For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ ചര്‍മം കണ്ടാല്‍ പ്രായം തോന്നാതിരിക്കാന്‍

By Sruthi K M
|

ചില സണ്‍സ്‌ക്രീനുകള്‍ നിങ്ങളുടെ ചര്‍മത്തെ സൂര്യപ്രകാശത്തില്‍ നിന്നും അന്തരീക്ഷമലിനീകരണത്തില്‍ നിന്നും സംരക്ഷിച്ചു നിര്‍ത്തുന്നുണ്ട്. എന്നാല്‍ അതിനേക്കാള്‍ ഫലം നിങ്ങള്‍ക്ക് ചില ഭക്ഷ്യവസ്തുക്കള്‍ തരും. നിങ്ങളുടെ ചര്‍മത്തെ കാത്തുസൂക്ഷിക്കാന്‍ ഏറ്റവും മികച്ചതും അതുതന്നെയാണ്. ചില വൈറ്റമിന്‍സ് നിങ്ങളുടെ ചര്‍മസംരക്ഷണത്തിന് സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചതാണ്.

അതില്‍ ചില പച്ചക്കറികളെക്കുറിച്ചും പഴവര്‍ഗങ്ങളെക്കുറിച്ചും നിങ്ങള്‍ക്ക് അറിവുള്ളതുമാണ്. നിങ്ങള്‍ അറിയാതെ പോയ ചില ഭക്ഷ്യവസ്തുക്കളെക്കുറിച്ച് പരിചയപ്പെടുത്താം. ഇത് നിങ്ങളുടെ ചര്‍മത്തെ ബാധിക്കുന്ന ക്യാന്‍സര്‍ പോലുള്ള രോഗങ്ങളെപ്പോലും തടഞ്ഞു നിര്‍ത്തും. ഇത്തരം ഭക്ഷണങ്ങള്‍ നിങ്ങളുടെ യുവത്വം നിലനിര്‍ത്തും. നിങ്ങളുടെ ചര്‍മം കണ്ടാല്‍ പ്രായം തോന്നിക്കുക ഇല്ല...

സ്‌ട്രോബറീസ്

സ്‌ട്രോബറീസ്

നിങ്ങളുടെ ചര്‍മത്തിന് വൈറ്റമിന്‍ സി അത്യാവശ്യമാണ്. സ്‌ട്രോബറിയില്‍ ധാരാളം വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ശരീരത്തിലെ ചുളിവുകളെയും പ്രായം തോന്നിക്കുന്ന വരണ്ട ചര്‍മത്തെയും മാറ്റും. സ്‌ട്രോബറി വെറുതെ കഴിക്കാം. അല്ലെങ്കില്‍ സ്‌ട്രോബറിയും തണ്ണിമത്തങ്ങയും അവോക്കാഡോയും ചേര്‍ത്ത് സാലഡാക്കി കഴിക്കാം.

കാപ്പി

കാപ്പി

എന്നും ഒരു കപ്പ് കാപ്പി കുടിക്കുന്നത് ചര്‍മത്തിന് നല്ലതാണ്. ഇത് സ്‌കിന്‍ ക്യാന്‍സര്‍ പോലുള്ള രോഗങ്ങളെ തടഞ്ഞുനിര്‍ത്തും. 93,000 സ്‌കിന്‍ ക്യാന്‍സര്‍ പിടിപ്പെട്ട സ്ത്രീകള്‍ ഈ മാര്‍ഗം പരീക്ഷിച്ച് വിജയിച്ചതാണ്.

തക്കാളി

തക്കാളി

ഇതിലടങ്ങിയിരിക്കുന്ന കരോട്ടിനോയിഡ് ചര്‍മത്തെ വെയിലില്‍ നിന്നും സംരക്ഷിച്ചു നിര്‍ത്തും. തക്കാളി പാകം ചെയ്ത് കഴിക്കുന്നതും ബദാം പേസ്റ്റും തക്കാളി പേസ്റ്റും ചേര്‍ത്ത് കഴിക്കുന്നതും നല്ലതാണ്.

ടോഫു

ടോഫു

പാല്‍ കൊണ്ടുണ്ടാക്കുന്ന ഒരു തരം ഉല്‍പന്നമാണ് ടോഫു. ഇതിലടങ്ങിയിരിക്കുന്ന ഐസോഫ്‌ളേവനസ് നിങ്ങളുടെ ചര്‍മത്തിന് നല്ലതാണ്. വെയിലേറ്റ് നിങ്ങളുടെ ചര്‍മം വരണ്ടതും ചുളിഞ്ഞതും ആകുന്നു. ഇതില്‍ നിന്നും ടോഫു നിങ്ങളെ സംരക്ഷിച്ചു നിര്‍ത്തും. ഇത് നിങ്ങളുടെ ചര്‍മത്തെ മിനുസമുള്ളതാക്കും.

