For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉപ്പുറ്റി വിണ്ടുകീറുന്നത്‌ തടയാം

By Super
|

എല്ലാവര്‍ക്കും തന്നെ ‌നേരിടേണ്ടി വരാവുന്ന ഒരു പ്രശ്നമാണ് പാദങ്ങള്‍ വീണ്ടുകീറുന്നത്. ചര്‍മ്മത്തിന്‍റെ വരള്‍ച്ച അല്ലെങ്കില്‍ ക്സെറോസിസ് ആണ് പാദം വിണ്ടുകീറുന്നതിന് പിന്നിലെ പ്രധാന കാരണം.

മറ്റൊരു കാരണം പാദത്തിന്‍റെ അരികുകളിലെ ചര്‍മ്മത്തിന്‍റെ കട്ടി അല്ലെങ്കില്‍ തഴമ്പാണ്. പ്രായമായവരില്‍ പാദങ്ങള്‍ വിണ്ടുകീറുന്നത് സാധാരണമാണ്. കൂടാതെ പാദങ്ങള്‍ നിലത്തൂന്നി ഏറെ സമയം ചെലവഴിക്കുന്നവരിലും ഇത് സാധാരണമായി കാണുന്നു.

ഉപ്പുറ്റി വിണ്ടുകീറുന്നത്‌ തടയാം

ഉപ്പുറ്റി വിണ്ടുകീറുന്നത്‌ തടയാം

ചുരുങ്ങാന്‍ സഹായിക്കുന്ന ഏതെങ്കിലും ഓയില്‍ അല്ലെങ്കില്‍ ഹൈഡ്രേജെനേറ്റഡ് വെജിറ്റബിള്‍ ഓയില്‍ കാലുകള്‍ കഴുകിയുണക്കിയ ശേഷം പുരട്ടുക. ഇത് നന്നായി തേച്ചതിന് ശേഷം കട്ടിയുള്ള സോക്സ് ധരിക്കുക. രാത്രി മുഴുവന്‍ ഇത്തരത്തില്‍ തുടരുന്നത് ഏതാനും ദിവസങ്ങള്‍ക്കകം ഫലം ലഭിക്കാന്‍ സഹായിക്കും.

ഉപ്പുറ്റി വിണ്ടുകീറുന്നത്‌ തടയാം

ഉപ്പുറ്റി വിണ്ടുകീറുന്നത്‌ തടയാം

വാഴപ്പഴം പള്‍പ്പ് രൂപത്തിലാക്കി കാലിലെ വണ്ടുകീറിയ ഭാഗത്ത് തേക്കുക. പത്ത് മിനുട്ട് കഴിഞ്ഞ് ഇത് കഴുകി വൃത്തിയാക്കുക. ലളിതമായ ഈ മാര്‍ഗ്ഗം ദിവസേന പ്രയോഗിക്കുക വഴി വിണ്ടുകീറലുണ്ടാവുന്നത് തടയാനുമാവും. വാഴപ്പഴത്തിനൊപ്പം ഒരു അവൊക്കാഡോയുടെ പകുതിയോ, ഒരു തേങ്ങയുടെ പകുതി ഭാഗമോ ചേര്‍ക്കാവുന്നതാണ്. ഇവ ബ്ലെന്‍ഡറിലിട്ട് അടിച്ച് കട്ടിയുള്ള പേസ്റ്റ് രൂപത്തിലാക്കി കാലില്‍ പുരട്ടാം.

ഉപ്പുറ്റി വിണ്ടുകീറുന്നത്‌ തടയാം

ഉപ്പുറ്റി വിണ്ടുകീറുന്നത്‌ തടയാം

കാല്‍പ്പാദം പത്ത് മിനുട്ട് സമയം നാരങ്ങ നീരില്‍ മുക്കി വെയ്ക്കുക. ആഴ്ചയില്‍ ഒരു തവണ വീതം ഫലം കാണുന്നത് വരെ ഇത് തുടരുക. കട്ടികുറഞ്ഞ പ്രകൃതിദത്ത ആസിഡായ നാരങ്ങനീര് മൃതവും വരണ്ടതുമായ ചര്‍മ്മത്തെ വിഘടിപ്പിക്കാനും നീക്കം ചെയ്യാനും സഹായിക്കും.

