For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തിരക്കിനോടൊപ്പം അല്‍പം സൗന്ദര്യവും

|

ജോലിക്കാരായ സ്ത്രീകള്‍ക്ക് ജീവിതത്തില്‍ ഒരു കാര്യത്തിനും സമയമുണ്ടാവില്ല. അതുകൊണ്ടു തന്നെ ഓഫീസിലെ കാര്യം കഴിഞ്ഞ് വീട്ടിലെ ജോലികളും തീര്‍ത്ത് പിന്നെ കിടക്കാന്‍ മാത്രമേ സമയമുണ്ടാവൂ. അതുകൊണ്ട് തന്നെ ഇവരുടെ സൗന്ദര്യ സംരക്ഷണം വളരെ ചുരുങ്ങിയ സമയത്തില്‍ ഒതുങ്ങും. സൗന്ദര്യം കാക്കാനും 'ഓട്‌സ്' വിദ്യകള്‍

ബ്യൂട്ടി പാര്‍ലറുകളില്‍ പോയി സൗന്ദര്യ സംരക്ഷണത്തില്‍ ശ്രദ്ധിക്കാന്‍ പല വീട്ടമ്മമാര്‍ക്കും സമയമുണ്ടാവില്ല. അതുകൊണ്ടു തന്നെ അല്‍പമൊന്ന് ശ്രദ്ധിച്ചാല്‍ വീട്ടിലിരുന്നും മുഖം തിളക്കമുള്ളതാക്കാം.

മുടികൊഴിച്ചില്‍ തടയാന്‍ വീട്ടുവൈദ്യം

ചിലപ്പോള്‍ വീട്ടിലെത്തി ഒന്നു കിടന്നാല്‍ മതി എന്നു വിചാരിക്കുന്നവരായിരിക്കും നമ്മുടെ ജോലിക്കാരായ വീട്ടമ്മമാര്‍ മുഴുവന്‍. മാത്രമല്ല ഓഫീസിലേയും വീട്ടിലേയും മാനസിക പ്രശ്‌നങ്ങള്‍ മൂലം ഒന്നു ശ്വാസം വിടാന്‍ പോലും പറ്റാത്തവര്‍ക്കായി വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചില ബ്യൂട്ടി ടിപ്‌സുകള്‍.

ബദാം നാരങ്ങ ക്ലെന്‍സര്‍

ബദാം നാരങ്ങ ക്ലെന്‍സര്‍

നാരങ്ങ നല്ലൊരു ക്ലെന്‍സര്‍ ആണെന്ന കാര്യം നമുക്കെല്ലാവര്‍ക്കും അറിയാം. ഇതിനോടൊപ്പം അരക്കപ്പ് ബദാമും ഒരു ടെബിള്‍ സ്പൂണ്‍ നാരങ്ങ നീരും രണ്ട് ചേബിള്‍ സ്പൂണ്‍ പാലും ചേര്‍ത്ത് മുഖത്ത് തേച്ചാല്‍ അത് നല്ലൊരു ക്ലെന്‍സര്‍ ആയിരിക്കും. ഇത് മുഖത്ത് തേച്ചതിനു ശേഷം തണുത്ത വെള്ളം കൊണ്ട് മുഖം കഴുകിയാല്‍ ആ നിമിഷം വ്യത്യാസം അറിയാം.

ആന്റി ഓക്‌സിഡന്റിന്റെ കലവറ

ആന്റി ഓക്‌സിഡന്റിന്റെ കലവറ

നാരങ്ങ എല്ലാവരുടേയും വീട്ടില്‍ ഏത് കാലാവസ്ഥയിലും ലഭിക്കുന്ന ഒന്നാണ്. ഇതില്‍ ധാരാളം ആന്റി ഓക്‌സിഡന്റ്‌സ് അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ഇത് മുഖം വൃത്തിയാക്കുകയും നല്ലൊരു ടോണ്‍ ആയി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

ഡ്രൈ ഷാമ്പൂ ഉപയോഗിക്കാം

ഡ്രൈ ഷാമ്പൂ ഉപയോഗിക്കാം

ഡ്രൈ ഷാമ്പൂ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. എന്തുകൊണ്ടെന്നാല്‍ രാവിലെ ഓഫീസില്‍ പോവാനും മറ്റും ഇറങ്ങുമ്പോള്‍ മുടി പാറിപ്പറക്കാതിരിക്കാനും പെട്ടെന്ന് ഉണങ്ങാനും ഏറ്റവും നല്ലത് ഇത്തരത്തിലുള്ള ഷാമ്പൂ ആണ്.

