For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചില സൗന്ദര്യ തെറ്റുകള്‍

By Super
|

സൗന്ദര്യപരിചരണത്തില്‍ തെറ്റുകള്‍ വരുത്താറുണ്ടെന്ന്‌ പത്തില്‍ ഒമ്പത്‌ സ്‌ത്രീകളും സമ്മതിക്കുന്നതായി അടുത്തിടെ നടന്ന പുതിയ പഠനം പറയുന്നു. ദിവസവും മുടി കഴുകുന്നത്‌ മുടിയുടെ ഉള്ള്‌ കൂട്ടും, കണ്ണാടിക്ക്‌ വളരെ അടുത്ത്‌ നിന്ന്‌ പുരികം പിഴുന്നത്‌ ശരിയായ ആകൃതി നല്‍കും തുടങ്ങി പലതരം വിശ്വാസങ്ങള്‍ നമ്മളില്‍ പലര്‍ക്കുമുണ്ട്‌.

നമ്മളില്‍ ഏറെ പേരും ഒരുങ്ങുന്നതില്‍ ഇത്തരം പല തെറ്റുകളും വരുത്താറുണ്ട്‌. എന്നാല്‍, ഇവയെല്ലാം വളരെ എളുപ്പത്തില്‍ തിരുത്താം കഴിയും അങ്ങനെ കാശും സമയവും ലാഭിക്കാം.

മുടി കൂടുതല്‍ കഴുകുക

മുടി കൂടുതല്‍ കഴുകുക

എന്നും കഴുകിയാല്‍ മുടി വൃത്തിയായും ഭംഗിയായും ഇരിക്കുമെന്ന്‌ വിശ്വസിക്കുന്നവരുണ്ട്‌. എന്നാല്‍ അത്‌ തെറ്റാണ്‌ . തുടര്‍ച്ചയായി കഴുകുന്നതിലൂടെ മുടിയിലെ സ്വാഭാവിക എണ്ണ നഷ്ടമാവുകയും മുടിക്ക്‌ ഗുണത്തേക്കാള്‍ ദോഷം ചെയ്യുകയും ചെയ്യും.

കണ്ടീഷണറുടെ അമിത ഉപയോഗം

കണ്ടീഷണറുടെ അമിത ഉപയോഗം

ഷാമ്പു ചെയ്യുന്നതുപോലെ തന്നെ മുടി മുഴുവന്‍ കണ്ടീഷണര്‍ തേയ്‌ക്കാറുണ്ട്‌ ചിലര്‍. മുടി വേരിനടുത്ത്‌ പുതിയതും ആരോഗ്യമുള്ളതും ആയിരിക്കും അതിനാല്‍ മുടിയുടെ അറ്റത്ത്‌ ശ്രദ്ധ കേന്ദ്രീകരിക്കുക.

ഹീറ്റ്‌ പ്രൊട്ടക്ടര്‍ ഉപയോഗിക്കാതിരിക്കുക

ഹീറ്റ്‌ പ്രൊട്ടക്ടര്‍ ഉപയോഗിക്കാതിരിക്കുക

ചൂടിനെ പ്രതിരോധിക്കുന്നതിനുള്ള ഹീറ്റ്‌ പ്രോട്ടക്ടറുകള്‍ ഉപയോഗിക്കാതെ ഹെയര്‍ഡ്രയറും സ്‌ട്രെയ്‌റ്റനറും എല്ലാ ദിവസവും ഉപയോഗിക്കുന്നത്‌ മുടിയുടെ കണ്ടീഷന്‍ നഷ്ടമാകുന്നതിന്‌ കാരണമാകും.

ഒരേ സ്ഥാനത്ത്‌ മുടി കെട്ടുക

ഒരേ സ്ഥാനത്ത്‌ മുടി കെട്ടുക

എല്ലായ്‌പ്പോഴും ഒരേ സ്ഥാനത്ത്‌ തന്നെ മുടി മുറുക്കി കെട്ടിവയ്‌ക്കുന്നത്‌ മുടിയ്‌ക്ക്‌ സമ്മര്‍ദ്ദം ഉണ്ടാക്കുകയും മുടിയെ ദുര്‍ബലമാക്കുകയും ചെയ്യും.

മേക്‌ അപ്‌ ബ്രഷുകള്‍ കഴുകാന്‍ മറക്കുക

മേക്‌ അപ്‌ ബ്രഷുകള്‍ കഴുകാന്‍ മറക്കുക

ചെയ്യേണ്ട ജോലിയാണന്നറിഞ്ഞിട്ടും ഇതിനായി പലരും ശ്രമിക്കാറില്ല. ബ്രഷുകള്‍ നന്നായി വൃത്തിയാക്കിയില്ല എങ്കില്‍ ബാക്ടീരിയ ബാധയ്‌ക്ക്‌ കാരണമാകും. ആഴ്‌ചയില്‍ ഒരിക്കലെങ്കിലും മേക്‌ അപ്‌ ബ്രഷുകള്‍ വൃത്തിയാക്കുക.

