For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീട്ടിലുണ്ടാക്കാം വാക്‌സ്

By Sruthi K M
|

തിളങ്ങുന്ന വൃത്തിയുള്ള മുഖം ഇഷ്ടപ്പെടാത്തവര്‍ ഉണ്ടാകില്ല. മുഖത്ത് അനാവശ്യമായ രോമവളര്‍ച്ചയാണ് പലരുടെയും പ്രശ്‌നം. എന്നാല്‍ കെമിക്കല്‍ അടങ്ങിയ വാക്‌സിംങ് ഉത്പന്നങ്ങള്‍ ഉപയോഗിച്ചാലും പ്രശ്‌നമാണ്. ഇത്തരം പ്രശ്‌നത്തില്‍ നിങ്ങളെ അലട്ടുന്നുണ്ടെങ്കില്‍ വീട്ടില്‍ നിന്നും തന്നെ പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത വാക്‌സ് ഉണ്ടാക്കാം.

ഇഞ്ചി പാനീയം നിങ്ങളെ വിസ്മയിപ്പിക്കും

മുഖത്തെ രോമങ്ങള്‍ വാക്‌സ് ചെയ്യുന്നത് കടുത്ത വേദനയുണ്ടാക്കാറുണ്ട്. ഇതൊഴിവാക്കാന്‍ നിങ്ങള്‍ക്ക് വീട്ടില്‍ നിന്നും പ്രകൃതിദത്ത വഴികള്‍ തിരഞ്ഞെടുക്കുന്നതാണ്. വീട്ടില്‍ നിന്നും എളുപ്പം ഉണ്ടാക്കാവുന്ന വാക്‌സ് നോക്കാം..

വാക്‌സ്

വാക്‌സ്

പഞ്ചസാര ഒരു കിലോ, ഒരു കപ്പ് നാരങ്ങാനീര്, ഗ്ലിസറിന്‍, രണ്ടു ടീസ്പൂണ്‍ തേന്‍ എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കാം. സ്റ്റൗവില്‍വച്ച് ചൂടാക്കിയതിനുശേഷം സ്പൂണ്‍ കൊണ്ട് പതുക്കെ ഇളക്കുക. പഞ്ചസാര അലിഞ്ഞാല്‍ തീ കുറയ്ക്കാം. ഒഴിക്കുമ്പോള്‍ ഒരു നൂല് പോലെ വീഴുന്നതെങ്കില്‍ അതു പാകമായെന്ന് മനസ്സിലാക്കാം. ചെറുചൂടോടെ പുരട്ടാം.

തൈര്,കടലമാവ്,മഞ്ഞള്‍പ്പൊടി

തൈര്,കടലമാവ്,മഞ്ഞള്‍പ്പൊടി

തൈരും കടലമാവും മഞ്ഞള്‍പ്പൊടിയും ഉപയോഗിച്ച് വാക്‌സ് ഉണ്ടാക്കാം. മുഖത്ത് ഉപയോഗിക്കാന്‍ പറ്റുന്ന വാക്‌സാണിത്.

ചോളപ്പൊടി കൊണ്ട്

ചോളപ്പൊടി കൊണ്ട്

ചോളപ്പൊടിയും മുട്ടയുടെ വെള്ളയും പഞ്ചസാരയും നന്നായി യോജിപ്പിക്കുക. എന്നിട്ട് രോമത്തില്‍ പുരട്ടാം.

ചെറുനാരങ്ങ കൊണ്ട്

ചെറുനാരങ്ങ കൊണ്ട്

പഞ്ചസാര ചെറുനാരങ്ങാനീര് കൊണ്ട് നന്നായി അലിയിക്കുക. എന്നിട്ട് നിങ്ങള്‍ക്ക് പുരട്ടാം.

മഞ്ഞള്‍പ്പൊടി-പാല്‍

മഞ്ഞള്‍പ്പൊടി-പാല്‍

മഞ്ഞള്‍പ്പൊടിയും പാലും ഉപയോഗിച്ച് വാക്‌സ് ഉണ്ടാക്കാം.

മുള്‍ട്ടാണി മിട്ടി കൊണ്ട്

മുള്‍ട്ടാണി മിട്ടി കൊണ്ട്

കടലമാവ്, പാല്‍പ്പൊടി, മുള്‍ട്ടാണി മിട്ടി, ചെറുനാരങ്ങാനീര് എന്നിവ ചേര്‍ത്ത് വാക്‌സ് ഉണ്ടാക്കാം.

കടലമാവ് കൊണ്ട്

കടലമാവ് കൊണ്ട്

കടലമാവും ഒലീവ് ഓയിലും ചേര്‍ത്ത് ഉരുളകളാക്കാം. ഇത് രോമത്തില്‍ പുരട്ടി നോക്കൂ.

English summary

how to make hair removal wax

Your homemade wax is ready!! You can make this whenever you feel lazy to go to the parlour.
Story first published: Friday, July 3, 2015, 16:22 [IST]
X
Desktop Bottom Promotion