For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങള്‍ക്കറിയേണ്ടേ ഈ രഹസ്യങ്ങള്‍

|

സൗന്ദര്യ സംരക്ഷണത്തിന് എന്തൊക്കെയാണ് ചെയ്യേണ്ടതെന്നോ എന്തൊക്കെയാണ് ചെയ്യാതിരിക്കേണ്ടതെന്നോ പലര്‍ക്കും അറിയില്ല. പക്ഷേ ബ്യൂട്ടി പാര്‍ലറില്‍ പോവാന്‍ മാത്രം സമയവും നേരവും ഇല്ല എന്നുള്ളതാണ്.

ബ്യൂട്ടി പാര്‍ലറിനേക്കാള്‍ നന്നായി നമുക്ക് തന്നെ സൗന്ദര്യം സംരക്ഷിക്കാം. പക്ഷേ എങ്ങനെ. അതിനു ചില തന്ത്രങ്ങളുണ്ട്. ഇവിടെ അധിക പണച്ചിലവില്ല, വേദനയില്ല അങ്ങനെ പലതുമില്ല. അതുകൊണ്ടു തന്നെ അതെന്തൊക്കെയെന്നറിയാന്‍ ഇപ്പോള്‍ എല്ലാര്‍ക്കും ആകാംഷയില്ലേ. സൗന്ദര്യം കൂട്ടും എള്ളെണ്ണ!!

എന്തൊക്കെ സൂത്രങ്ങളാണ് സൗന്ദര്യം സംരക്ഷിക്കാന്‍ ചെയ്യേണ്ടത് എന്ന് നോക്കാം. നമ്മുടെ നിത്യ ജീവിതത്തില്‍ ചെയ്യുന്ന കാര്യങ്ങള്‍ തന്നെയാണിവ. അല്‍പം ശ്രദ്ധ വേണമെന്നു മാത്രം.

മുടി രാത്രി കഴുകാം

മുടി രാത്രി കഴുകാം

മുടി കഴുകുന്നത് രാത്രിയിലാണെങ്കില്‍ പിന്നെ മുടിയുടെ കാര്യത്തിലുള്ള ടെന്‍ഷന്‍ കുറച്ചോളൂ. മുടിയുടെ വളര്‍ച്ചയ്ക്കും രാത്രി മുടി കഴുകുന്നതു തന്നെയാണ് ഉത്തമം.

 കയ്യെത്തും ദൂരത്ത് ഇവയെല്ലാം

കയ്യെത്തും ദൂരത്ത് ഇവയെല്ലാം

നമ്മുടെ സൗന്ദര്യ സംരക്ഷണ സാമഗ്രികളൊക്കെ തന്നെ നമ്മുടെ കയ്യെത്തും ദൂരത്ത് വെയ്ക്കുക. പ്രത്യേകിച്ച് നമ്മുടെ കട്ടിലിനരികെ. ഇത് നമ്മളെ എപ്പോഴും ഫ്രഷ് ആയി ഇരിക്കാന്‍ പ്രേരിപ്പിക്കും.

 കടല്‍ക്കാറ്റ് കൊള്ളുന്നത് നല്ലകാര്യം

കടല്‍ക്കാറ്റ് കൊള്ളുന്നത് നല്ലകാര്യം

സമയമുള്ളപ്പോള്‍ അല്‍പമയം ബീച്ചില്‍ ചിലവഴിക്കുക. ഉപ്പുകാറ്റേല്‍ക്കുന്നത് ചര്‍മ്മത്തിന് നല്ലതാണെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്.