ഓറഞ്ചും തേനും സുലഭം

ഓറഞ്ചും തേനും സുലഭം

ഓറഞ്ചും തേനും ഉപയോഗിച്ചുള്ള പീലിംഗ് ആണ് തിരക്കു പിടിച്ച വീട്ടമ്മമാര്‍ക്ക് ഏറ്റവും നല്ലത്. ഒരു മുട്ടയുടെ മഞ്ഞക്കരുവും ഒരു ടീ സ്പൂണ്‍ തേനും രണ്ട് ടീ സ്പൂണ്‍ ഓറഞ്ച് നീരും ജലാറ്റിനില്‍ ചാലിക്കുക. ആ മിശ്രിതം മുഖത്ത് പുരട്ടി അരമണിക്കൂറിനു ശേഷം കഴുകിക്കളയുക. ധാരാളം വൈറ്റമിന്‍ സി അടങ്ങിയ ഓറഞ്ചിന് മുഖത്ത് അത്ഭുതങ്ങള്‍ കാണിക്കാന്‍ കഴിയും.

ബോഡി സ്‌ക്രബ്ബായി ആവ്ക്കാഡോ

ബോഡി സ്‌ക്രബ്ബായി ആവ്ക്കാഡോ

രണ്ട് ആവ്ക്ക്വാഡോ പേസ്റ്റ് ആക്കിയതും കടലുപ്പും തേനും ചേര്‍ന്ന മിശ്രിതം നല്ലൊരു സ്‌ക്രബ്ബായി പ്രവര്‍ത്തിക്കും. ഒട്ടും സമയമില്ലാത്ത വീട്ടമമ്മാര്‍ക്ക എളുപ്പത്തില്‍ ചര്‍മ്മ സംരക്ഷണത്തിന് പറ്റിയ മാര്‍ഗ്ഗമാണിത്.

വെളിച്ചെണ്ണ പ്രധാനം

വെളിച്ചെണ്ണ പ്രധാനം

ശരീര സംരക്ഷണത്തിന്റെ കാര്യത്തില്‍ വെളിച്ചെണ്ണയുടെ പ്രാധാന്യം ഒട്ടും പുറകിലല്ല. അതുകൊണ്ടു തന്നെ എല്ലാ ദിവസവും വെളിച്ചെണ്ണ തേച്ചു കുളിക്കാന്‍ സമയമില്ലാത്ത വീട്ടമ്മമാര്‍ക്ക് ആഴ്ചയില്‍ ഒരു ദിവസമെങ്കിലും വെളിച്ചെണ്ണ തേയ്ക്കുന്നത് നമ്മുടെ സൗന്ദര്യത്തിന് മാറ്റു കൂട്ടും.

പ്രിയങ്കരി കാരറ്റ്

പ്രിയങ്കരി കാരറ്റ്

ക്യാരറ്റ് നമ്മുടെ അടുക്കളയില്‍ സുലഭമാണ്. എന്നാല്‍ ഇതുകൊണ്ടുള്ള സൗന്ദര്യ ഉപയോഗങ്ങളെ പറ്റി പലരും അജ്ഞരാണ്. അതുകൊണ്ടു തന്നെ ക്യാരറ്റ് നല്ലൊരു ഫേഷ്യല്‍ മാസ്‌ക് ആണെന്ന് ഇന്നും പലര്‍ക്കും അറിയില്ല. സൗന്ദര്യ സംരക്ഷണത്തില്‍ അല്‍പം സമയം കണ്ടെത്തിയാല്‍ മുഖം ഇനി തിളക്കമുള്ളതാക്കാം.

മുടി ചെറിയ കാര്യമല്ല

മുടി ചെറിയ കാര്യമല്ല

മുടി ചീകുന്നതില്‍ അല്‍പമൊന്ന് ശ്രദ്ധിച്ചാല്‍ മതി. ഇത് ധാരാളം മുടി പ്രശ്‌നങ്ങളെ ഒഴിവാക്കും. സമയമില്ലാതെ തന്നെ മുടി ചീകുന്നതിനാല്‍ മുടി പൊട്ടിപ്പോകാന്‍ ഇടയുണ്ട്. അതിനാല്‍ പല്ല് അകന്ന ചീപ്പ് ഉപയോഗിച്ചാല്‍ അത് ഏറ്റവും ഫലപ്രദമായിരിക്കും.

മോയ്‌സ്ചുറൈസര്‍ ഉപയോഗം പ്രധാനം

മോയ്‌സ്ചുറൈസര്‍ ഉപയോഗം പ്രധാനം

മോയ്‌സ്ചുറൈസര്‍ ഉപയോഗിക്കുന്നത് ഏറ്റവും ഫലപ്രദമായ ഒരു ചര്‍മ്മ സംരക്ഷണമാണ്. അതുകൊണ്ടു തന്നെ എന്നും രാത്രി കിടക്കാന്‍ പോവുന്നതിനു മുന്‍പ് ഫലപ്രദമായ ഒരു മോയ്‌സ്ചുറൈസര്‍ ഉപയോഗിക്കുക.

English summary

Home Beauty Remedies For Busy Women

As soon as the alarm clock sounds, It can seem like a mad dash o the finish line, but just because you have to hurry doesn't mean your beauty routine has to suffer.
Story first published: Wednesday, July 29, 2015, 13:45 [IST]
X
Desktop Bottom Promotion