കോര

കോര

കോര എന്ന ഒരു തരം മത്സ്യം കഴിക്കുന്നത് നിങ്ങലുടെ ചര്‍മത്തിന് ഗുണം ചെയ്യും. ഒമേഗ-3 ഫാറ്റി ആസിഡ് നിങ്ങളുടെ ചര്‍മ കോശങ്ങളിലെ ആവശ്യമില്ലാത്ത റാഡിക്കലുകളെ നീക്കം ചെയ്യാന്‍ സഹായിക്കും. വറുത്തും കറിവച്ചും എല്ലാം ഈ മത്സ്യം കഴിക്കാം.

പപ്പായ

പപ്പായ

വൈറ്റമിന്‍ സി കൂടിയ തോതില്‍ അടങ്ങിയ പപ്പായ നിങ്ങലുടെ ചര്‍മ സൗന്ദര്യത്തിന് അത്യുത്തമമാണ്. സൂര്യപ്രകാശം ഏറ്റ് ഉണ്ടാകുന്ന പ്രശ്‌നങ്ങളെ നീക്കം ചെയ്ത് നിങ്ങളുടെ ചര്‍മത്തെ മൃദുവാക്കി നിര്‍ത്താന്‍ പപ്പായയ്ക്ക് സാധിക്കും. ക്യാന്‍സര്‍ രോഗത്തെയും പ്രതിരോധിക്കാം.

ചെറുമധുരനാരങ്ങ

ചെറുമധുരനാരങ്ങ

ഇതില്‍ ലൈക്കോപിന്‍ അടങ്ങിയിട്ടുണ്ട്. ഇതിലെ കരോട്ടിനോയിഡ് ചര്‍മത്തെ മൃദുവാക്കിവെക്കുന്നു. ചീരയും ചെറുമധുരനാരങ്ങ സാലഡും ചേര്‍ത്ത് കഴിക്കാം. അവോക്കാഡോയും മധുരനാരങ്ങയും ചേര്‍ത്തും കഴിക്കാം.

ചോളം

ചോളം

ലൂട്ടെയ്ന്‍ അടങ്ങിയിരിക്കുന്ന ചോളം നിങ്ങളുടെ ചര്‍മത്തിന് നല്ലതാണ്. ഇതിലെ ഒരു തരം കരോട്ടിനോയിഡ് ചര്‍മത്തിലെ കേടുപാടുകളെ നീക്കം ചെയ്യും. ചോളം എങ്ങനെ പാകം ചെയ്തും കഴിക്കാം.

എഡമേം

എഡമേം

എഡമേം എന്ന ഒരുതരം ബീന്‍സില്‍ ഐസോഫ്‌ളേവോനെസ് അടങ്ങയിട്ടുണ്ട്. ഇത് ഒരു തരം ആന്റിയോക്‌സിഡന്റ്‌സാണ്. സൂര്യപ്രകാശത്തില്‍ നിന്നും ചര്‍മത്തിനുമേല്‍ ഏല്‍ക്കുന്ന റാഡിക്കല്‍സിനെ ഇത് നീക്കം ചെയ്യാന്‍ സഹായിക്കും. ഇത് പാകം ചെയ്ത് കഴിക്കാം.

മുട്ടയുടെ മഞ്ഞക്കുരു

മുട്ടയുടെ മഞ്ഞക്കുരു

കരോട്ടിനോയിഡ് ലൂട്ടെയ്ന്‍ അടങ്ങിയ ലൈക്കോപിന്‍ മുട്ടയുടെ മഞ്ഞക്കുരുവില്‍ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മത്തിലെ എല്ലാപ്രശ്‌നത്തിനും പരിഹാരമാകും. കണ്ണിന്റെ ആരോഗ്യത്തിനും ഇത് നല്ലതാണ്.

റെഡ് ബെല്‍ മുളകുകള്‍

റെഡ് ബെല്‍ മുളകുകള്‍

റെഡ് ബെല്‍ മുളകുകളില്‍ 200 ശതമാനം വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ടെന്നാണ് പറയുന്നത്. ഇത് ചര്‍മത്തെ സംരക്ഷിക്കും. ഇത് നിങ്ങളുടെ ഭക്ഷണത്തില്‍ ചേര്‍ത്ത് കഴിക്കാം.

