For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സൗന്ദര്യ സംരക്ഷണം വര്‍ഷം മുഴുവന്‍

|

വര്‍ഷം മുഴുവന്‍ സുന്ദരിയായിരിക്കുക. പറയുമ്പോള്‍ തോന്നും ഭയങ്കര പ്രയാസമുള്ള കാര്യമാണെന്ന്. കാരണം ഓരോ സമയത്തേയും കാലാവസ്ഥ മാറ്റങ്ങളും അതിന്റെ പ്രശ്‌നങ്ങളും എല്ലാം നമ്മളെ മൊത്തത്തില്‍ പിടിച്ചു കുലുക്കും. മന:പ്പൂര്‍വ്വം മുടി കളയല്ലേ

അതുകൊണ്ടു തന്നെ വര്‍ഷം മുഴുവന്‍ സൗന്ദര്യം കാത്തു സൂക്ഷിക്കാന്‍ വേണ്ടതു ചെയ്യുക എന്നതു മാത്രമാണ് ഇതില്‍ നിന്നൊക്കെ രക്ഷപ്പെടാനുള്ള എളുപ്പമാര്‍ഗം. മുടിക്ക് വില്ലനായി രോഗങ്ങള്‍

ഓരോ മാസത്തിന്റേയും പ്രത്യേകതയും അക്കാലത്തുണ്ടാകുന്ന സൗന്ദര്യ പ്രശ്‌നങ്ങളും നിരവധിയാണ്. അതനുസരിച്ച് സൗന്ദര്യ സംരക്ഷണത്തിലും മാറ്റം വരുത്താം. എന്നാല്‍ വര്‍ഷം മുഴുവന്‍ സുന്ദരിയായിരിക്കാം.

വരണ്ട ചര്‍മ്മത്തിന് ജനുവരി

വരണ്ട ചര്‍മ്മത്തിന് ജനുവരി

വരണ്ട ചര്‍മ്മക്കാര്‍ ജനുവരി മാസത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം. അതുകൊണ്ടു തന്നെ ചര്‍മ്മം മൃദുവാകാന്‍ കോള്‍ഡ് ക്രീം ഉപയോഗിക്കണം. അതിനായി ആദ്യം ക്ലെന്‍സിങ് മില്‍ക്ക് ഉപയോഗിച്ച് വൃത്തിയാക്കിയ ശേഷം വേണം കോള്‍ഡ് ക്രീം ഉപയോഗിക്കേണ്ടത്.

ഫെബ്രുവരിയില്‍ മുടി സംരക്ഷണം പ്രധാനം

ഫെബ്രുവരിയില്‍ മുടി സംരക്ഷണം പ്രധാനം

ആഴ്ചയിലൊരിക്കല്‍ മുടി ഷാമ്പൂ ചെയ്ത് ഉണങ്ങുമ്പോള്‍ ഹെയര്‍ സെറം പുരട്ടുക. അഴുക്കും പൊടിയും കൂടാന്‍ സാധ്യതയുള്ള സമയമായതിനാല്‍ മുടി സംരക്ഷണത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കാം.

മാര്‍ച്ചില്‍ മുഖം നോക്കാം

മാര്‍ച്ചില്‍ മുഖം നോക്കാം

ചൂടു കൂടുന്ന സമയമായതിനാല്‍ മാര്‍ച്ചില്‍ മുഖസംരക്ഷണത്തിന് അമിത പ്രാധാന്യം നല്‍കാം. ദിവസവും ഇളം ചൂടുവെള്ളത്തില്‍ മുഖം കഴുകുക. മുഖം വൃത്തിയാക്കാന്‍ മെഡിക്കേറ്റഡ് സോപ്പ് ഉപയോഗിക്കുന്നത് ഉത്തമം.

കണ്ണിനു നല്‍കാം ഏപ്രില്‍മാസം

കണ്ണിനു നല്‍കാം ഏപ്രില്‍മാസം

ചൂടു കൂടുതലുള്ള സമയമായതിനാല്‍ കണ്ണിനു കൂടുതല്‍ പ്രാധാന്യം നല്‍കാം. കണ്ണിനെ ബാധിക്കുന്ന പല അസുഖങ്ങളും ഉണ്ടാകുന്നതിനാല്‍ കണ്ണിന്റെ മേക്കപ് കുറയ്ക്കുക.

കഴുത്തിലെ കറുപ്പിന് മെയില്‍ ശ്രദ്ധ

കഴുത്തിലെ കറുപ്പിന് മെയില്‍ ശ്രദ്ധ

ഗാല്‍വാനിക് ഫേഷ്യലിന് യോജിച്ച സമയമാണ് മേയ്. എന്തുകൊണ്ടെന്നാല്‍ മുഖത്തെ കരുവാളിപ്പിനും പുറം കഴുത്തിലെ പ്രശ്‌നങ്ങള്‍ക്കും ഈ ഫേഷ്യല്‍ അനുയോജ്യമാണ്.