ഉപ്പുറ്റി വിണ്ടുകീറുന്നത്‌ തടയാം

ഉപ്പുറ്റി വിണ്ടുകീറുന്നത്‌ തടയാം

ദിവസനേ വൃത്തിയാക്കുന്നതും മോയ്സ്ചറൈസ് ചെയ്യുന്നതും വരണ്ട പാദങ്ങള്‍ക്ക് അനുയോജ്യമാണ്. ദിനാന്ത്യത്തില്‍ ചൂടുള്ള സോപ്പ് വെള്ളത്തില്‍ 15 മിനുട്ട് സമയം കാല്‍ മുക്കിവെച്ചിരിക്കുക. തുടര്‍ന്ന് കാല്‍ കഴുകി ഉണക്കുക. ഒരു സ്പൂണ്‍ വാസലിനും, ഒരു നാരങ്ങയുടെ നീരും ചേര്‍ത്ത് ഒരു മിക്സ്ചറുണ്ടാക്കി അത് വിള്ളലുള്ള ഭാഗങ്ങളില്‍ തേച്ച് ആഗിരണം ചെയ്യാന്‍ അനുവദിക്കുക.

ഉപ്പുറ്റി വിണ്ടുകീറുന്നത്‌ തടയാം

ഉപ്പുറ്റി വിണ്ടുകീറുന്നത്‌ തടയാം

ഗ്ലിസറിനും പനിനീരും കൂട്ടിക്കലര്‍ത്തി തേക്കുന്നത് രോഗശമനം നല്കും.

ഉപ്പുറ്റി വിണ്ടുകീറുന്നത്‌ തടയാം

ഉപ്പുറ്റി വിണ്ടുകീറുന്നത്‌ തടയാം

രാത്രി കിടക്കാന്‍ പോകുന്നതിന് മുമ്പ് എള്ളെണ്ണ ഉപയോഗിച്ച് പാദം മസാജ് ചെയ്യുക. ഇത് ഒരു മികച്ച മാര്‍ഗ്ഗമായാണ് കണക്കാക്കുന്നത്.

ഉപ്പുറ്റി വിണ്ടുകീറുന്നത്‌ തടയാം

ഉപ്പുറ്റി വിണ്ടുകീറുന്നത്‌ തടയാം

കാല്‍ ബക്കറ്റ് വെള്ളമെടുത്ത് അതില്‍ ഒരു നാരങ്ങ പിഴിയുക. പാദം അതിലിറക്കി വെച്ച് കുതിര്‍ത്തതിന് ശേഷം കുമിഴ്ക്കല്ലും സോപ്പും ഉപയോഗിച്ച് ഉരച്ച് കഴുകുക. ആഴ്ചയില്‍ രണ്ട് തവണ ഇത് ചെയ്യണം.

ഉപ്പുറ്റി വിണ്ടുകീറുന്നത്‌ തടയാം

ഉപ്പുറ്റി വിണ്ടുകീറുന്നത്‌ തടയാം

എല്ലാ ദിവസവും രാത്രി വെളിച്ചെണ്ണ ഉപയോഗിച്ച് പാദം മസാജ് ചെയ്യുക. രാവിലെ ഇത് ഉരച്ച് കഴുകുക.

ഉപ്പുറ്റി വിണ്ടുകീറുന്നത്‌ തടയാം

ഉപ്പുറ്റി വിണ്ടുകീറുന്നത്‌ തടയാം

മഞ്ഞളും, തുളസിയും, കര്‍പ്പൂരവും തുല്യ അളവിലെടുത്ത് അതില്‍ കറ്റാര്‍വാഴ ജെല്‍ ചേര്‍ത്ത് ഉപ്പൂറ്റിയില്‍ തേയ്ക്കുക. കറ്റാര്‍വാഴ ജെല്‍ മാത്രം തേയ്ക്കുന്നതും ഫലം നല്കും.

