗീതവും ഒപ്പം മൃദുവായ മസാജിങ്ങും, അതാണ് സ്പാ. സൗന്ദര്യസംരക്ഷണ രംഗത്ത് ഇപ്പോള്‍ ഏറ്റവും പ്രാമുഖ്യമുള്ളത് സ്പാ ട്രീറ്റ്‌മെന്റുകള്‍ക്കാണ്.

സ്പാ ട്രീറ്റ്‌മെന്റ്

സ്പാ ട്രീറ്റ്‌മെന്റ്

ജലത്തിലൂടെ ആരോഗ്യവും സൗന്ദര്യവും വര്‍ദ്ധിപ്പിക്കുക എന്നതാണ് സ്പാ കൊണ്ടുദ്ദേശിക്കുന്നത്.

പ്രയോജനങ്ങള്‍

പ്രയോജനങ്ങള്‍

ഉന്മേഷത്തിനും ശരീരസൗന്ദര്യത്തിനും സ്പാ ഗുണം ചെയ്യും. ചര്‍മ്മം മൃദുവാക്കാന്‍ ബോഡി സ്പായ്ക്ക് കഴിയും. മുടികൊഴിച്ചില്‍ തടയാനും താരന്‍ നീക്കം ചെയ്യാനും ഹെയര്‍ സ്പാ സഹായിക്കും.

ഹെയര്‍ സ്പാ

ഹെയര്‍ സ്പാ

പാര്‍ലറില്‍ പോയി ചെയ്യുന്നതിനേക്കാള്‍ നല്ലത് വീട്ടിലിരുന്ന് ചെയ്യുന്നതാണ്. ഹെയര്‍ സ്പായ്ക്ക് പല ഘട്ടങ്ങളുണ്ട്. ഓയിലിംഗ്, ഹെയര്‍ മാസ്‌ക്, ഷാംപൂ വാഷ് എന്നിങ്ങനെ.

ഓയിലിംഗ്

ഓയിലിംഗ്

തലയോട്ടില്‍ എണ്ണ തേച്ച് പിടിപ്പിക്കുന്നതിനെയാണ് ഓയിലിംഗ് എന്നുപറയുന്നത്. ഇതിന് ഒലീവ് ഓയില്‍ ഉപയോഗിക്കാം. മുടി നന്നായി ബ്രഷ് ചെയ്തതിനുശേഷം ഓലീവ് ഓയില്‍ തേച്ച് പിടിപ്പിക്കുക. അതിനുശേഷം ഇളം ചൂട് വെള്ളത്തില്‍ മുക്കിയ ടവ്വല്‍ കൊണ്ട് മുടി 10 മിനിട്ട് പൊതിഞ്ഞ് വെയ്ക്കുക.

ഹെയര്‍ മസാക്

ഹെയര്‍ മസാക്

ഓയിലിംഗിനുശേഷം തലയോട്ടിലും മുടിയിഴകളിലും ഹെയര്‍ മാസ്‌ക് ഇടാം. ഒരു മുട്ട, രണ്ട്‌സ്പൂണ്‍ തേന്‍, മൂന്ന് സ്പൂണ്‍ പാല്‍, അഞ്ച് സ്പൂണ്‍ ഒലീവ് ഓയില്‍ എന്നിവ യോജിപ്പിച്ച് ഹെയര്‍മാസ്‌ക് ഉണ്ടാക്കി തേക്കാം. അരമണിക്കൂര്‍ ആവശ്യമാണ്.

ഷാംപൂ വാഷ്

ഷാംപൂ വാഷ്

ഹെയര്‍ മാസ്‌ക് കഴിഞ്ഞതിനുശേഷം ഹെയര്‍ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. ശേഷം സ്പാ നറിഷിംഗ് ക്രീം പുരട്ടണം. രണ്ട് മിനിട്ട് കഴിഞ്ഞ് മുടി കഴുകി ഉണക്കണം. താരന്‍ അകറ്റാന്‍ ആന്റിഡാന്‍ഡ്രഫ് ലിക്വിഡ് തലയോട്ടില്‍ പുരട്ടുന്നതും നല്ലതാണ്.

ബോഡി സ്പാ

ബോഡി സ്പാ

ശരീരത്തിലെ പാടുകള്‍ മാറ്റി ചര്‍മ്മം മൃദുവാക്കാന്‍ സഹായിക്കും. ചോക്ലേറ്റ് സ്പാ, മസാല സ്പാ, ബോഡി പോളിഷ്, വോദിക് സ്പാ എന്നിങ്ങനെ പലതരത്തിലുണ്ട്. മാസത്തിലൊരിക്കല്‍ ചെയ്യുന്നത് നല്ലതാണ്.