കഴുത്ത്‌ അവഗണിക്കുക

കഴുത്ത്‌ അവഗണിക്കുക

ദിവസേനയുള്ള ചര്‍മ്മ സംരക്ഷണത്തിന്റെ ഭാഗമായി കഴുത്ത്‌ വൃത്തിയാക്കാറുണ്ടോ? പലരും അത്‌ അവഗണിക്കുകയാണ്‌ പതിവ്‌. കവിളുകള്‍ മാത്രമല്ല നേര്‍ത്ത ചര്‍മ്മമുള്ള കഴുത്തിനും പ്രാധാന്യം നല്‍കുക.

മുഖക്കുരുവിന്‌ അമിത പരിചരണം

മുഖക്കുരുവിന്‌ അമിത പരിചരണം

മുഖക്കുരുവിനുള്ള ക്രീമുകള്‍ വളരെ എളുപ്പത്തില്‍ പുരട്ടാന്‍ കഴിയും എന്നാല്‍ എല്ലായ്‌പ്പോഴും അങ്ങനെ ചെയ്യരുത്‌. നിര്‍ദ്ദേശ പ്രകാരം മാത്രം അവ ഉപയോഗിക്കുക. മേക്‌-അപ്പിന്റെ ഒപ്പം ഇവ ഉപയോഗിക്കരുത്‌. ചര്‍മ്മത്തിന്‌ ആയാസം നല്‍കരുത്‌.

മോയ്‌സ്‌ച്യുറൈസര്‍ ഉണങ്ങുന്നതിന്‌ മുമ്പ്‌ മുമ്പ്‌ ഫൗണ്ടേഷന്‍ ഇടുക

മോയ്‌സ്‌ച്യുറൈസര്‍ ഉണങ്ങുന്നതിന്‌ മുമ്പ്‌ മുമ്പ്‌ ഫൗണ്ടേഷന്‍ ഇടുക

മോയ്‌ച്യുറൈസര്‍ ഉണങ്ങുന്നതിന്‌ സമയം ആവശ്യമാണ്‌.അതിനാല്‍ ഫൗണ്ടേഷന്‍ ഇടുന്നതിന്‌ മുമ്പ്‌ ഇത്‌ ഉണങ്ങാന്‍ ഒരു മിനുട്ട്‌ കാത്തിരിക്കുക. മോയ്‌സ്‌ച്യൂറൈസറിന്റെ മിനുസം മേക്‌അപിന്റെ കനം കുറയ്‌ക്കും. അതിനാല്‍ പെട്ടന്ന്‌ മേക്‌അപ്‌ ഇട്ടാല്‍ വര വീഴ്‌ത്തും

കണ്ണാടിക്ക്‌ വളരെ അടുത്ത്‌ നിന്ന്‌ പുരികം പിഴുക

കണ്ണാടിക്ക്‌ വളരെ അടുത്ത്‌ നിന്ന്‌ പുരികം പിഴുക

കണ്ണാടിക്ക്‌ വളരെ അടുത്ത്‌ നിന്ന്‌ പുരികം പിഴുതാല്‍ രോമങ്ങള്‍ വളരെ അടുത്ത്‌ കാണാന്‍ കഴിയുമെങ്കിലും പുരികത്തിന്റെ ശരിയായ ആകൃതി മനസ്സിലാക്കാന്‍ കഴിയില്ല. പുരികത്തിന്റെ കനം തീരെ കുറയാനും ആകൃതി നഷ്ടപ്പെടാനും ഇത്‌ കാരണമാകും. അതിനാല്‍ കണ്ണാടിയില്‍ നിന്നും ഏതാനം അടി മാറി നിന്ന്‌ പുരികം പിഴുക. അങ്ങനെയെങ്കില്‍ പുരികം മാത്രമല്ല മറിച്ച്‌ മുഖം മുഴുവന്‍ കാണാന്‍ കഴിയും.

മഞ്ഞ നഖം

മഞ്ഞ നഖം

സ്ഥിരമായി നഖങ്ങളില്‍ വിവിധ നിറങ്ങള്‍ നല്‍കുകയാണെങ്കില്‍ നഖത്തിന്‌ മഞ്ഞ നിറം വരാനുള്ള സാധ്യത ഉണ്ട്‌. നഖങ്ങളുടെ സ്വാഭാവിക നിറം നഷ്ടമാകുന്നതാണ്‌ ഇതിന്‌ കാരണം. അതിനാല്‍ എല്ലായ്‌പ്പോഴും ബേസ്‌ കോട്ട്‌ നല്‍കിയതിന്‌ ശേഷം നിറങ്ങള്‍ പുരട്ടുന്നത്‌്‌ കറപിടിക്കുന്നത്‌ തടയും.

English summary

Top 10 Beauty Myths

A new study says that nine out of 10 women admit to making grooming mistakes such as washing hair daily to bring more volume to it or plucking eyebrows too close to the mirror to get a perfect shape.
Story first published: Saturday, July 5, 2014, 11:16 [IST]
X
Desktop Bottom Promotion