ഉപ്പുറ്റി വിണ്ടുകീറുന്നത്‌ തടയാം

ഉപ്പുറ്റി വിണ്ടുകീറുന്നത്‌ തടയാം

അല്പം പഞ്ചസാര ഏതെങ്കിലും ഓയിലുമായി(ഒലിവ്, വെളിച്ചെണ്ണ, ജൊബോബ തുടങ്ങിയവ)ചേര്‍ത്ത് പാദത്തില്‍ ഉരയ്ക്കുക. പാദങ്ങളിലെ വിണ്ടുകീറല്‍ മാറ്റാനുള്ള മധുരമുള്ള മാര്‍ഗ്ഗമാണിത്.

ഉപ്പുറ്റി വിണ്ടുകീറുന്നത്‌ തടയാം

ഉപ്പുറ്റി വിണ്ടുകീറുന്നത്‌ തടയാം

പാദങ്ങള്‍ മോയ്ചറൈസ് ചെയ്യാന്‍ ഉത്തമമായതും, ആന്‍റിബാക്ടീരിയല്‍ ഘടകങ്ങള്‍ അടങ്ങിയതുമാണ് തേന്‍. ഒരു കപ്പ് തേന്‍ അര ബക്കറ്റ് ചൂടുവെള്ളവുമായി കലര്‍ത്തുക. 15-20 മിനുട്ട് സമയം പാദം ഇതില്‍ വെയ്ക്കുക. പാദങ്ങള്‍ പതിയെ ഉരയ്ക്കുക.

ഉപ്പുറ്റി വിണ്ടുകീറുന്നത്‌ തടയാം

ഉപ്പുറ്റി വിണ്ടുകീറുന്നത്‌ തടയാം

വിറ്റാമിനുകള്‍(വിറ്റാമിന്‍ ഇ) ധാരാളമായി അടങ്ങിയ വെജിറ്റബിള്‍ ഓയിലുകള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, ഗോതമ്പ് മുള, പരിപ്പുകള്‍ തുടങ്ങിയവ കഴിക്കുക.

ഉപ്പുറ്റി വിണ്ടുകീറുന്നത്‌ തടയാം

ഉപ്പുറ്റി വിണ്ടുകീറുന്നത്‌ തടയാം

കാല്‍സ്യം - പാല്‍, ചീസ്, യോഗര്‍ട്ട്, ആട്ടിന്‍ പാല്‍, ഫോര്‍ട്ടിഫൈഡ് സോയ മില്‍ക്ക്, മിനറല്‍ വാട്ടര്‍, ഐസ്ക്രീം, ടിന്നിലടച്ച മത്സ്യം, ജ്യൂസുകള്‍, ധാന്യങ്ങള്‍, ബ്രൊക്കോളി എന്നിവ കാല്‍സ്യത്തിന്‍റെ മികച്ച സ്രോതസ്സുകളാണ്. പാല്‍, തൈര് പോലുള്ളവയും കാല്‍സ്യത്താല്‍ സമ്പന്നമാണ്.

ഉപ്പുറ്റി വിണ്ടുകീറുന്നത്‌ തടയാം

ഉപ്പുറ്റി വിണ്ടുകീറുന്നത്‌ തടയാം

ഇരുമ്പ് - മാംസം, കോഴിയിറച്ചി, മത്സ്യം തുടങ്ങിയവ ഇരുമ്പ് ധാരാളമായി അടങ്ങിയതാണ്. ധാന്യങ്ങള്‍, മുട്ട, പച്ചക്കറികള്‍, ബീന്‍സ് തുടങ്ങിയവയിലും ഇരുമ്പ് അടങ്ങിയിട്ടുണ്ട്. എന്നാല്‍ മാംസത്തിലെയും, കോഴിയിറച്ചിയിലെയും, മത്സ്യത്തിലെയും ഇരുമ്പ് പോലെ ഇത് വേഗത്തില്‍ ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടില്ല.

ഉപ്പുറ്റി വിണ്ടുകീറുന്നത്‌ തടയാം

ഉപ്പുറ്റി വിണ്ടുകീറുന്നത്‌ തടയാം

സിങ്ക് ധാരാളമായി അടങ്ങിയതാണ് കക്ക, കോഴി, ഞണ്ട്, പയര്‍, യോഗര്‍ട്ട്, ഉണക്കലരി, സ്ഫാഗെട്ടി എന്നിവ.

English summary

Remedies For Cracked Heels

Here are some of the tips for cracked heels. Read more to know about the remedies of cracked heels,
X
Desktop Bottom Promotion