 ക്ലെന്‍സര്‍ രാത്രിയില്‍

ക്ലെന്‍സര്‍ രാത്രിയില്‍

രാത്രി നമുക്ക് സൗന്ദര്യ സംരക്ഷണത്തിനായി മാത്രം മാറ്റിവെയ്ക്കാം. അതുകൊണ്ടു തന്നെ ക്ലെന്‍സര്‍ ഉപയോഗം രാത്രിയില്‍ നല്ലതാണെന്നാണ് അഭിപ്രായം. ഇത് നമ്മുടെ മേക്കപ് പെട്ടെന്ന് റിമൂവ് ചെയ്യാന്‍ സഹായിക്കുകയും ഉറങ്ങുമ്പോഴും ഫ്രെഷ് ആയി ഇരിക്കുകയും ചെയ്യും.

 ക്രീം ഉപയോഗം രാവിലെ

ക്രീം ഉപയോഗം രാവിലെ

ക്രീം ഉപയോഗം ഏറഅറവും നല്ലത് രാവിലെയാണ്. നമ്മള്‍ ഇടയ്ക്കിടെ ക്രീം മുഖത്ത് തേയ്ക്കാറുണ്ട്. എന്നാല്‍ ഇത് ഏറ്റവും ദോഷകരമാണ്. എന്നാല്‍ രാവിലെ തീര്‍ച്ചയായും നമ്മള്‍ ക്രീം ഉപയോഗിച്ചിരിക്കണം.

ഫേഷ്യല്‍ ഓയില്‍ ഉപയോഗിക്കുക

ഫേഷ്യല്‍ ഓയില്‍ ഉപയോഗിക്കുക

ഫേഷ്യല്‍ ഓയില്‍ ഉപയോഗം ചര്‍മ്മത്തെ തിളക്കമുള്ളതാക്കാന്‍ സഹായിക്കുന്നു. ഇത് മേക്കപ് കളയുന്നതിനു മാത്രമല്ല ഇത് നമ്മുടെ ചര്‍മ്മത്തിന്റെ പ്രായാധിക്യത്തെ കുറയ്ക്കുന്നു.

 ഷാംമ്പൂ ഉപയോഗം നല്ലതിന്

ഷാംമ്പൂ ഉപയോഗം നല്ലതിന്

എപ്പോഴും ഷാംമ്പൂ ഉപയോഗിക്കുന്ന കാര്യമല്ല പറഞ്ഞത് പക്ഷേ മുടിയില്‍ എണ്ണമയമുള്ളപ്പോള്‍ ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഷാമ്പൂ ഉപയോഗിക്കുന്നത് നല്ലതാണ്.

മൂന്ന് മേക്കപ്പ് സാധനങ്ങള്‍ കയ്യില്‍ വേണം

മൂന്ന് മേക്കപ്പ് സാധനങ്ങള്‍ കയ്യില്‍ വേണം

എപ്പോഴും മൂന്ന് മേക്കപ്പ് സാധനങ്ങളെങ്കിലും നിങ്ങളുടെ കയ്യില്‍ വേണം. അതില്‍ ഒഴിവാക്കാനാവാത്തതാണ് ലിപ്സ്റ്റിക്, മസ്‌കാര എന്നീ രണ്ട് സാധനങ്ങളും.

ബ്രാന്‍ഡഡ് വസ്തുക്കള്‍ക്ക് മുന്‍തൂക്കം നല്‍കുക

ബ്രാന്‍ഡഡ് വസ്തുക്കള്‍ക്ക് മുന്‍തൂക്കം നല്‍കുക

ബ്രാന്‍ഡഡ് ആയിട്ടുള്ള വസ്തുക്കള്‍ തിരഞ്ഞെടുക്കുക. അതായത് പല ഫേക്ക് പ്രൊഡക്ടുകളും മാര്‍ക്കറ്റില്‍ ഉണ്ട്. ഇവയില്‍ ചെന്നു ചാടാതെ വസ്തുക്കള്‍ തിരഞ്ഞെടുക്കുക.

English summary

Beauty Shortcuts Every Girl Should Know

In a perfect world we had all have enough time to exfoliate and scrub and do an assortment of other things in our beauty routine.
Story first published: Thursday, August 20, 2015, 17:46 [IST]
X
Desktop Bottom Promotion