For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്‌ട്രെച്ച് മാര്‍ക്‌സ് മാറ്റാന്‍ ചില വീട്ടുവൈദ്യം

By Sruthi K M
|

ശരീരത്തിലെ സ്‌ട്രെച്ച് മാര്‍ക്‌സ് നിങ്ങളെ അലട്ടുന്ന പ്രശ്‌നമാണോ. ഇത് എങ്ങനെ മാറ്റാന്‍ കഴിയും എന്നാണോ ചിന്തിക്കുന്നത്. എന്നാല്‍ ചില വീട്ടു ചികിത്സയിലൂടെ നിങ്ങള്‍ക്ക് ഇത്തരം പാടുകള്‍ നീക്കം ചെയ്യാം. തടി കൂടുമ്പോഴും, പ്രസവിക്കുന്ന സ്ത്രീകളിലുമാണ് ഇത്തരം സ്‌ട്രെച്ച് മാര്‍ക്‌സുകള്‍ സാധാരാണ കാണപ്പെടുന്നത്. ഇത് പലരുടെയും സൗന്ദര്യത്തിന് കോട്ടം തട്ടിക്കുന്നു.

കൊളേജന്‍ ഫൈബര്‍ എന്ന സംയുക്തമാണ് ചര്‍മത്തെ അയവുള്ളതാക്കുന്നത്. ഇത് ചര്‍മത്തില്‍ പിങ്ക് നിറത്തിലും വെള്ള നിറത്തിലും മുറിഞ്ഞ പോലുള്ള പാടുണ്ടാക്കാന്‍ കാരണമാകുന്നു. എങ്ങനെ ഇത്തരം പാടുകളെ നീക്കം ചെയ്യാന്‍ കഴിയും എന്നറിയണ്ടേ... വീട്ടിലിരുന്ന് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താം.

ഒലിവ് ഓയില്‍,വൈറ്റമിന്‍ ഇ ഓയില്‍, വെളിച്ചെണ്ണ

ഒലിവ് ഓയില്‍,വൈറ്റമിന്‍ ഇ ഓയില്‍, വെളിച്ചെണ്ണ

സ്‌ട്രെച്ച് മാര്‍ക്‌സിന് ഏറ്റവും നല്ല വീട്ടു പരിഹാരമാണിത്. ഒലിവ് ഒയിലില്‍ വൈറ്റമിന്‍ ഇ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് പാടുള്ള ഭാഗത്ത് പുരട്ടുക. വെളിച്ചെണ്ണയും സ്‌ട്രെച്ച് മാര്‍ക്‌സ് നീക്കം ചെയ്യാന്‍ സഹായിക്കുന്നതാണ്.

മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ള

സ്‌ട്രെച്ച് മാര്‍ക്‌സ് പെട്ടെന്ന് കളയാന്‍ സഹായിക്കുന്ന ഒരു മാര്‍ഗമാണ് മുട്ടയുടെ വെള്ള. ഇത് അയഞ്ഞ ശരീരത്തെ മുറുക്കാന്‍ സഹായിക്കുന്നു. മുട്ടയുടെ വെള്ള മാത്രം എടുത്ത് പുരട്ടാം.

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ്

സ്‌ട്രെച്ച് മാര്‍ക്‌സിന് പ്രകൃതിദത്ത പരിഹാരമാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങ് ജ്യൂസ് കഴിക്കുന്നത് ഉത്തമമാണ്. ഇതില്‍ ധാരാളം വൈറ്റമിന്‍സും മിനറല്‍സും അടങ്ങിയിട്ടുണ്ട്. ഉരുളക്കിഴങ്ങ് ഉടച്ച് ഇത്തരം ഭാഗത്ത് തേക്കുന്നത് ഗുണം ചെയ്യും. ഇത് ഉണങ്ങിയശേഷം ചെറു ചൂടുവെള്ളത്തില്‍ കഴുകി കളയാം.

പഞ്ചസാര സ്‌ക്രബ്

പഞ്ചസാര സ്‌ക്രബ്

സ്‌ട്രെച്ച് മാര്‍ക്‌സ് ചികിത്സയ്ക്ക് പഞ്ചസാര സ്‌ക്രബ് ഉപയോഗിക്കാം. അര കപ്പ് പഞ്ചസാരയും ചെറുനാരങ്ങ നീരും ഒരു ടീസ്പൂണ്‍ ബദാം ഓയിലും ചേര്‍ത്ത മിശ്രിതം പാടുള്ള ഭാഗത്ത് തേക്കാം. 10 മിനിട്ടിനുശേഷം കഴുകി കളയുക.