ശ്രദ്ധിക്കേണ്ടത്

ശ്രദ്ധിക്കേണ്ടത്

ചര്‍മരോഗങ്ങളായ അലര്‍ജി, തൊലിപ്പുറത്തുള്ള തടിപ്പ് എന്നിവയില്ലെന്ന് ഉറപ്പുവരുത്തിയശേഷം മാത്രമേ സ്പാ ചെയ്യാവൂ.

ചെയ്യേണ്ട വിധം

ചെയ്യേണ്ട വിധം

ആദ്യം വലിയ ഉരുളിയില്‍ വെള്ളമൊഴിച്ച് കാല്‍ അതിലേക്ക് മുക്കിവയ്ക്കും. അതിനുശേഷം നനവുള്ള സ്‌പോഞ്ചോ തുണിയോ കൊണ്ട് ശരീരം വൃത്തിയാക്കും.

അടുത്ത ഘട്ടം

അടുത്ത ഘട്ടം

ശരീരത്തിലെ അഴുക്കും മൃതകോശങ്ങളും ഇല്ലാതാക്കാന്‍ സ്‌ക്രബിടണം. ഓരോ ചര്‍മകാടര്‍ക്കും ഓരോ തരത്തിലുള്ള സ്‌ക്രബാണ് ഉപയോഗിക്കുക. ചോക്ലേറ്റ്, മസാല, കോക്കനറ്റ് എന്നിങ്ങനെ പലതരത്തിലുണ്ട്.

വരണ്ട ചര്‍മത്തിന്

വരണ്ട ചര്‍മത്തിന്

വരണ്ട ചര്‍മത്തിന് മസാല സ്‌ക്രബ് ഉപയോഗിക്കുന്നതാണ് നല്ലത്.

ചോക്ലേറ്റ് സ്‌ക്രബ്

ചോക്ലേറ്റ് സ്‌ക്രബ്

ചോക്ലേറ്റ് സ്‌ക്രബ് എല്ലാത്തരം ചര്‍മക്കാര്‍ക്കും ഉപയോഗിക്കാം. ഇതില്‍ ബദാം, പഞ്ചസാര എന്നിവ അടങ്ങിയിരിക്കുന്നു.

കോക്കനറ്റ് സ്‌ക്രബ്

കോക്കനറ്റ് സ്‌ക്രബ്

മൃദുലമായ ചര്‍മമുള്ളവര്‍ക്ക് കോക്കനറ്റ് സ്‌ക്രബാണ് നല്ലത്.

രണ്ടാം ഘട്ടം

രണ്ടാം ഘട്ടം

രണ്ടാം ഘട്ടം ചര്‍മ്മത്തില്‍ ആവി കൊള്ളിക്കുകയാണ് ചെയ്യുക. ചര്‍മകോശങ്ങള്‍ക്ക് തടസമില്ലാതെ ശ്വസിക്കാന്‍ ഇത് സഹായിക്കും. ശേഷം ശരീരം തുടച്ച് അരോമ എണ്ണ ഉപയോഗിച്ച് മസാജ് ചെയ്യും.

നാലാം ഘട്ടം

നാലാം ഘട്ടം

നാലാം ഘട്ടമാണ് പാക്കിടുന്നത്. ശേഷം അലൂമിനിയം ഫോയിലോ, ക്ലിങ് ഫിലിമോ ഉപയോഗിച്ച് ശരീരം പൊതിയും. അതിനുമുകളില്‍ ടവ്വല്‍ ചുറ്റും. പത്ത് മിനിട്ട് കഴിഞ്ഞ് തുണി കൊണ്ട് ശരീരം തുടക്കും.

ക്രീം

ക്രീം

അടുത്തതായി ക്രീം പുരട്ടാം. ചോക്ലേറ്റിന്റെയോ മസാലയുടെയോ ക്രീം പുരട്ടണം. ഇത് ശരീരത്തിന് സുഗന്ധം നല്‍കും.

സ്പാ ഫേഷ്യല്‍

സ്പാ ഫേഷ്യല്‍

പാല്‍, തൈര്, നെയ്യ്, പഞ്ചസാര എന്നീ ഘടകങ്ങള്‍ അടങ്ങിയ ഹെര്‍ബല്‍ ക്രീം മികച്ചതാണ്.

English summary

some benefits of going to the spa

Is your skin looking tired and dull? Are your muscles aching? Do you feel stressed from the pressures of daily life? Here at the Spa for Beautiful Skin and hair
Story first published: Wednesday, July 1, 2015, 14:19 [IST]
X
Desktop Bottom Promotion