For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രകൃതിദത്ത ബോഡി സ്‌ക്രബ് ഉണ്ടാക്കൂ

By Sruthi K M
|

ബോഡി സ്‌ക്രബുകള്‍ ഉപയോഗിക്കുന്നത് ഒരുപരിധിവരെ നിങ്ങളുടെ ശരീരത്തിന് ഗുണകരമാണ്. സാധാരണ ബ്യൂട്ടിപാര്‍ലറുകളില്‍ ബോഡി സ്‌ക്രബ് ചെയ്യാന്‍ നല്ല പണം ചെലവാക്കേണ്ടി വരാറുണ്ട്. നിങ്ങളുടെ വീട്ടിലെ ചില ചേരുവകള്‍ ഉപയോഗിച്ച് എളുപ്പം ബോഡി സ്‌ക്രബ് ഉണ്ടാക്കാനാകും. മുഖം മാത്രം തിളങ്ങിയാല്‍ മതിയോ..ശരീരം കൂടി വൃത്തിയാക്കേണ്ടതുണ്ട്. നിങ്ങളുടെ അടുക്കളയിലെ ചില ചേരുവകള്‍ ഇതിനായി ഉപയോഗിക്കാം.

exfoliation

കോഫി സ്‌ക്രബ്

കാപ്പിപൊടി - കാല്‍ കപ്പ്
പഞ്ചസാര - കാല്‍ കപ്പ്
ഒലീവ് ഓയില്‍ - ഒരു ടീസ്പൂണ്‍
കടലുപ്പ് - ഒരു ടീസ്പൂണ്‍
വെളിച്ചെണ്ണ - രണ്ട് ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം
ഇത്രയും സാധനങ്ങള്‍ ആദ്യം എടുക്കുക. എന്നിട്ട് എല്ലാം ചേര്‍ത്ത് നന്നായി യോജിപ്പിച്ചെടുക്കുക. ശരീരം വൃത്തിയാക്കാന്‍ ഏറ്റവും ഉചിതമായ ബോഡി സ്‌ക്രബറാണിത്.

coffeescrub

വനില സ്‌ക്രബ്
ബ്രൗണ്‍ ഷുഗര്‍ - കാല്‍ കപ്പ്
പഞ്ചസാര - കാല്‍ കപ്പ്
സണ്‍ഫഌര്‍ ഓയില്‍ - രണ്ട് ടീസ്പൂണ്‍
വനിലാ ബീന്‍ അല്ലെങ്കില്‍ വനിലാ ക്രീം കാല്‍ ടീസ്പൂണ്‍ ഇയൊക്കെ ചേര്‍ത്ത് വനിലാ സ്‌ക്രബ് തയ്യാറാക്കാം. നല്ല സുഗന്ധമുള്ള ഒരു സ്‌ക്രബറാണിത്.

scrub

ലെമണ്‍-ഹണി സ്‌ക്രബ്
തേനും, ചെറുനാരങ്ങയും പഞ്ചസാരയും ചേര്‍ത്ത് നല്ലൊരു ബോഡി സ്‌ക്രബര്‍ നിങ്ങള്‍ക്ക് ഉണ്ടാക്കാം. ഇത് നിങ്ങളുടെ ചര്‍മത്തിന് തിളക്കം നല്‍കും.

വീട്ടിലുണ്ടാക്കാം വാക്‌സ്

ലാവന്‍ഡര്‍- സാള്‍ട്ട് സ്‌ക്രബ്
കടലുപ്പ് പൊടിച്ചത് - അരകപ്പ്
കല്ലുപ്പ് - രണ്ട് ടീസ്പൂണ്‍്
സണ്‍ഫഌര്‍ ഓയില്‍- അഞ്ച് ടീസ്പൂണ്‍
ലാവന്‍ഡര്‍ ഓയില്‍- 15 തുള്ളി
ലാവന്‍ഡര്‍ ബഡ്‌സ് - അരടീസ്പൂണ്‍
ഇത്രയും ചേരുവകള്‍ ഉപയോഗിച്ച് ബോഡി സ്‌ക്രബര്‍ ഉണ്ടാക്കാം.

saltscrub

ബദാം സ്‌ക്രബര്‍
പഞ്ചസാര, ബദാം ഓയില്‍ എന്നിവ ഉപയോഗിച്ച് ബദാം സ്‌ക്രബര്‍ ഉണ്ടക്കാം. ബദാം ഓയില്‍ ശരീരത്തിന് ഒട്ടേറെ ഗുണങ്ങള്‍ നല്‍കും.

English summary

some natural body scrub recipes with kitchen ingredients

scrubbing the body is one of the most overlooked aspects. super easy body scrub recipes you can prepare in your own kitchen.
X
Desktop Bottom Promotion