 മഴക്കാലം ജൂണ്‍

മഴക്കാലം ജൂണ്‍

മഴക്കാലത്ത് ഏറ്റവും കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത് കൈകാലുകള്‍ക്കാണ്. കാല്‍ ശരിക്കു വൃത്തിയാക്കിയില്ലെങ്കില്‍ അഴുക്കും മണ്ണും പറ്റിപ്പിടിച്ച് കുഴിനഖം കുത്തും. പെഡിക്യൂര്‍ ചെയ്യാനും മറക്കരുത്.

ജൂലൈയില്‍ ശരീര സംരക്ഷണം

ജൂലൈയില്‍ ശരീര സംരക്ഷണം

ജൂലൈയില്‍ ശരീര സംരക്ഷണത്തിന് ഏറ്റവും പ്രാധാന്യം കൊടുക്കേണ്ട സമയമാണ്. എന്തെന്നാല്‍ കര്‍ക്കിടക മാസത്തിലെ ദേഹരക്ഷ പോലെ സൗന്ദര്യ സംരക്ഷണത്തിനും അതി പ്രാധാന്യം നല്‍കണം.

ഓഗസ്റ്റില്‍ സണ്‍സ്‌ക്രീനിനെ മറക്കല്ലേ

ഓഗസ്റ്റില്‍ സണ്‍സ്‌ക്രീനിനെ മറക്കല്ലേ

മഴക്കാലത്തിന്റെ അസ്വസ്ഥതകള്‍ മാറുന്നത് ആഗസ്റ്റിലാണ്. സെന്‍സിറ്റീവ് സ്‌കിന്‍ ഉള്ളവര്‍ കോസ്‌മെറ്റിക്‌സ് കഴിയുന്നതും ഒഴിവാക്കുക. സ്‌കിന്‍ ടൈപ്പിനു ചേരുന്നവ മാത്രം തിരഞ്ഞെടുത്ത് ഉപയോഗിക്കുക.

സെപ്റ്റംബറില്‍ സമാധാനം

സെപ്റ്റംബറില്‍ സമാധാനം

സെപ്റ്റംബര്‍ മാസം ചൂടും തണുപ്പും മാറി മാറി വരുന്നതായതിനാല്‍ സൗന്ദര്യ സംരക്ഷണത്തിന് ഏറ്റവും പറ്റിയ സമയമാകും ഇത്. ചര്‍മ്മം മസാജ് ചെയ്യുമ്പോള്‍ കുറച്ച് നേരത്തേക്ക് സോഫ്റ്റ് മസാജ് ചെയ്താല്‍ മതി. മിതമായ ഫൗണ്ടേഷന് മിതമായ മേക്കപ് ആണ് പ്രധാനം.

ഒക്ടോബറില്‍ ശരീരവൃത്തി പ്രധാനം

ഒക്ടോബറില്‍ ശരീരവൃത്തി പ്രധാനം

മഴക്കാലമായതിനാല്‍ ശരീരം വൃത്തിയായി സൂക്ഷിക്കണം. പ്രോട്ടീന്‍ ഫേഷ്യല്‍ ഒക്ടോബറിലും തുടരാം. സ്‌കിന്‍ വൈറ്റ്‌നിംഗിലൂടെ ചര്‍മ്മത്തിന് സ്വാഭാവിക നിറം ലഭിക്കും.

നവംബര്‍

നവംബര്‍

മുടിയില്‍ ഡൈ ചെയ്യുന്നവര്‍ എണ്ണ തേക്കരുത്. മാത്രമല്ല എണ്ണ ഒഴിവാക്കിയാല്‍ അലര്‍ജി വരില്ല. മാത്രമല്ല വെയില്‍ കൊള്ളുന്നതും കുറയ്ക്കുന്നത് നല്ലതാണ്.

ഡിസംബര്‍ അലര്‍ജി കാലം

ഡിസംബര്‍ അലര്‍ജി കാലം

ഡിസംബറില്‍ അലര്‍ജിക്കാര്‍ക്ക് പ്രത്യേക ശ്രദ്ധ വേണം. ദിവസേന എട്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിയ്ക്കണം. കാല്‍ വിണ്ടു കീറുന്നതിന് പതിനഞ്ചു ദിവസത്തിലൊരിക്കല്‍ പെഡിക്യൂര്‍ ചെയ്യണം.

English summary

12 Months Beauty Treatment

We all want to look our best and by best we mean the most youthful version of ourselves. In different season creates lots of skin problems.
Story first published: Saturday, July 25, 2015, 11:52 [IST]
X
Desktop Bottom Promotion