ചായ

ചായ

സ്‌കിന്‍ ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ കഫീന്‍ അടങ്ങിയ ചായ നല്ലൊരു മാര്‍ഗമാണ്. കഫീന്‍ ക്യാന്‍സര്‍ ഉണ്ടാക്കുന്ന കോശങ്ങളെ കൊല്ലുന്നു. സൂര്യപ്രകാശമേറ്റ് നിര്‍ജ്ജീവമാകുന്ന കോശങ്ങളെ നീക്കം ചെയ്യാനും സഹായിക്കും. സ്‌കിന്‍ ട്യൂമറിനെയും പ്രതിരോധിക്കും.

ക്യാരറ്റ്

ക്യാരറ്റ്

കരോട്ടിനോയിഡും ബീറ്റാ കരോട്ടിനും അടങ്ങിയ ക്യാരറ്റ് ചര്‍മസംരക്ഷണത്തിന് ഉത്തമമാണ്. ക്യാരറ്റ് ജ്യൂസ് എന്നും കുടിക്കുക.

സോയ് മില്‍ക്

സോയ് മില്‍ക്

സോയ കൊണ്ടുണ്ടാക്കുന്ന പാലില്‍ കൂടിയ തോതില്‍ ഐസോഫ്‌ളേവോനസ് അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ചര്‍മത്തിന് നല്ല ഗുണം നല്‍കും.

ചൂര മീന്‍

ചൂര മീന്‍

ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ മറ്റൊരു മത്സ്യമാണ് ചൂര. ഇത് നിങ്ങളുടെ ചര്‍മത്തെ യുവത്വമുള്ളതാക്കി നിര്‍ത്തുന്നു. ഇത് സ്‌കിന്‍ ക്യാന്‍സറിനെയും പ്രതിരോധിക്കും.

ബ്രൊക്കോളി

ബ്രൊക്കോളി

വൈറ്റമിന്‍ സി അടങ്ങിയ മറ്റൊരു പച്ചക്കറി വര്‍ഗമാണ് ബ്രൊക്കോളി. ഇത് നിങ്ങളുടെ ചര്‍മത്തിലെ ചുളിവുകള്‍ക്ക് പരിഹാരം നല്‍കും. വരണ്ട ചര്‍മത്തില്‍ നിന്നും നിങ്ങളെ സംരക്ഷിച്ചു നിര്‍ത്തും.

ചീര

ചീര

ലീട്ടെയ്ന്‍ അടങ്ങിയ ചീര നിങ്ങളുടെ ചര്‍മത്തെ സംരക്ഷിച്ചു നിര്‍ത്തുന്നു. ധാരാളം പോഷകമൂല്യങ്ങളുള്ള ഒന്നാണ് ചീര. വൈറ്റമിന്‍ സി, ഇ, ഫൊളേറ്റ്, കരോട്ടിനോയിഡ്‌സ് എന്നിവ അടങ്ങിയിരിക്കുന്നു.

മത്തി

മത്തി

മത്തി കഴിക്കുന്നത് ആരോഗ്യത്തിന് അത്യുത്തമമാണെന്ന് എല്ലാവര്‍ക്കും അറിയാം. ഇത് നിങ്ങളുടെ ചര്‍മ സൗന്ദര്യത്തിനും ഉത്തമമാണ്. ഒമേഗ-3, വൈറ്റമിന്‍ ഡി എന്നിവ അടങ്ങിയ മത്തി നിങ്ങളുടെ ചര്‍മത്തിന് കേടുവരുത്തുന്ന റാഡിക്കല്‍സിനെ നീക്കം ചെയ്യാന്‍ സഹായിക്കും.

മത്തങ്ങ

മത്തങ്ങ

ലൈക്കോപിന്‍, ബീറ്റാ കരോട്ടിന്‍ സംയുക്തങ്ങള്‍ അടങ്ങിയ മത്തങ്ങ നിങ്ങളുടെ ചര്‍മത്തിലുണ്ടാകുന്ന യു.വി പ്രശ്‌നത്തെ നീക്കം ചെയ്യുന്നു. ഇത് നിങ്ങലുടെ കണ്ണിനും എല്ലുകള്‍ക്കും പ്രതിരോധശേഷിക്കും ഗുണം ചെയ്യും.

English summary

good foods for your beautiful skin

keep your skin looking younger and lower your risk of skin cancer with these foods
Story first published: Tuesday, March 3, 2015, 12:01 [IST]
X
Desktop Bottom Promotion