ചെറുനാരങ്ങ ജ്യൂസ്

ചെറുനാരങ്ങ ജ്യൂസ്

ചെറുനാരങ്ങ നിങ്ങളുടെ ചര്‍മത്തിന് അത്യുത്തമമാണ്. ചെറുനാരങ്ങ നീര് പാടുള്ള ഭാഗത്ത് തേച്ചു പിടിപ്പിക്കാം. മറ്റൊരു മാര്‍ഗം ചെറുനാരങ്ങ ജ്യൂസ് ഉപയോഗിച്ച് ശരീരം കഴുകാം. ഇതും ഇത്തരം പാടുകള്‍ മായ്ക്കാന്‍ സഹായിക്കും.

കോകോ ബട്ടറും ഷിയാ ബട്ടറും

കോകോ ബട്ടറും ഷിയാ ബട്ടറും

കോകോ ബട്ടറിനും ഷിയാ ബട്ടറിനും സ്‌ട്രെച്ച് മാര്‍ക്‌സ് കളയാന്‍ കഴിവുണ്ട്. ഇത് ചര്‍മത്തെ മൃദുവാക്കുന്നു. പാടുകള്‍ അകറ്റുന്നു.

കസ്റ്റര്‍ ഓയില്‍

കസ്റ്റര്‍ ഓയില്‍

ചര്‍മത്തിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും മികച്ച പരിഹാരമാര്‍ഗമാണ് കസ്റ്റര്‍ ഓയില്‍. ചര്‍മത്തിലെ ചുളിവുകള്‍ക്കും കലകള്‍ക്കും കുരുക്കള്‍ക്കും പരിഹാരം നല്‍കും. കസ്റ്റര്‍ ഓയിലുകൊണ്ട് ഇത്തരം ഭാഗത്ത് 15 മിനിട്ട് നന്നായി മസാജ് ചെയ്യുക. അരമണിക്കൂര്‍ കഴിഞ്ഞാല്‍ ചൂടുള്ള ടവല്‍കൊണ്ട് തുടച്ചുകളയാം.

ഗ്ലൈക്കോളിക് ആസിഡ്

ഗ്ലൈക്കോളിക് ആസിഡ്

പഞ്ചസാരയിലും മുന്തിരിയിലുമൊക്കെ അടങ്ങിയിരിക്കുന്ന ഗ്ലൈക്കോളിക് ആസിഡ് സ്‌ട്രെച്ച് മാര്‍ക്‌സ് അകറ്റുന്ന ഒന്നാണ്.

വിറ്റാമിന്‍ ക്രീം

വിറ്റാമിന്‍ ക്രീം

വിറ്റാമിന്‍ എ അടങ്ങിയ ക്രീമുകള്‍ ഇത്തരം ഭാഗങ്ങളില്‍ തേക്കാം. ഇത് കൊളേജന്‍ ഫൈബറിന്റെ പ്രവര്‍ത്തനത്തെ തടഞ്ഞു നിര്‍ത്തും. ഇത് തേച്ച് പുറത്ത് പോയി വെയില്‍ കൊള്ളരുത്.

കലര്‍പ്പിലാത്ത ഓയിലുകള്‍

കലര്‍പ്പിലാത്ത ഓയിലുകള്‍

ഒരു കൃത്രിമവും ഇല്ലാത്ത സാധാരണ ഓയിലും ഒലിവ് ഓയിലും ചേര്‍ത്ത് തേക്കുന്നത് നല്ലതാണ്. വെളിച്ചെണ്ണയും, ബദാം ഓയിലും, ജൊജൊബോ ഓയിലും ഉപയോഗിക്കാം. ലാവന്‍ഡര്‍ ഓയില്‍, കുന്തിരിക്കം, റോസ് ഓയില്‍ എന്നിവയൊക്കെ പാടുകള്‍ മാറ്റാന്‍ ഉപയോഗിക്കാവുന്നതാണ്.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

സട്രെച്ച് മാര്‍ക്‌സ് മാറ്റാന്‍ കറ്റാര്‍ വാഴ മികച്ച ഒരു മാര്‍ഗമാണ്. പെട്ടെന്ന് പാടുകള്‍ നീക്കം ചെയ്യും. കറ്റാര്‍ വാഴയുടെ പശ പാടുകളില്‍ തേച്ചു നോക്കൂ..

ഈര്‍പ്പം

ഈര്‍പ്പം

ശരീരത്തില്‍ നന്നായി ഈര്‍പ്പം ആവശ്യമാണ്. ഇതിന് നന്നായി വെള്ളം കുടിക്കുക. ഇത് നിങ്ങളുടെ ഇത്തരം പാടുകള്‍ക്ക് പരിഹാരം നല്‍കും.

English summary

twelve best home remedies for stretch marks

Have a look at some natural treatment of stretch marks.
Story first published: Wednesday, February 25, 2015, 17:39 [IST]
X
Desktop Bottom Promotion